Connect with us

ഇങ്ങനായിരുന്നില്ല പ്രതീക്ഷിച്ചത് ;എല്ലാം മാറിമറിഞ്ഞു; സാമ്രാട്ട് പൃഥ്വിരാജിന്റെ തകര്‍ച്ചയെ കുറിച്ച് സോനു സൂദ് !

Bollywood

ഇങ്ങനായിരുന്നില്ല പ്രതീക്ഷിച്ചത് ;എല്ലാം മാറിമറിഞ്ഞു; സാമ്രാട്ട് പൃഥ്വിരാജിന്റെ തകര്‍ച്ചയെ കുറിച്ച് സോനു സൂദ് !

ഇങ്ങനായിരുന്നില്ല പ്രതീക്ഷിച്ചത് ;എല്ലാം മാറിമറിഞ്ഞു; സാമ്രാട്ട് പൃഥ്വിരാജിന്റെ തകര്‍ച്ചയെ കുറിച്ച് സോനു സൂദ് !

അക്ഷയ് കുമാർ മാനുഷി ചില്ലർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ, ‘സാമ്രാട്ട് പൃഥ്വിരാജിന്റെ’
ബോക്‌സ് ഓഫീസ് തകര്‍ച്ചയില്‍ പ്രതികരണവുമായി നടന്‍ സോനു സൂദ്. പ്രതീക്ഷക്കൊത്ത് ചിത്രത്തിന് ബിസിനസ് വളര്‍ന്നില്ലെന്നും കൊവിഡിന് ശേഷം കാര്യങ്ങള്‍ മാറി മാറിഞ്ഞെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സോനു പറഞ്ഞു.

‘സാമ്രാട്ട് പൃഥിരാജ് സ്‌പെഷ്യലാണ്. ഈ സിനിമയില്‍ മനോഹരമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റി. പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയുള്ള ബിസിനസ് ചിത്രത്തിന് ലഭിച്ചില്ല. കൊവിഡിന് ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. അത് ഞങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. എന്നാല്‍ പ്രേക്ഷകരുടെ സ്‌നേഹം കാണുമ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്,’ സോനു പറഞ്ഞു.

ചാന്ദ് ബര്‍ദാസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സോനു സൂദ് അവതരിപ്പിച്ചത്. 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിന്റെ കഥയാണ് സാമ്രാട്ട് പൃഥ്വിരാജില്‍ പറയുന്നത്.

അക്ഷയ് കുമാറാണ് ചിത്രത്തില്‍ നായകനായത്.അണ്ടേ സുന്ദരാനികി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം പറയുകയാണ് നസ്രിയ. ഇതുപോലെ തമാശ നിറഞ്ഞ സിനിമ അടുത്ത കാലത്ത് വന്നിട്ടില്ലെന്നും ലീല തോമസ് എന്ന കഥാപാത്രത്തെ തനിക്ക് ഇഷ്ടപ്പെട്ടെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ പറഞ്ഞു.‘ഒരു സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ ആദ്യം നോക്കുന്നത് ഭാഷയല്ല. സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടാല്‍ ചത്തുകിടന്ന് ആ ഭാഷ പഠിക്കും. അണ്ടേ സുന്ദരാനികിയുടെ സെറ്റ് മുഴുവന്‍ തെലുങ്കായിരുന്നു. ചില സമയങ്ങളില്‍ ഒന്നും മനസിലാവില്ല. പക്ഷേ കുറച്ച് ദിവസത്തിനുള്ളില്‍ എല്ലാം ശരിയായി.

ദിവ്യ എന്നൊരു ട്രാന്‍സ്ലേറ്റര്‍ എനിക്ക് ഉണ്ടായിരുന്നു. അവരോടൊപ്പമാണ് സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു തീര്‍ത്തത്. അവര്‍ക്ക് തമിഴും മലയാളവും ഇംഗ്ലീഷും അറിയാം.ഏകദേശം 300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇതുവരെ ആകെ നേടിയത് വെറും 45 കോടി രൂപയാണ്. നാലാം ദിനത്തില്‍ 4.85 കോടി രൂപയ്ക്കും 5.15 കോടി രൂപയ്ക്കും ഇടയില്‍ മാത്രമാണ് ചിത്രം കളക്റ്റ് ചെയ്തത്. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ക്ക് ലഭിച്ച തുക ഉള്‍പ്പെടെ കണക്കാക്കിയാല്‍ പോലും ചിത്രത്തിന് 100 കോടി രൂപ നഷ്ടം നേരിടുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സാമ്രാട്ട് പൃഥ്വിരാജിനൊപ്പം റിലീസായ വിക്രം, മേജര്‍ എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ബോക്‌സോഫീസില്‍ നിന്ന് ലഭിക്കുന്നത്. കമല്‍ ഹാസന്‍ ചിത്രമായ വിക്രം 4 ദിവസം കൊണ്ട് 200 കോടിയോളം രൂപം കളക്റ്റ് ചെയ്തിട്ടുണ്ട്.ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മാനുഷി ചില്ലര്‍, സഞ്ജയ് ദത്ത്, മാനവ് വിജ്, അശുതോഷ് റാണ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

More in Bollywood

Trending

Recent

To Top