Social Media
ഗ്ലാമറസ് ലുക്കില്‍ പൂര്‍ണിമ; ഗോവയിൽ അടിച്ച് പൊളിച്ച് താരം! വൈറലായി ഗ്ലാമര്‍ ഗെറ്റപ്പ്
ഗ്ലാമറസ് ലുക്കില്‍ പൂര്‍ണിമ; ഗോവയിൽ അടിച്ച് പൊളിച്ച് താരം! വൈറലായി ഗ്ലാമര്‍ ഗെറ്റപ്പ്
പ്രേഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയും ഡിസൈനറുമാണ് നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണ്ണിമ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ പുതുവര്‍ഷം ആഘോഷിക്കാന്‍ കുടുംബത്തിനോടൊപ്പം ഗോവയില്‍ പോയ പൂർണ്ണിമയുടെ ഗ്ലാമറസ് സ്റ്റൈലിഷ് വിഡിയോ ചര്‍ച്ചയാകുന്നു.
അള്‍ട്രാ മോഡേണ്‍ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്റ്റൈലുകളിലും തന്റേതായൊരു വ്യത്യസ്ത കൊണ്ടുവരാന്‍ നടി എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഫാഷന്‍ പ്രേമികള്‍ പലപ്പോഴും കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് പൂര്‍ണിയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്.
നടി എന്നതില്‍ ഉപരി തിരക്കേറിയ ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ. ഫാഷന്‍ ലോകത്ത് വളരെയധികം ശ്രദ്ധേയമാണ് പൂര്‍ണിമ. ഫാഷന്‍ പ്രേമികള്‍ പലപ്പോഴും ആകാംഷയോടെയാണ് പൂര്‍ണിമയുടെ ചിത്രങ്ങളും വീഡിയോകളും കാത്തിരിക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂര്‍ണിമയുടെ പുതിയ പ്രോജക്‌ട്. നെറ്റ്ഫ്ലിക്സിന്റെ ഹിന്ദി-ഇംഗ്ലിഷ് ചിത്രമായ കൊബാള്‍ട് ബ്ലുവിലും പ്രധാനവേഷത്തില്‍ നടി എത്തുന്നുണ്ട്.
