Connect with us

മറച്ച് വെയ്ക്കുന്നതിൽ അർത്ഥമില്ല! എന്റെ ആ കഥാപാത്രത്തിന് ഡബ് ചെയ്യുന്നത് മമ്മൂക്ക? തലയിൽ കൈ വെച്ച് സോഷ്യൽ മീഡിയ

Social Media

മറച്ച് വെയ്ക്കുന്നതിൽ അർത്ഥമില്ല! എന്റെ ആ കഥാപാത്രത്തിന് ഡബ് ചെയ്യുന്നത് മമ്മൂക്ക? തലയിൽ കൈ വെച്ച് സോഷ്യൽ മീഡിയ

മറച്ച് വെയ്ക്കുന്നതിൽ അർത്ഥമില്ല! എന്റെ ആ കഥാപാത്രത്തിന് ഡബ് ചെയ്യുന്നത് മമ്മൂക്ക? തലയിൽ കൈ വെച്ച് സോഷ്യൽ മീഡിയ

ജിഷിൻ മോഹനെ അറിയാത്ത മലയാളി ടെലിവിഷൻ പ്രേപ്രേക്ഷകർ കുറവായിരിക്കും. വില്ലനായി എത്തിയ താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. നിലവിൽ ജീവിത നൗക എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം സീരിയൽ വിശേഷങ്ങൾക്കൊപ്പം തന്നെ തന്റെ ജീവിതത്തിലെ സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിഷിൻ മോഹന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. എല്ലാപ്രാവശ്യത്തേയും പോലെ ഇത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നു

ജീവിത നൌകയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്ന ജിഷിൻ്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് കുറിപ്പ്.

ജിഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

‘പലർക്കുമുള്ളൊരു സംശയമാണ്, എനിക്ക് വേണ്ടി ഡബ് ചെയ്യുന്നത് മമ്മുക്ക ആണോ എന്നത്. ആ ശബ്ദഗാംഭീര്യം കൊണ്ടായിരിക്കാം. പക്ഷെ ഇപ്പൊ ഞാൻ ആ രഹസ്യം വെളിപ്പെടുത്തുകയാണ് സൂർത്തുക്കളെ. ഞാൻ തന്നെയാണ് എനിക്ക് വേണ്ടി ഡബ് ചെയ്യുന്നത്. ആ ഘനഗംഭീര ശബ്ദം എന്റേത് തന്നെയാണ് . ഇനിയിപ്പോ മമ്മുക്കയ്ക്ക് വേണ്ടി ഡബ് ചെയ്യാൻ എന്നെ വിളിക്കുമോന്നാ.’

ഇതിനു മറുപടിയുമായി ആരാധകരും സുഹൃത്തുക്കളുമൊക്കെയെത്തിയിട്ടുണ്ട്. അങ്ങനെ സംശയം തീർന്നുവെന്നും എന്നാൽ ഇതുവരെ അങ്ങനെ തോന്നിയിട്ടേയില്ലായിരുന്നുവെന്നുമൊക്കെയായിരുന്നു ആരാധകരുടെ കമൻ്റുകൾ.

അടുത്തിടെ അച്ഛന്റെ വിയോഗത്തോടെ കുറച്ചുനാള്‍ സോഷ്യല്‍ മീഡിയയില്‍നിന്നും മാറിനിന്ന താരം, വീണ്ടും സജീവമായിരിക്കുകയാണ്. ഷൂട്ടിംഗ് സെറ്റിനെപ്പറ്റിയുള്ള രസകരമായൊരു കുറിപ്പുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു തനിക്ക് ഐശ്വര്യമുള്ള മുഖമായതിനാല്‍ മിക്ക ദിവസങ്ങളിലും തന്നെ വച്ചായിരിക്കും ഷൂട്ടിംഗ് തുടങ്ങുകയെന്നും. അതുകൊണ്ട് ഫസ്‌റ്റ് സീനില്‍തന്നെ സെറ്റില്‍ ഹാജറാകണമെന്നുമാണ് രസകരമായ കുറിപ്പിലൂടെ ജിഷിന്‍ പറഞ്ഞുവെച്ചത്

Continue Reading
You may also like...

More in Social Media

Trending