റിയാസ് നീ വെറും സിറോ, ഹീറോ ഡോക്ടർ തന്നെ ; റോബിന്റെ പേരിൽ തമ്മിലടിച്ച് ദില്‍ഷയും റിയാസും!
നിരവധി നാടകീയ സംഭവങ്ങളണ് കഴിഞ്ഞ വാരം ഹൗസില്‍ സംഭവിച്ചത്. ാാ പതിനൊന്നാം വാരം സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്.100 എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളൂ. തങ്ങളുടെ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ വേണ്ടി വന്‍ പോരാട്ടമാണ് ഹൗസില്‍ കാഴ്ച വയ്ക്കുന്നത്. നിലവില്‍ 9 പേരാണ് ഷോയിലുള്ളത്.100ദിവസം പൂർത്തിയാക്കണം എന്നാണ് എല്ലാവരുടേയും ആഗ്രഹം.
സംഭവബഹുലമായിരുന്നു ബിഗ് ബോസ് നാലാം ഭാഗത്തിന്റെ പത്താം വാരം. ഇതിന്റെ തുടര്‍ച്ചയയിട്ടാണ് 11ാം ആഴ്ച നീങ്ങുന്നത്. ഡോക്ടര്‍ റോബിനും ജാസ്മിനും ഹൗസ് വിട്ടതിന്‌റെ പ്രശ്ങ്ങള്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും പ്രശ്‌നങ്ങള്‍ നടക്കുന്നത്.
ജാസ്മിനും റോബിനും പോയതോടെ ദല്‍ഷയും റിയാസും തമ്മിലുള്ള പോര് വര്‍ധിച്ചിട്ടുണ്ട്. ഡോക്ടറിനെ പുറത്താക്കാന്‍ കാരണക്കാരനായ റിയാസിനോട് ക്ഷമിക്കില്ലെന്ന നിലപാടിലാണ് ദില്‍ഷ. റിയാസിന് തുടക്കത്തിലെ ദില്‍ഷയെ ഇഷ്ടമല്ല.
ഇപ്പോഴിത റോബിന്റേയും ജാസ്മിന്റേയും പേരില്‍ ദില്‍ഷയും റിയാസും തമ്മിലടിക്കുകയാണ്. ഡോക്‌റിന്റെ പേരില്‍ അഭിമാനിക്കുന്നു എന്നാണ് ദില്‍ഷ പറയുന്നത്. എന്നാല്‍ ഇതിന് കൃത്യമായ ഉത്തരവും റിയാസ് കൊടുക്കുന്നുണ്ട്. കാപ്പിപ്പൊടിയുടെ പേരില്‍ തുടങ്ങിയ വഴക്കാണ് അവസാനം ഡോക്ടറിലും- ജാസ്മിനിലും ചെന്ന് എത്തിയത്. ഇരുവരും ഷോയില്‍ ഇല്ലെങ്കിലും ഹൗസില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ഇവരുടേതാണ്.ധന്യയുമായിട്ടാണ് റിയാസ് ആദ്യം വഴക്ക് തുടങ്ങിയത്. ഇത് ദില്‍ഷ ഏറ്റെടുക്കുകയായിരുന്നു. ജാസ്മിനെ കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞ ആളാണ് ദില്‍ഷയെന്ന് റിയാസ് തര്‍കത്തിനിടെ പറഞ്ഞു. ഡോ. റോബിന്‍ രാധാകൃഷ്ണനെ കുറിച്ച് എന്ത് നല്ല കാര്യങ്ങളാണ് റിയാസ് പറഞ്ഞത് എന്ന് ദില്‍ഷ തിരിച്ചടിച്ചു. താന്‍ എന്തിന് ഡോ. റോബിന്റെ നല്ല കാര്യങ്ങള്‍ പറയണം എന്ന് റിയാസ് ചോദിച്ചു. ജാസ്മിന്‍ നിന്റെ ഫ്രണ്ട് ആണെങ്കില്‍, ഡോ. റോബിന്‍ രാധാകൃഷ്ണന്‍ തന്റെ ഫ്രണ്ട് ആണെന്ന് ദില്‍ഷ പറഞ്ഞു.ഞാന്‍ ഇവിടെ ഉള്ളിടത്തോളം കാലം റോബിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യും എന്ന് ദില്‍ഷ കൂട്ടിച്ചേര്‍ത്തു. അയാള്‍ പോയി എന്നായിരുന്നു റിയാസിന്റെ മറപടി. തന്റെ ഫ്രണ്ട് നല്ലോണം മത്സരിച്ചിട്ടാണ് പോയത് എന്ന് ദില്‍ഷ തിരിച്ചടിച്ചു. അതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട് എന്നും ദില്‍ഷ പറഞ്ഞു. ഹീറോ ഇല്ലാത്തതുകൊണ്ട് നിന്റെ വില്ലന്‍ ക്യാരക്ടറേ പോയെന്ന് ദില്‍ഷ റിയാസിനെ ചൊടിപ്പിച്ചു. ഹീറോ പോയപ്പോള്‍ റിയാസ് സീറോ ആയെന്നും ദില്‍ഷ പറഞ്ഞു.
ബ്രേക്ക് എടുത്തിട്ട് വരും എന്നല്ലേ പറഞ്ഞത് എന്ന് റിയാസ് ചോദിച്ചു. തിരിച്ചുവരുമെന്ന് കണ്ടപ്പോള്‍ നിങ്ങളുടെ ഒരു വെപ്രാളവും ഗ്ലാസ് പൊട്ടിക്കുന്നതും പൂച്ചെടി പൊട്ടിക്കലും എല്ലാം ഞാന്‍ കണ്ടു. അത്ര മാത്രം ആ മനുഷ്യനെ നിങ്ങള്‍ പേടിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി എന്ന് ദില്‍ഷ പറഞ്ഞു. ജാസ്മിന്റെ കോഫി ഉപയോഗിക്കുന്നതില്‍ ഉളുപ്പില്ലെന്ന് മനസിലായെന്ന് റിയാസ്
ദില്‍ഷയെ പരിഹസിച്ചു. ഇത്തവണത്തെ എവിക്ഷനില്‍ റിയസും ദില്‍ഷയും ഇടംപിടിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം തവണയാണ് റിയാസ് എത്തുന്നത്. ദില്‍ഷ, വിനയ്. റോണ്‍സണ്‍, അഖില്‍, സൂരജ്്, ബ്ലെസ്ലിഎന്നിവരാണ് മറ്റുളളവര്‍. ഷോ അതിന്റെ അവസാനഘട്ടിലേയ്ക്ക് എത്തുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ പുറത്ത് പോകും
ഡോക്ടര്‍ പോയതെ ദില്‍ഷയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഡോക്ടറിനെ യാത്രയാക്കിയത്. ഇപ്പോഴിതാ ഡോക്‌റിനെ കുറിച്ച് വാചാലയാവുകയാണ് ദില്‍ഷ. ബ്ലെസ്ലിയോടാണ് മനസ് തുറന്നത്. ഒത്തിരി മോഹവുമായി എത്തിയ ആളാണെന്നും ഏറെ വേദന സഹിച്ചാണ് ഹൗസില്‍ നിന്നതെന്നും ദില്‍ഷ ബ്ലെസ്ലിയോട് പറഞ്ഞു. കൂടാതെ ഡോക്ടറിന്റെ ഒരു രഹസ്യം തനിക്ക് അറിയാമെന്നും ദില്‍ഷ പറയുന്നുണ്ട് ഇവരുടെ സംഭാഷണത്തോടെയാണ് വാരാന്ത്യം എപ്പിസോഡ് ആരംഭിച്ചത്.
