ഓഫ് വൈറ്റ് നിറത്തിലുള്ള സാറ്റന് മെറ്റീരിയലില്‍ ഗ്രീക്ക് ദേവതയെ പോലെ അതീവ സുന്ദരിയായി സോനം കപൂര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി സോനം കപൂറിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സോനം കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളു എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് സോനം കപൂറിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.
തന്റെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്ന സോനം വളരെ വ്യത്യസ്തമായ ഔട്ട്ഫിറ്റാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള സാറ്റന് മെറ്റീരിയലിലാണ് ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. മുത്തുകളും ചെറിയ സീക്വന്‍സുകളും പിടിപ്പിച്ച സ്കര്‍ട്ടും അതിന് ചേരുന്ന രീതിയില്‍ മുത്തുകള്‍ പിടിപ്പിച്ച് പല ലെയറുകളായി ഡിസൈന്‍ ചെയ്തിരിക്കുന്ന ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.
ഒരു ഗ്രീക്ക് ദേവതയെ പോലെ അതീവ സുന്ദരിയായാണ് സോനത്തിനെ ചിത്രത്തില്‍ കാണുന്നത്. വസ്ത്രത്തിന്റെ ഡിസൈനര്‍ ബ്രാന്‍ഡായ അബു ജാനി സന്ദീപ് ഖോക്ലയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം സോനത്തിന് ഇവര്‍ ആശംസകളും നേര്‍ന്നിരുന്നു.
മാര്‍ച്ചിലാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം സോനം കപൂര്‍ ആരാധകരെ അറിയിച്ചത്. വ്യവസായിയായ ആനന്ദ് അഹൂജയാണ് സോനത്തിന്റെ പങ്കാളി. 2018ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം സിനിമകളില്‍ അത്ര സജീവമായിരുന്നില്ല സോനം. ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ പലപ്പോഴായി മെറ്റേണിറ്റി ഫോട്ടോകള്‍ സോനം തന്നെ പങ്കുവച്ചിരുന്നു. ഇതിനിടെ ആനന്ദുമൊത്ത് ബേബിമൂണ്‍ ആഘോഷിക്കുന്നതിനായി താര ഇറ്റലിയിലും പോയിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...