ഇനി ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ആ നാണത്തില്‍ പൊതിഞ്ഞചിരിയുമായി എന്റെ സുന്ദരി അമ്മ ഉണ്ടാവില്ല; കല്യാണി അമ്മ പോയിയെന്നു പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റിയില്ല; കുറിപ്പുമായി സീമ ജി നായര്‍
ഇനി ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ആ നാണത്തില്‍ പൊതിഞ്ഞചിരിയുമായി എന്റെ സുന്ദരി അമ്മ ഉണ്ടാവില്ല; കല്യാണി അമ്മ പോയിയെന്നു പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റിയില്ല; കുറിപ്പുമായി സീമ ജി നായര്‍
ഇനി ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ആ നാണത്തില്‍ പൊതിഞ്ഞചിരിയുമായി എന്റെ സുന്ദരി അമ്മ ഉണ്ടാവില്ല; കല്യാണി അമ്മ പോയിയെന്നു പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റിയില്ല; കുറിപ്പുമായി സീമ ജി നായര്‍
ടെലിവിഷന്‍ പരമ്പരകളിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സീമ ജി നായര്‍. നടി എന്നതിനേക്കാളുപരി സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി പങ്കുവെയ്ക്കുന്ന കുറിപ്പുകളും മറ്റും വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് സീമ ജി നായര്‍ പങ്കുവെച്ച ഒരു കുറിപ്പാണ്.
സീമ ജി നായരുടെ കുറിപ്പ്,
കഴിഞ്ഞ കുറെ നാളുകളായി ഞാന്‍ ഗുരുവായൂരുള്ള സന്ദീപനീ മാതൃ സദനത്തില്‍ പോകുന്നുണ്ടായിരുന്നു. അവിടുത്തെ എല്ലാ അമ്മമാരും എനിക്ക് പ്രിയപ്പെട്ടവര്‍ ആണ്. ഓരോ അമ്മമാര്‍ക്കും ഓരോ കഥകളും ഉണ്ട്. ആ കഥകളെല്ലാം എനിക്കറിയാം. നെഞ്ച് പൊട്ടുന്ന കഥകള്‍. കണ്ണുകള്‍ നിറഞ്ഞാണ് അവിടെ ചെല്ലുമ്പോളെല്ലാം ഇറങ്ങിപ്പോരാറ്.
ഞാന്‍ ചെല്ലുന്നു എന്നറിയുമ്പോള്‍ വഴിയില്‍ കണ്ണും നട്ട് കാത്തിരിക്കും എല്ലാരും. ഞാന്‍ ഒറ്റയ്ക്കാണെങ്കില്‍ അപ്പു എന്തിയെയെന്നു ചോദിക്കും. അവനെ അവര്‍ക്കു ഒരുപാടിഷ്ടം ആണ്. അപ്പു പഠിക്കാന്‍ പുറത്തേക്കു പോയപ്പോളും അവന് പറ്റുന്ന പോലെ വീഡിയോ കോളില്‍ വിളിച്ചു എല്ലാരേയും കാണും. അതില്‍ ഏറ്റവും സുന്ദരിയായ ഒരമ്മ ഉണ്ടായിരുന്നു. എന്നെ കാണുമ്പോളെ നാണത്തില്‍ പൊതിഞ്ഞ ചിരിയാണ്. ‘കഴിഞ്ഞ ദിവസം ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഇങ്ങനെ നാണിച്ചാല്‍ ഞാന്‍ കെട്ടികൊണ്ട് പോവുമേ’ എന്ന്. അന്ന് പൊട്ടിച്ചിരിയായിരുന്നു അമ്മക്ക്.
ഇന്നലെ ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നു. അപ്പോളാണ് പ്രസിയുടെ ഫോണ്‍ വന്നത് കല്യാണി അമ്മ പോയിയെന്നു പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റിയില്ല. കുറച്ച് നേരം ഒന്നിനുമാകാതെ ഇരുന്ന് പോയി. അവസാനമായി ഒരു നോക്ക് കാണാനും പറ്റിയില്ല. അമ്മയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. ഇനി ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ആ നാണത്തില്‍ പൊതിഞ്ഞചിരിയുമായി എന്റെ സുന്ദരി അമ്മ ഉണ്ടാവില്ല. എന്നിരുന്നാലും എനിക്ക് പോയല്ലേ പറ്റു. ബാക്കിയുള്ള അമ്മമാരെ കാണാന്‍.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....