രണ്‍ബീര്‍ ഒട്ടും സെക്സിയല്ല, ”പെണ്കുട്ടികളൊക്കെ അവന്റെ പിന്നാലെയാണെന്നോ?” മുൻ കാമുകനെ കളിയാക്കി സോനം !
സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു രൺബീർ കപൂറിന്റെയും സോനം കപ്പൂറിന്റെയും അരങ്ങേറ്റം. അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറും ഋഷി കപൂറിന്റെ മകന് രണ്‍ബീര്‍ കപൂറും അരങ്ങേറുന്ന സിനിമ എന്ന നിലയില്‍ വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു സാവരിയ്യ. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു സാവരിയ്യ ഏറ്റുവാങ്ങഇയത്.
ചിത്രത്തിന്റെ പരാജയത്തോടെ തകര്‍ന്നത് രണ്‍ബീറും സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയും തമ്മിലുള്ള സൗഹൃദം കൂടിയായിരുന്നു. മറ്റൊന്നു കൂടി ആ സമയത്ത് സംഭവിച്ചിരുന്നു. സാവരിയ്യയിലെ നായകനും നായികയും ജീവിതത്തിലും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു
സിനിമയുടെ പ്രൊമോഷന് നടക്കുന്നതിനിടെ രണ്‍ബീര്‍ സോനത്തിനോട് ഒരു ഡേറ്റിന് വരാന്‍ താല്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. സോനം സമ്മതിക്കുകയു ചെയ്തു. എന്നാല്‍ സിനിമ പരാജയപ്പെട്ടതോടെ നായകനും നായകയും തമ്മിലുള്ള ബന്ധവും വഷളാവുകയായിരുന്നു. മാത്രവുമല്ല പരസ്യമായി തന്നെ സോനം പലപ്പോഴും രണ്‍ബീറിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുക വരെയുണ്ടായി. അത്തരത്തിലൊരു സംഭവം വിശദമായി വായിക്കാം തുടര്‍ന്ന്.
ഒരിക്കല്‍ സോനം കപൂറിനെ രണ്‍ബീര്‍ ഡ്രാമ ക്യൂന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സോനം നല്
കിയ പ്രതികരണം രണ്‍ബീറിനെ കണക്കിന് പരിഹസിക്കുന്നതായിരുന്നു. അമ്മയുടെ മോന് എന്നായിരുന്നു രണ്‍ബീറിനെ സോനം കളിയാക്കിയത്. ”പെണ്കുട്ടികളൊക്കെ അവന്റെ പിന്നാലെയാണെന്നോ? സത്യമാണോ? രണ്‍ബീര്‍ ഒട്ടും സെക്സിയല്ല. രണ്‍ബീര്‍ അമ്മയുടെ ഓമനയാണ്. അവന്റെ കാലിലെ നഖം വെട്ടുന്നത് പോലും അമ്മയാണ്” എന്നായിരുന്നു വോഗിന് നല്കിയ അഭിമുഖത്തില്‍ സോനം കപൂറിന്റെ പരിഹാസം.
തീര്‍ന്നില്ല. പന്നീടൊരിക്കല്‍ സോനം കപൂറും ദീപിക പദുക്കോണും ഒരുമിച്ച് കോഫി വിത്ത് കരണില്‍ എത്തുകയുണ്ടായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം രണ്‍ബീറും ദീപികയും പിരിഞ്ഞിരുന്നു അപ്പോള്‍. രണ്ട് മുന്‍ കാമുകിമാരും ചേര്‍ന്ന് രണ്‍ബീറിനെ കളിയാക്കുന്ന പലതും പറയുകയുണ്ടായി. രണ്‍ബീര്‍ നല്ല സുഹൃത്താണ് പക്ഷെ നല്ല കാമുകനാണെന്ന് തോന്നുന്നില്ലെന്നായിരുന്നു സോനം പറഞ്ഞത്. ദീപിക അവനോടൊപ്പം കുറേ നാള് പിടിച്ച് നില്‍ക്കുകയായിരുന്നുവെന്നും സോനം അഭിപ്രായപ്പെട്ടു.
എന്നാല്‍ കാലത്തിന് ഉണക്കാന്‍ പറ്റാത്ത മുറിവുകളില്ല എന്ന് പറയുന്നത് പോലെ സോനവും രണ്‍ബീറും തമ്മിലുള്ള പിണക്കങ്ങളെല്ലാം പിന്നീട് അവസാനിച്ചു. തുടര്‍ന്ന് 2019 ല്‍ പുറത്തിറങ്ങിയ സഞ്ജു എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിവാഹിതരാണ് രണ്ടു പേരും. ആലിയ ഭട്ടിനെയാണ് രണ്‍ബീര്‍ വിവാഹം കഴിച്ചത്. സോനം ആനന്ദ് അഹൂജയെ വിവാഹം കഴിച്ചു. ഇപ്പോഴിതാ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് സോനം കപൂര്‍. താരത്തിന്റെ പ്രെഗ്നന്‍സി ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ദീപികയും വിവാഹിതയായി. രണ്‍വീര്‍ സിംഗിനെയാണ് ദീപിക വിവാഹം കഴിച്ചത്.
