Malayalam
നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്?; ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്?; ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
നടി ആക്രമിക്കപ്പെട്ട കേസ് പുത്തന്‍ ട്വിസ്റ്റുകളിലൂടെ കടന്നു പോകുകയാണ്. തുടരന്വേഷണത്തിന് ഒനന്ര മാസത്തെ കാലാവധി കൂടി കിട്ടിയതോടെ ക്രൈംബ്രാഞ്ച് പുത്തന്‍ നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ദിലീപിന്റെ ഉറ്റ ചങ്ങാതിയും ബിസിനസ് പാര്‍ട്ട്നറുമായ നാദിര്‍ഷയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും വിവരമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ചിട്ടുള്ള ഔദ്യോഗിക വിവരമൊന്നും തന്നെ വന്നിട്ടില്ല.
നാദിര്‍ഷയുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഈ കേസിന് നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്നാണ് സൂചന. അതേസമയം, ഇതുവരെ നാദിര്‍ഷയെ ഈ കേസില്‍ പ്രതി ചേര്‍ക്കുകയോ സാക്ഷി ചേര്‍ക്കുകയോ ചെയ്തിട്ടില്ല. തുടരന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലും നാദിര്‍ഷയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തന്റെ അടുത്ത സുഹൃത്തായതിനാല്‍ നാദിര്‍ഷയ്ക്ക് ദിലീപിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തരാനാകുമെന്നും വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിവരം.
അതുമാത്രമല്ല, ഇനി ചോദ്യം ചെയ്യുന്നത് തെളിവുകളുടെ സാന്നിധ്യത്തിലായിരിക്കും എന്നതും ദിലീപിനെയും നാദിര്‍ഷയെയും സംബന്ധിച്ച് പരിഭ്രാന്തി പരത്തുന്ന കാര്യമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടരന്വേഷണത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് വിഐപി എന്ന് വിളിക്കുന്ന ശരത്തിനെ മാത്രമാണ്. മറ്റാരെയും ഇതുവരെയും പ്രതി ചേര്‍ത്തിട്ടില്ല.
ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായതിനാല്‍ തന്നെ നാദിര്‍ഷയെയും ഈ തുടരന്വേഷണ വേളയില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നത്. കാരണം ഇത്രയും അടുത്ത സുഹൃത്തുക്കള്‍ ആയതിനാല്‍ തന്നെ നാദിര്‍ഷയ്ക്ക് നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിനെ കുറിച്ചും നാദിര്‍ഷയ്ക്ക് അറിയാമായിരിക്കാം എന്നാണേ്രത ക്രൈംബ്രാഞ്ച് കരുതുന്നത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് വഴിയൊരുക്കിയ ശബ്ദരേഖകള്‍ ശേഖരിച്ചിരുന്ന ലാപ്ടോപ് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജിന്റെ പക്കലുണ്ട് എന്ന് പ്രോസിക്യൂഷന്. വിചാരണ കോടതിയിലാണ് പ്രോസിക്യൂഷന് ഇക്കാര്യം അറിയിച്ചത്. ഈ ലാപ്ടോപ് കണ്ടെത്തുന്നതിനായി അന്വേഷണം നടത്തണം എന്നും പ്രോസിക്യൂഷന് വിചാരണ കോടതിയെ അറിയിച്ചു. നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപും സംഘവും നടത്തിയ ഗൂഢാലോചനകളും സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്ത ടാബ് സംവിധായകന് ബാലചന്ദ്രകുമാറിന്റെ പക്കല്‍ നിന്നു നഷ്ടപ്പെട്ടു എന്നാണ് പ്രോസിക്യൂഷന് പറയുന്നത്. എന്നാല്‍ അതിലെ ഓഡിയോ ഫയലുകള്‍ ഇപ്പോള്‍ സുരാജിന്റെ പക്കലുള്ള ലാപ്ടോപ്പിലേക്ക് മാറ്റിയതിന് ശേഷമാണ് അത് പെന്‍ഡ്രൈവിലേക്ക് ശേഖരിച്ചത് എന്നാണ് പ്രോസിക്യൂഷന് പറയുന്നത്.
ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദരേഖകളില് കൃത്രിമം നടത്തിയിട്ടുണ്ട് എന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. ഇതിനിടെയിലാണ് പ്രോസിക്യൂഷന് ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം ബാലചന്ദ്രകുമാര്‍ ശബ്ദരേഖ ശേഖരിക്കാന്‍ ഉപയോഗപ്പെടുത്തിയ ലാപ്ടോപ് ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ കൈവശം എങ്ങനെ എത്തി എന്ന കാര്യം പ്രോസിക്യൂഷന് വെളിപ്പെടുത്തിയിട്ടില്ല.
ഇത് അന്വേഷണ പരിധിയിലുള്ള കാര്യമാണ് എന്നും ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട് എന്നും പ്രോസിക്യൂഷന് വിചാരണ കോടതിയെ അറിയിച്ചു. വോയ്സ് ക്ലിപ്പുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഏത് ഉപകരണമാണ് ഉപയോഗിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തണം എന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. വോയ്സ് ക്ലിപ്പുകള്‍ ഇപ്പോള്‍ നിലവിലില്ലാത്ത സാംസംങ് ടാബ്ലെറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍ കുമാര്‍ പറഞ്ഞത്.
