ക്ഷണക്കത്തിനൊപ്പം നല്കിയ പ്രത്യേക കോഡ് നമ്പര്‍ നല്‍കണം, അതിഥികള്‍ പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളില്‍ എത്തണം; ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നയന്‍താരയും വിഘ്നേഷും ഇന്ന് വിവാഹിതരാകുന്നു…!, വിവാഹ പരിസരത്ത് കനത്ത് സുരക്ഷ

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന താര വിവാഹമാണ് നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും. ഇടയ്ക്കിടെ ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തില്‍ ഗോസിപ്പുകള്‍ വരാറുണ്ടെങ്കിലും ഇപ്പോഴിതാ ശരിക്കും വിവാഹിതരാകുകയാണ് ഇരുവരും. ഇന്ന് മഹാബലിപുരത്ത് വെച്ചാണ് വിവാഹം. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്.
മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. രജനീകാന്ത്, കമല്ഹാസന്, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നല്കിയ പ്രത്യേക കോഡ് നമ്പര്‍ നല്കി വേണം വിവാഹ ഹാളിലേക്ക് കടക്കാന്‍. വിവാഹത്തിന്റെ ഡിജിറ്റല്‍ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളില്‍ എത്തണമെന്നാണ് അതിഥികളോടുള്ള അഭ്യര്‍ത്ഥന. വിവാഹവേദിയില്‍ സംഗീതപരിപാടിയും നിശ്ചയിച്ചിട്ടുണ്ട്.
വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന് ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെയില്ല.
നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...