എല്ലാവരുമായും ഞാന്‍ സൗഹൃദത്തിലായിരിക്കും എന്നാല്‍ എനിക്ക് അനിരുദ്ധിനെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം; അനിരുദ്ധിനെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് പ്രശസ്തയായ ഗായിക ജോണിറ്റ ഗാന്ധി
എല്ലാവരുമായും ഞാന്‍ സൗഹൃദത്തിലായിരിക്കും എന്നാല്‍ എനിക്ക് അനിരുദ്ധിനെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം; അനിരുദ്ധിനെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് പ്രശസ്തയായ ഗായിക ജോണിറ്റ ഗാന്ധി
എല്ലാവരുമായും ഞാന്‍ സൗഹൃദത്തിലായിരിക്കും എന്നാല്‍ എനിക്ക് അനിരുദ്ധിനെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം; അനിരുദ്ധിനെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് പ്രശസ്തയായ ഗായിക ജോണിറ്റ ഗാന്ധി
തമിഴിലെ മുന്‍നിര സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദ്രറിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. തെന്നിന്ത്യയിലെ മിക്ക ഹിറ്റു ഗാനങ്ങളും അനിരുദ്ധിന് സ്വന്തമാണ്. ഇപ്പോള്‍ ബോളിവുഡിലേയ്ക്ക് കൂടി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അനിരുദ്ധ്. ഇതിനിടെ വീണ്ടും താരത്തിന്റെ വിവാഹ കാര്യം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.
അനിരുദ്ധിനെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് പ്രശസ്തയായ ഗായിക രംഗത്ത് വന്നിരിക്കുകയാണ് ഗായികയ ജോണിറ്റ ഗാന്ധി. ചെല്ലമ്മ, അറബിക് കുത്തു, പ്രൈവറ്റ് പാര്‍ട്ടി, തുടങ്ങിയ പാട്ടുകളില്‍ അനിരുദ്ധിനൊപ്പം ജോണിറ്റ പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെ ഒരു അവാര്‍ഡ് ചടങ്ങില്‍ കില്‍, മാരി & കിസ് എന്ന ഗെയിം കളിക്കാന്‍ ജോണിറ്റയോട് ആവശ്യപ്പെട്ടിരുന്നു.
അനിരുദ്ധ്, സൂര്യ, രണ്‍വീര്‍ എന്നിവരെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് അവതാരകന് നല്‍കിയത്. ജോണിറ്റ തമാശരൂപേണയാണ് ഈ ചോദ്യത്തിനുള്ള മറുപടി നല്‍കിയത്. എല്ലാവരുമായും ഞാന്‍ സൗഹൃദത്തിലായിരിക്കും. എനിക്ക് അനിരുദ്ധിനെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം. കാരണം അവതാരകന് നല്കിയ മൂന്ന് ഓപ്ഷനുകളില്‍ അദ്ദേഹം മാത്രമാണ് ബാച്ചിലറായിട്ടുള്ളത്.
ഒരു വിവാഹബന്ധം തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രണ്‍വീറിന്റെ കൈയ്യില്‍ ഞാന്‍ ഉമ്മ കൊടുക്കും. സൂര്യയുമായി ഞാന്‍ സൗഹൃദത്തിലായിരിക്കും എന്നുമാണ് ജോണിറ്റ പറഞ്ഞത്. എന്നാല്‍ ഗായിക വളരെ തമാശയായി പറഞ്ഞ കാര്യം ആണെങ്കിലും ആരാധകരത് ഏറ്റുപിടിച്ചു. അനിരുദ്ധും ജോണിറ്റയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുകയാണ്. നേരത്തെ തന്നെ താരങ്ങള്‍ ഇഷ്ടത്തിലായിരുന്നു. വൈകാതെ വിവാഹം കഴിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...