TV Shows
നിമിഷയോട് തുണി എടുത്ത് ഉടുക്കാന്‍ ലക്ഷ്മിപ്രിയ; അത് പറയാനുള്ള അവകാശമുണ്ടെന്ന് ദില്‍ഷ; ദിൽഷയുടെ മുഖം മൂടി വലിച്ചു കീറി നിമിഷ!
നിമിഷയോട് തുണി എടുത്ത് ഉടുക്കാന്‍ ലക്ഷ്മിപ്രിയ; അത് പറയാനുള്ള അവകാശമുണ്ടെന്ന് ദില്‍ഷ; ദിൽഷയുടെ മുഖം മൂടി വലിച്ചു കീറി നിമിഷ!
ബിഗ് ബോസ് സീസണ്‍ 4 വലിയ ചർച്ച ആയി മാറിയിരിക്കുകയാണ്. ഇപ്പോഴുള്ള സോഷ്യൽ മീഡിയ ചര്‍ച്ച മുന്‍ മത്സരാർത്ഥി നിമിഷയുടെ വാക്കുകകളും പോസ്റ്റുകളുമാണ്. വസ്ത്രധാരണത്തെ കുറിച്ച ലക്ഷ്മിപ്രിയ പറഞ്ഞ കമന്റ് ആണ് ഇതിനെല്ലാം തുടക്കം.. അന്ന് ഇതിന്റെ പേരില്‍ ലക്ഷ്മിയും നിമിഷയും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു. ഇപ്പോഴിത നിമിഷ പോയിട്ടും ഹൗസില്‍ ഈ വിഷയം ചര്‍ച്ചയായവുകയാണ്. റിയാസാണ് ഇത് കോള്‍ സെന്റര്‍ ടാസ്‌ക്കിൽ വീണ്ടും എടുത്തിട്ടത്. ഈ വിഷയത്തില്‍ ലക്ഷ്മിയെ പിന്തുണച്ച് ദില്‍ഷയും എത്തിയിരുന്നു.
സംഭവത്തിൽ ദില്‍ഷയ്ക്ക് മറുപടിയുമായി നിമിഷ എത്തിയിരിക്കുകയാണ്. ഷോര്‍ട്‌സ് ധരിച്ച് നില്‍ക്കുന്ന ദില്‍ഷയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മറുപടി നല്‍കിയിരിക്കുന്നത്. ഷോയില്‍ നിന്ന് പുറത്ത് പോയിട്ടും എന്തിനാണ് തന്റെ പേര് അവിടെ ചര്‍ച്ച ചെയ്യുന്നതെന്നാണ് നിമിഷ ചോദിക്കുന്നത്. ദേഷ്യവും വൈരാഗ്യവുമൊക്കെ ഹൗസില്‍ ഉപേക്ഷിച്ചിട്ടാണ താന്‍ വന്നതെന്നും നിമിഷ ദില്‍ഷയുടെ ഷോര്‍ട്‌സിട്ട ചിത്രത്തിനോടൊപ്പം കുറിച്ചു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ‘ഞാന്‍ ഷോയില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ എന്റെ ദേഷ്യവും വൈരാഗ്യവും ആ വീട്ടില്‍ ഉപേക്ഷിച്ചിട്ട് തന്നെയാണ് ഞാന്‍ തിരികെ വന്നത്. ഷോയില്‍ നിന്ന് പുറത്തുവന്ന ശേഷം എന്നോടൊപ്പം മത്സരിച്ച ഒരു മത്സരാര്‍ഥിയെക്കുറിച്ചും മോശം പറയുകയോ അവരുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.
പക്ഷേ ഞാന്‍ ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും എന്നെ കുറിച്ച് വീട്ടിലുള്ളവരെല്ലാം വീണ്ടും മോശം കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് എന്റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയിട്ടുള്ള സംഭാഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനാലാണ് ഞാന്‍ ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്. എന്നെ കുറ്റം പറയുമ്പോള്‍ കേട്ട് മിണ്ടാതിരിക്കാന്‍ ഞാന്‍ വിശുദ്ധയൊന്നുമല്ല’ നിമിഷ കുറിച്ചു.
‘ആര്‍ക്കും എന്റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്താനുള്ള ഒരു അവകാശവുമില്ല. ദില്‍ഷ നീ ചില ഫോട്ടോകളില്‍ ധരിച്ചിരിക്കുന്ന ഷോര്‍ട്ടിസിനും തീരെ ഇറക്കമില്ല’ എന്ന് മറ്റൊരു പോസ്റ്റില്‍ നിമിഷ പറയുന്നു. എന്റെ കാലുകള്‍ കണ്ട് കുലസ്ത്രീകള്‍ക്കും കുല പുരുഷന്‍മാര്‍ക്കും ഭ്രാന്ത് പിടിക്കും എന്ന ക്യാപ്ഷനോടെയാണ് നിമിഷ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഷോര്‍ട്ട്സ് ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രവും നിമഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോള്‍ സെന്റര്‍ വീക്കിലി ടാസ്‌ക്കിലായിരുന്നു നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ച് ലക്ഷ്മിപ്രിയ നടത്തി പരാമര്‍ശം റിയാസ് ആയുധമാക്കി ഉപയോഗിച്ചത്.
വസ്ത്രധാരണം ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നും അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും റിയാസ് പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ സംസ്‌കാരത്തിന് അല്‍പ്പ വസ്ത്രധാരണം യോജിച്ചതല്ലെന്ന തരത്തില്‍ ലക്ഷ്മിപ്രിയയും ദില്‍ഷയും തിരിച്ചടിച്ചു.
ഒരാളുടെ വസ്ത്രധാരണം ശരിയല്ല എങ്കില്‍ മറ്റൊരു പൗരന് അതേക്കുറിച്ച് പറയാന്‍ അവകാശമുണ്ടെന്നാണ് ഹൗസിലെ മറ്റ് അംഗങ്ങളോട് നിമിഷയുടെ വസ്ത്രധാരണത്തേക്കുറിച്ച് ദില്‍ഷ പറഞ്ഞു. ലക്ഷ്മിപ്രിയ നിമിഷയോട് തുണി എടുത്ത് ഉടുക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ലക്ഷ്മിപ്രിയയുടെ അവകാശമാണെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു. ഇതിനെ പിന്നാലെയാണ് ദില്‍ഷയുടെ ഇരട്ട്ത്താപ്പ ചൂണ്ടി കാണിച്ചു കൊണ്ട് നിമിഷ രംഗത്ത് എത്തിയത്.
about biggboss
