Connect with us

കെട്ടിച്ചമച്ച കേസ്, ദിലീപിന്റെ അഹങ്കരാവും തന്നിഷ്ടവും പണം കൂടിയതിന്റെ ഹുങ്കും കൂടുതല്‍ എതിരാളികളെ ഉണ്ടാക്കി, അന്തിമ വിധി വരുമ്പോള്‍ ദിലിപിനെ കേസിൽ വെറുതെ വിടും ഒരു തെളിവും അയാള്‍ക്കെതിരായി ഇപ്പോഴില്ല; വെളിപ്പെടുത്തലുമായി പിസി ജോർജ്

News

കെട്ടിച്ചമച്ച കേസ്, ദിലീപിന്റെ അഹങ്കരാവും തന്നിഷ്ടവും പണം കൂടിയതിന്റെ ഹുങ്കും കൂടുതല്‍ എതിരാളികളെ ഉണ്ടാക്കി, അന്തിമ വിധി വരുമ്പോള്‍ ദിലിപിനെ കേസിൽ വെറുതെ വിടും ഒരു തെളിവും അയാള്‍ക്കെതിരായി ഇപ്പോഴില്ല; വെളിപ്പെടുത്തലുമായി പിസി ജോർജ്

കെട്ടിച്ചമച്ച കേസ്, ദിലീപിന്റെ അഹങ്കരാവും തന്നിഷ്ടവും പണം കൂടിയതിന്റെ ഹുങ്കും കൂടുതല്‍ എതിരാളികളെ ഉണ്ടാക്കി, അന്തിമ വിധി വരുമ്പോള്‍ ദിലിപിനെ കേസിൽ വെറുതെ വിടും ഒരു തെളിവും അയാള്‍ക്കെതിരായി ഇപ്പോഴില്ല; വെളിപ്പെടുത്തലുമായി പിസി ജോർജ്

അപ്രതീക്ഷിത സംഭവങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേസിന്റെ വികാഹാരന അവസാനിക്കാൻ ഇരിക്കെവെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി എത്തിയത്. അതിന് പിന്നാലെയാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്

കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകള്‍ നുണയാണെന്ന് മുന്‍ പൂഞ്ഞാർ എം എല്‍ എ പിസി ജോർജ് പറയുകയാണ്. കുറേ കെട്ടുകഥകള്‍ ആദ്യം ഉണ്ടാക്കി. അതില്‍ നിന്നും ദിലീപ് രക്ഷപ്പെടും എന്ന് തോന്നിയപ്പോഴാണ് അടുത്ത കേസ് വന്നത്. വിസ്താരം നിർത്തിവെച്ച് കേസ് അന്വേഷിക്കേണ്ട കാര്യമെന്താണ്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് പുതിയ കേസ്.

ആ ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ ആ ഗൂഡാലോചന നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. അല്ലാതെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നേ എന്ന് പറഞ്ഞ് കേസെടുത്ത് ഒരു പൊലീസുകാരന്‍ സ്വയം അന്വേഷണം നടത്തുകയല്ല വേണ്ടത്. ഇവനെയൊക്കെ എന്തിനാണ് പൊലീസില്‍ വെച്ചുകൊണ്ടിരിക്കുന്നതെന്നും പിസി ജോർജ് ചോദിക്കുന്നു. യൂട്യൂബ് ചാനലിന്
അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയില്‍ ഒരു അധോലോകം വർക്ക് ചെയ്യുന്നുണ്ടെന്നൊന്നും ഞാന്‍ പറയില്ല. സിനിമ ഫീല്‍ഡ് മുഴുവന്‍ തന്നെ ഒരു അധോലോകമല്ലേ. ആരുടെ കയ്യിലാണ് പണമുള്ളത്. കള്ളപ്പണ ഇടപാടില്ലാത്തവർ ആരാണ് ഉള്ളത്. ഈ രംഗത്തെ ഏതെങ്കിലും നടീ-നടന്‍മാർക്കൊക്കെ ഒർജിനലായി കൊടുക്കുന്ന പണം കേരളത്തിലെ ആർക്കെങ്കിലും അറിയാമോ. അതൊക്കെ വളരെ രഹസ്യമാണ്. എല്ലാ കള്ളപ്പണമെന്നും പിസി ജോർജ് പറയുന്നു.

അതുകൊണ്ട് തന്നെ സിനിമ ലോകം എന്ന് പറയുന്നത് ഒരു കുഴപ്പം പിടിച്ച സ്റ്റേജില്‍ നില്‍ക്കുകയാണ്. ഒരാള്‍ അഭിനയിക്കാന്‍ വന്ന് ഒന്നോ രണ്ടോ പടത്തിന് ശേഷം പിന്നീട് അവസരം കിട്ടിയില്ലെങ്കില്‍ പോയില്ലേ. അപ്പോള്‍ കിട്ടുന്നതിന് പരമാവധി പണം വാങ്ങിക്കാന്‍ ശ്രമിക്കും. ഏതായാലും അതിന് ഞാന്‍ എതിരല്ല. ഈ കലാകാരന്മാരൊക്കെ ലോല ഹൃദയരാണ്. അവരുടെ സ്വഭാവത്തെക്കുറിച്ചൊന്നും അന്വേഷിക്കേണ്ട കാര്യം നമുക്കില്ല. അവരുടെ കലാപരമായ കഴിവ് കാണുമ്പോള്‍ അഭിനന്ദിക്കുക, കയ്യടിക്കുക. മോശമാണെങ്കില്‍ മോശമാണെന്നും പറയുക. അതിനപ്പുറം പോവേണ്ടതില്ല.

ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് വളരെ അധികം കാര്യങ്ങള്‍ കാണും. അതിന്റെ എല്ലാ കാര്യങ്ങളും എനിക്ക് അറിയില്ല. എന്നാല്‍ ഇതൊരു കെട്ടിച്ചമച്ച കേസാണ്. ദിലീപിന്റെ അഹങ്കരാവും തന്നിഷ്ടവും പണം കൂടിയതിന്റെ ഹുങ്കും കൂടുതല്‍ എതിരാളികളെ ഉണ്ടാക്കിയിട്ടുണ്ട്. അത് ദിലീപ് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു.

വളർന്ന് വന്ന സാഹചര്യം ഏതാണെന്ന് മനസ്സിലാക്കിയിട്ട് വേണമായിരുന്നു ദിലീപ് പ്രവർത്തിക്കാന്‍. പത്ത് പണം കിട്ടിയപ്പോള്‍ എന്തുമാകാം എന്നതിലേക്ക് പോയതോടെയുണ്ടായ വൈരാഗ്യം വളരെ വലുതാണ്. അധോലോകം എന്ന് പറയുന്നില്ല. എങ്കിലും ആശ്വാസകരമല്ലാത്ത ചില പ്രവണതകള്‍ ഈ രംഗത്തുണ്ട്. അതൊക്കെ ഒഴിവാക്കിയാല്‍ ഗുണകരമായിരിക്കും എന്ന് പറയാനുണ്ട്.

അന്തിമ വിധി വരുമ്പോള്‍ ദിലിപീനെ കേസില് വെറുതെ വിടും. ഒരു തെളിവും അയാള്‍ക്കെതിരായി ഇപ്പോഴില്ല. ബഹുമാനപ്പെട്ട നീതിന്യായ കോടതിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണ്. അവർ എല്ലാ വശവും വിശദമായി തന്നെ പഠിക്കും. കേരളം മുഴുവന്‍ ഒറ്റക്കെട്ടായി ഫ്രാങ്കോ പിതാവിനെതിരെ പറഞ്ഞിട്ട് വിധി വന്നപ്പോള്‍ എല്ലാവരും എവിടെപ്പോയി. ഒടുവില്‍ വിധി വായിച്ചവരെല്ലാം ഫ്രാങ്കോ പിതാവ് ചെയ്തതാണ് ശരിയെന്ന് പറയാന്‍ തുടങ്ങി.

പത്രത്തിലും ചാനലിലൊന്നും പറയുന്നത് അവർ കാര്യമാക്കില്ല. തങ്ങളുടെ മുമ്പില്‍ വരുന്ന തെളിവുകളാണ് കോടതിക്ക് പ്രധാനം. സ്ത്രീകളുടെ കേസില്‍ അവരുടെ മൊഴി മാത്രം എടുത്ത് ശിക്ഷിക്കാം. പക്ഷെ അത് വിശ്വാസ്യ യോഗ്യമായ തെളിവായിരിക്കണം. കന്യാസ്ത്രീയുടെ കേസില്‍ അതാണ് സംഭവിച്ചത്. ദിലീപിന്റെ കേസില്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തു എന്ന് പറയാനുള്ള തെളിവെന്താണ് അവരുടെ കയ്യിലുള്ളത്. അവരത് കേട്ടിട്ടുണ്ടോയെന്നും പിസി ജോർജ് ചോദിക്കുന്നു.

More in News

Trending

Recent

To Top