Malayalam
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായി
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായി
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന താര വിവാഹമാണ് നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും. ഇപ്പോഴിതാ ഏഴ് വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ വിഘ്നേശ് ശിവനും നയന്‍താരയും വിവാഹിതരായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.
സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.
രജനീകാന്ത്, കമല്ഹാസന്, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരൊക്കെ വിവാഹത്തിനെത്തി എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്.
ക്ഷണക്കത്തിനൊപ്പം നല്കിയ പ്രത്യേക കോഡ് നമ്പര്‍ നല്കി വേണം വിവാഹ ഹാളിലേക്ക് കടക്കാന്‍. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളില്‍ എത്തണമെന്നാണ് അതിഥികളോടുള്ള അഭ്യര്‍ത്ഥന. വിവാഹചിത്രങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല. ഇന്ന് ഉച്ച തിരിഞ്ഞ് 2.22 ന് ചിത്രങ്ങള്‍ പുറത്തുവിടുമെന്നും വിവരമുണ്ട്.
