Connect with us

താന്‍ പാടിയ ആ പാട്ട് ഫഹദിന് ഒരുപാടിഷ്ടമാണ്; സാറിനോട് ഒന്ന് പറയുമോ ഈ പാട്ട് കുറച്ചുകാലത്തേയ്ക്ക് ഇടരുതെന്ന് എന്ന് ഫഹദിന്റെ ഡ്രൈവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്; നസ്രിയ പറയുന്നു

Malayalam

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും.

ഇപ്പോഴിതാ ബാംഗ്ലൂര്‍ ഡേയ്സില്‍ താന്‍ പാടിയ പാട്ട് ഫഹദിന് ഒരുപാടിഷ്ടമാണെന്ന് പറയുകയാണ് നസ്രിയ. ഈ പാട്ട് ഫഹദ് എപ്പോഴും കേള്‍ക്കുമായിരുന്നുവെന്നും താരം പറഞ്ഞു. എനിക്ക് വളരെ സ്പെഷ്യലായ പാട്ടാണിത്. നമ്മുടെ ഷൂട്ടിന്റെ സമയത്ത് ഫഹദ് സ്ഥിരം കേട്ടോണ്ടിരിക്കുന്ന പാട്ടായിരുന്നു ഇത്. ഞാന്‍ പാടിയിട്ടില്ലായിരുന്നു, ട്രാക്കായിരുന്നു അന്ന് ഫഹദ് കേട്ടിരുന്നത്.

ഞാന്‍ പാടിയതിന് ശേഷം ഒത്തിരി തവണ കേള്‍ക്കുമായിരുന്നു. മാഡം, സാറിനോട് ഒന്ന് പറയുമോ ഈ പാട്ട് കുറച്ചുകാലത്തേയ്ക്ക് ഇടരുതെന്ന് എന്ന് ഫഹദിന്റെ ഡ്രൈവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഈ പാട്ട് മൂളാന്‍ ഫഹദും പറയുമായിരുന്നുവെന്നും നസ്രിയ പറഞ്ഞു.

ഫഹദ് ഫാസില്‍ പ്രധാനവേഷങ്ങളിലൊന്നിലെത്തുന്ന വിക്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലേക്ക് എത്തിയത്. കമല്‍ഹാസന്‍ നായകനാകുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആരാധകരുടെ കൈയ്യടി നേടുകയാണ്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനവും കൈയ്യടി നേടുന്നുണ്ട്.

More in Malayalam

Trending