Connect with us

പള്‍സര്‍ സുനിയ്ക്ക് വാഗ്ദാനം ചെയ്തത് ഒന്നരക്കോടി രൂപയാണ്, പലരും ദിലീപിനെ മുതലെടുത്തു!; ദിലീപിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയവരെല്ലാം നന്ദിയും കാണിച്ചിട്ടുണ്ട്, എന്നാല്‍ ഇതെല്ലാം വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ വന്നുകൊണ്ടിരിക്കുകയാണ്; പല്ലിശ്ശേരി പറയുന്നു

Malayalam

പള്‍സര്‍ സുനിയ്ക്ക് വാഗ്ദാനം ചെയ്തത് ഒന്നരക്കോടി രൂപയാണ്, പലരും ദിലീപിനെ മുതലെടുത്തു!; ദിലീപിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയവരെല്ലാം നന്ദിയും കാണിച്ചിട്ടുണ്ട്, എന്നാല്‍ ഇതെല്ലാം വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ വന്നുകൊണ്ടിരിക്കുകയാണ്; പല്ലിശ്ശേരി പറയുന്നു

പള്‍സര്‍ സുനിയ്ക്ക് വാഗ്ദാനം ചെയ്തത് ഒന്നരക്കോടി രൂപയാണ്, പലരും ദിലീപിനെ മുതലെടുത്തു!; ദിലീപിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയവരെല്ലാം നന്ദിയും കാണിച്ചിട്ടുണ്ട്, എന്നാല്‍ ഇതെല്ലാം വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ വന്നുകൊണ്ടിരിക്കുകയാണ്; പല്ലിശ്ശേരി പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് പലപ്പോഴും നടക്കുന്നത്. ഇപ്പോഴിതാ ഈ കേസിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി. ഇതിനു മുമ്പും നിരവധി കാര്യങ്ങള്‍ പല്ലിശ്ശേരി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. അതില്‍ പലതും പ്രവചനം പോലെ നടക്കുകയും ചെയ്തിരുന്നു. അതുപോലെ ഇപ്പോള്‍ പല്ലിശ്ശേരി പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്.

ദിലീപ് ഈ കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയ്ക്ക് വാഗ്ദാനം ചെയ്തത് ഒന്നരക്കോടി രൂപയാണെന്നാണ് പല്ലിശ്ശേരി പറയുന്നത്. ഈ പണം പള്‍സര്‍ സുനിയ്ക്ക് നല്‍കാതെ കബളിപ്പിച്ചു. ഈ പണം നല്‍കിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും പല്ലിശ്ശേരി പറയുന്നു. സ്വപ്‌നം കാണുന്നതിലും അപ്പുറം സ്വത്തുക്കളുണ്ടാക്കി ദിലീപ്. അതായത് ഒന്നുമില്ലായ്മയില്‍ നിന്നും വന്നു, അത്രയും കഷ്ടപ്പെട്ട് ജീവിതം അനുഭവിച്ച കണ്ടുപഠിച്ച ദിലീപ് പണമുണ്ടാക്കാനും അധികാര കേന്ദ്രങ്ങളിലെത്താന്‍ താത്പര്യം കാണിച്ചാല്‍ അത്ഭുതപ്പെടാനില്ല.

പലരുടെയും മനസില്‍ അങ്ങനെയൊക്കെയാണ്. എന്നാല്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍.., താഴെ കാണുന്നവരെല്ലാം മനുഷ്യന്മാരല്ല, ക്രിമികീടങ്ങളാണ്. അവരെയൊക്കെ എന്തും ചെയ്യാം, ചോദിക്കാനും പറയാനും ആരുമില്ല, ആരെങ്കിലും ചോദിക്കാന്‍ വന്നാല്‍ പട്ടിയ്ക്ക് മാംസകഷ്ണം ഇട്ടുകൊടുക്കുന്നതു പോലെ ലക്ഷങ്ങള്‍ ഇട്ടുകൊടുത്താല്‍ അത് ചാടിപിടിച്ചു കൊണ്ട് എന്നെ രക്ഷിക്കുമെന്ന തോന്നല്‍ തോന്നിയത് മുതലാണ് ദിലീപിന് പിഴച്ചു തുടങ്ങിയത്. ആ പിഴവാണ് ഇന്ന് ഇത്രയും വര്‍ഷങ്ങളായി ഇവിടെ എത്തിച്ചത്. ദിലീപിനെ പലരും മുതലെടുത്തിട്ടുണ്ട്.

പലരും കോടികള്‍ വാങ്ങിയതായാണ് അറിയാനും കേള്‍ക്കാനും കഴിഞ്ഞത്. അത് തുറന്ന് പറയേണ്ടത് ദിലീപും ദിലീപിന്റെ ബന്ധുക്കളും ദിലീപിനോട് അടുത്ത് നില്‍ക്കുന്നവരുമാണ്. ഇപ്പോള്‍ അവരൊന്നും പറഞ്ഞില്ലെങ്കിലും അവരുദ്ദേശിക്കുന്നതു പോലെ ഒന്നും നടക്കാതെ വരുമ്പോള്‍ എല്ലാം തുറന്ന് പറയും എന്ന കാര്യത്തില്‍ സംശയമില്ല. ദിലീപിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയവരെല്ലാം നന്ദിയും കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ വന്നുകൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് ദിലീപിന് ഏറ്റവും വലിയ പാരയായിരിക്കുന്നതും എന്നും പല്ലിശ്ശേരി പറഞ്ഞു നിര്‍ത്തി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലതും പറഞ്ഞിരുന്നത് പല്ലിശ്ശേരിയായിരുന്നു. സിനിമ മംഗളം മാസികയില്‍ പല്ലിശേരി എഴുതിയിരുന്ന പംക്തിയാണ് അഭ്രലോകം. സിനിമ ലോകത്തെ അറിയാക്കഥകളാണ് അഭ്രലോകത്തിലൂടെ പല്ലിശേരി എഴുതിയിരുന്നത്. സിനിമ മംഗളത്തിലെ ഏറെ വായനാക്കാരുള്ള ഈ പംക്തിയിലൂടെയാണ് ദിലീപിനെതിരായ വെളിപ്പെടുത്തലുകളും പല്ലിശേരി നടത്തിയത്. ദിലീപിന്റെ വ്യക്തി, കുടുംബ ജീവിതങ്ങളെ പരമാര്‍ശിക്കുന്നവയായിരുന്നു അവ.

ദിലീപ് കാവ്യ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നപ്പോള്‍ അവയെ സാധൂകരിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തുകള്‍ പല്ലിശേരി നടത്തുകയുണ്ടായി. ദിലീപ് മഞ്ജുവാര്യര്‍ വിവാഹ ബന്ധം വേര്‍പെടുകയും ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തതോടെ ഈ ബന്ധത്തിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകളും വിവരങ്ങളും തന്റെ പംക്തിയിലൂടെ പല്ലിശേരി പുറത്ത് വിട്ടു.

പല്ലിശേരി എഴുതിയ പലകാര്യങ്ങളേയും ദിലീപ് അന്ന് ഖണ്ഡിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ചില തുറന്നെഴുത്തുകള്‍ നടത്തിയതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പല്ലിശേരി വ്യക്തമാക്കിയിരുന്നു. ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് തന്റെ കഥ കഴിക്കുമെന്ന് പല്ലിശേരി വിശ്വസിക്കുന്നു. നിരവധി ഭീഷണികള്‍ നേരിട്ടുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പക്കലുള്ള തെളിവുകള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് താന്‍ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top