Connect with us

കുടിശ്ശിക അടച്ച് തീര്‍ക്കാതെ സിനിമ നല്‍കില്ല; ഫിലിം ചേംബര്‍

Malayalam

കുടിശ്ശിക അടച്ച് തീര്‍ക്കാതെ സിനിമ നല്‍കില്ല; ഫിലിം ചേംബര്‍

കുടിശ്ശിക അടച്ച് തീര്‍ക്കാതെ സിനിമ നല്‍കില്ല; ഫിലിം ചേംബര്‍

തിയേറ്ററുടമകള്‍ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കാനുള്ള കുടിശ്ശിക അടച്ച് തീര്‍ക്കണമെന്ന് ഫിലിം ചേംബര്‍. തിയേറ്ററുടമകള്‍ നല്‍കാനുള്ള തുക തവണകളായി ഈ മാസം 31ന് മുന്‍പായി തീര്‍ക്കണമെന്നും അല്ലാത്തപക്ഷം സിനിമകള്‍ നല്കില്ലെന്നുമാണ് ഫിലിം ചേംബറിന്റെ തീരുമാനം. വിജയ് ചിത്രം മാസ്റ്റര്‍ ആയിരിക്കും ആദ്യം റിലീസ് ചെയ്യുകയെന്നും ഫിലിം ചേംബര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഫിലിം ചേമ്പറിന്റെ ഔദ്യോഗിക അറിയിപ്പ്.

മൂന്നു തവണ ആയി ആണ് പണം നല്‍കേണ്ടത്. 14 ദിവസത്തിനുള്ളില്‍ ആദ്യ തവണ നല്‍കണം. മാര്‍ച്ച് 31നകം കുടിശ്ശിക തീര്‍ക്കണം. അതിനുശേഷം കുടിശ്ശിക തീര്‍ക്കാത്തവര്‍ക്ക് സിനിമ നല്‍കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എന്റര്‍ടെയ്ന്റമെന്റ് ടാക്‌സ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. കൂടാതെ വിനോദ നികുതി ഒഴിവാക്കിയാല്‍ 50 സീറ്റിങ്ങിലെ മറി കടക്കാമെന്നും തീരുമാനമായി. തീയേറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സാവകാശവും നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവരാണ് പങ്കെടുത്തത്. ഇന്ന് കൊച്ചിയില്‍ വെച്ച് നിര്‍മ്മാതാക്കളുടെ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിര്‍മ്മാതാക്കളെയാണ് യോഗത്തില്‍ വിളിച്ചിരിക്കുന്നത്. സിനിമകള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുന്ന കാര്യങ്ങള്‍ ഇവരുമായി ചര്‍ച്ച ചെയ്യും.

More in Malayalam

Trending

Recent

To Top