Malayalam
‘ചിത്രം വ്യക്തമല്ലായിരിക്കും. എന്നാല്‍ അതിലെ വികാരങ്ങള്‍ യഥാര്‍ത്ഥമാണ്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ. പിറന്നാള്‍ ആശംസകള്‍ ഭാവന; പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍
‘ചിത്രം വ്യക്തമല്ലായിരിക്കും. എന്നാല്‍ അതിലെ വികാരങ്ങള്‍ യഥാര്‍ത്ഥമാണ്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ. പിറന്നാള്‍ ആശംസകള്‍ ഭാവന; പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന.
2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ഭാവനയ്ക്ക് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവന എന്നാണ് മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നത്. ‘ചിത്രം വ്യക്തമല്ലായിരിക്കും. എന്നാല്‍ അതിലെ ഫീലിങ്ങ്സ് യഥാര്‍ത്ഥമാണ്. പിറന്നാള്‍ ആശംസകള്‍ ഭാവന. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം,’ എന്നുമാണ് മഞ്ജു കുറിച്ചത്.
രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ് തുടങ്ങിയവരെല്ലാം ഭാവനക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ‘കൂടുതല്‍ ഫൈറ്റിന്, കൂടുതല്‍ രസകരമാക്കാന്‍, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകള്‍’, എന്നാണ് രമ്യ നമ്പീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും രമ്യ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ഭാവനക്ക് ആശംസകളുമായി എത്തുന്നത്.
വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബെംഗളൂരില്‍ താമസമാക്കിയ ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തലൂടെയാണ് മലയാളത്തിലേക്ക് ഭാവന വീണ്ടുമെത്തുന്നത്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.
ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹന്‍’ എന്ന ജൂതനായിട്ടാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
പുതുമുഖ താരങ്ങളെ അണി നിരത്തി കൊണ്ട് സംവിധായകന്‍ കമല്‍ ഒരുക്കിയ നമ്മള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തി ലൂടെയാണ് ഭാവന തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ജിഷ്ണു സിദ്ധാര്‍ത്ഥ് എന്നിവരാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ. മലയാള സിനിമയിലെ മുന്‍ നിരനായികയായി തിളങ്ങിയ താരമാണ് ഭവന. മലയാള ചിത്രങ്ങളില്‍ മാത്രമല്ല നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.
2003ല്‍ വന്‍ വിജയമായി മാറിയിരുന്ന സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍’ എന്നീ ചിത്രങ്ങള്‍ ഭാവനയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായിരുന്നു. 2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവല്‍, പറയാം, ബംഗ്ലാവില്‍ ഔത, എന്നിവ പരാജയപ്പെട്ടിരുന്നു എങ്കിലും 2005 ല്‍ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തില്‍, നരന്‍ എന്നീ ചിത്രങ്ങളില്‍ മിന്നും പ്രകടനമാണ് താരം കാഴിചവെച്ചത്. ഇതില്‍ ദൈവനാമത്തില്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന് കേരളസംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.
തമിഴില്‍ ഭാവന ആദ്യമായി അഭിനയിച്ച ആദ്യ സിനിമ കൂടല്‍ നഗര്‍ പുറത്തിറങ്ങിയില്ല. പിന്നീട് 2007 ല്‍ ആണ് ഇതു പുറത്തിറങ്ങിയത്. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇതു തമിഴില്‍ വലിയ വിജയമായതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങള്‍ ഭാവനക്ക് ലഭിച്ചു. 2010ല്‍ പുനീത് രാജ്കുമാറിനോടൊപ്പം വന്‍ വിജയമായിരുന്ന ജാക്കിയിലൂടെ കന്നടയിലും താരം തുടക്കം കുറിച്ചു. ഒഴിമുറി, ട്രിവാഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേയ്ക്ക് ഭാവന തിരിച്ചു വരവ് നടത്തിയിരുന്നു. ട്രിവാഡ്രം ലോഡ്ജിലേത് ഒരു അതിഥി വേഷമായിരുന്നു.
അറുപതിലേറെ ചിത്രങ്ങളില്‍ നായികയായി വേഷമിട്ട ഭാവന വിവാഹ ശേഷം അഭിനയത്തില്‍ നിന്നും നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ്. 2018 ജനുവരി 23 നാണ് കന്നഡ സിനിമാ നിര്‍മാതാവായ നവീനെ ഭാവന വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം സിനിമയില്‍ സജീവ മെല്ലെങ്കിലും സമൂഹ.മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന കിടിലന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ക്ക് സൈബര്‍ ഇടങ്ങളില്‍ വലിയ സ്വീകാരിതയും ലഭിക്കാറുണ്ട്.
