News
സ്വര്‍ണത്തിന് പ്രധാന്യം കൊടുക്കാതെ വിവാഹം; ഒരു തരി സ്വർണ്ണം പോലുമില്ല, എല്ലാം മരതകം; ചുവപ്പ് സാരിയില്‍ ഒളിപ്പിച്ച മറ്റൊരു പ്രത്യേകത; വിവാഹത്തിന് നയന്‍താര അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും!
സ്വര്‍ണത്തിന് പ്രധാന്യം കൊടുക്കാതെ വിവാഹം; ഒരു തരി സ്വർണ്ണം പോലുമില്ല, എല്ലാം മരതകം; ചുവപ്പ് സാരിയില്‍ ഒളിപ്പിച്ച മറ്റൊരു പ്രത്യേകത; വിവാഹത്തിന് നയന്‍താര അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും!
നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം തെന്നിന്ത്യന്‍ സിനിമാലോകത്തിൽ തന്നെ ആഘോഷമായിരിക്കുകയാണ് . ജൂണ്‍ ഒന്‍പതിന് വിവാഹിതരായ താരങ്ങളുടെ വിവാഹഫോട്ടോസും വീഡിയോസും കൊണ്ട് സോഷ്യല്‍ മീഡിയ പേജുകള്‍ നിറഞ്ഞു. ബോളിവുഡില്‍ നിന്ന് ഷാരുഖ് ഖാന്‍ മുതല്‍ സൂപ്പര്‍താരങ്ങളാണ് വിവാഹത്തിനും തുടര്‍ന്നുള്ള ചടങ്ങുകളിലും പങ്കെടുത്തത്.
ജൂണ്‍ ഒന്‍പതിന് രാവിലെ 8.30 നാണ് വിവാഹചടങ്ങുകള്‍ നടത്തിയത്. ആ സമയത്ത് കുടുംബത്തിനൊപ്പം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹശേഷം നടത്തിയ വിരുന്ന് സത്കാരത്തിലാണ് സിനിമാ-രാഷ്ട്രീയ സംസാകാരിക മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തത്. തമിഴ്‌നാട് മുഖ്യമന്ത്രി, എംകെ സ്റ്റാലിന്‍, രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, ആര്യ, കാര്‍ത്തി എന്നിങ്ങനെയുള്ള നടന്മാരും മലയാളത്തില്‍ നിന്ന് ദിലീപും വിവാഹത്തിനെത്തി.
ആഘോഷ വിവാഹം മാത്രമല്ല ചില പുണ്യപ്രവര്‍ത്തികളും നവതാരദമ്പതിമാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് മാത്രമല്ല നയന്‍താരയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് ഓരോ ദിവസം കഴിയുംതോറും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
അതേസമയം, വിവാഹസാരി മുതല്‍ നയന്‍താര അണിഞ്ഞ ആഭരണങ്ങളെ കുറിച്ചൊക്കെയുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്. ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് നയന്‍താര എത്തിയത്. ആരാധകര്‍ക്ക് കണ്ണെടുക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടത്. ലെഹങ്കയും സാരിയും ഒത്തുചേര്‍ന്ന വസ്ത്രമാണ് നയന്‍സ് വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തത്.
വെര്‍മില്യണ്‍ റെഡ്ഡില്‍ ഹാന്‍ഡ്ക്രാഫ്റ്റ് ചെയ്തതാണ് സാരി ഒരുക്കിയിരിക്കുന്നത്. മോണിക്ക ഷാ ആണ് ഡിസൈന്‍ ചെയ്തത്. എംബ്രോയിഡറില്‍ ഹൊയ്‌സല ക്ഷേത്ര ഡിസൈനാണ് ചെയ്തിരിക്കുന്നത്. മാത്രമല്ല നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും പേരും അതില്‍ തുന്നിചേര്‍ത്തിട്ടുണ്ട്.
എല്ലാവരും സ്വര്‍ണത്തിന് പ്രധാന്യം കൊടുക്കാറുണ്ടെങ്കിലും മരതകത്തിന്റെ ആഭരണങ്ങളാണ് നയന്‍താര അണിഞ്ഞത്. നിരനിരയായി നെക്ലേസുകളാണ് ആഭരണങ്ങളില്‍ കൂടുതലും. മരതകം പതിപ്പിച്ച വളകളും നെറ്റിച്ചുട്ടിയും കമ്മലുമൊക്കെയായി. ചുവപ്പും പച്ചയും ചേര്‍ന്ന് മനോഹരമായൊരു കളര്‍ കോംബിനേഷനും ലഭിച്ചു. വളരെ സിംപിളായ മേക്കപ്പാണ് വധു വേഷത്തിനായി നടി തിരഞ്ഞെടുത്തത്. കണ്ണുകള്‍ക്ക് പ്രധാന്യം നല്‍കി.
പാരമ്പര്യ തമിഴ് വരന്മാരുടെ വേഷമായ കുര്‍ത്തയും മുണ്ടുമാണ് വിഘ്‌നേശ് ശിവന്റെ വിവാഹവസ്ത്രം. ഹാന്‍ഡ് ക്രാഫ്റ്റ് ചെയ്ത വേഷ്ടിയും കുര്‍ത്തയും മേല്‍മുണ്ടും താരം ധരിച്ചു. വലിയ ആഢംബരം വസ്ത്രത്തിലോ വേഷത്തിലോ കാണിക്കാന്‍ താരങ്ങള്‍ ശ്രമിക്കാത്തതിനും വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.
about nayans
