അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് രണ്ടാമതും അച്ഛനായി . വിരാട്-അനുഷ്ക ദമ്പതികൾക്ക് കുഞ്ഞ് പിറന്ന വാർത്തയ്ക്കു തൊട്ടു പിന്നാലെയാണ് ശരത്തും ആ സന്തോഷം അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിയിച്ചത്. കുടുംബത്തിലേക്ക് പുതിയൊരാള് കൂടി വന്നെത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിച്ചാണ് അവന്റെ വരവെന്ന് താരം പറയുന്നു. കുഞ്ഞിക്കൈയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ശരത് കുഞ്ഞിനെ പരിചയപ്പെടുത്തിയത്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പിന്തുണയ്ക്കുകയും സ്നേഹം അറിയിക്കുകയും ചെയ്തവരോടെല്ലാം നന്ദിയെന്നും അപ്പാനി ശരത് കുറിച്ചിട്ടുണ്ട്.
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കി അടുത്തിടെ ശരത് എത്തിയിരുന്നു. തിയ്യാമ അവളുടെ കൂടപ്പിറപ്പിനെ സ്വാഗതം ചെയ്യാനായി കാത്തിരിക്കുകയാണ്. രേഷ്മയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്.
2017 ഏപ്രിലിലായിരുന്നു ശരത്ത് രേഷ്മയെ വിവാഹം കഴിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. അങ്കമാലി ഡയറീസ് വന്‍വിജയമായി മാറിയതോടെയായിരുന്നു പേരിനൊപ്പം അപ്പാനി എന്ന് ശരത് ചേര്‍ത്തത്. മകളുടെ പേരിനൊപ്പം തീയാമ്മയെന്നും ചേര്‍ത്തിരുന്നു താരം. മകള്‍ ജനിച്ചതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമെല്ലാം താരം വാചാലനായിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...