നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു, നീ ഒരു വലിയ അനുഗ്രഹമുള്ളവളാണ്. അത് ആരും തിരിച്ചറിയുന്നില്ല. ആ വൃദ്ധനേക്കാള്‍ എന്തുകൊണ്ടും ഞാന്‍ നല്ലതാണ്; മാനനഷ്ട കേസില്‍ വിധി വന്നതിന് പിന്നാലെ ആംബര്‍ ഹേഡിനോട് വിവാഹ അഭ്യര്‍ത്ഥനയുമായി സൗദി അറേബ്യന്‍ യുവാവ്

കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് ജോണി ഡെപ്പുമായി ബന്ധപ്പെട്ട മാനനഷ്ട കേസ്. ഈ കേസില്‍ നടി ആംബര്‍ ഹേഡിന് എതിരെ കോടതി വിധി വന്നതിന് പിന്നാലെ നടിയോട് വിവാഹ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സൗദി അറേബ്യന്‍ യുവാവ്. ഹേഡിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് യുവാവ് പറയുന്നത്. ആംബര്‍ ഹേഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കാണ് സൗദിയില്‍ നിന്നും ശബ്ദസന്ദേശമെത്തിയത്.
ആംബര്‍, എല്ലാ വാതിലുകളും നിനക്കു നേരെ അടയ്ക്കുമ്പോള്‍ നിനക്ക് ഞാന്‍ മാത്രമുണ്ടാകും. നിന്നെ ചിലര്‍ വെറുക്കുന്നതും പരിഹസിക്കുന്നതും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അള്ളാഹു നമ്മളെ അനുഗ്രഹിക്കും. നീ ഒരു വലിയ അനുഗ്രഹമുള്ളവളാണ്. അത് ആരും തിരിച്ചറിയുന്നില്ല. ആ വൃദ്ധനേക്കാള്‍ എന്തുകൊണ്ടും ഞാന്‍ നല്ലതാണ്’ എന്നായിരുന്നു സന്ദേശം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹേഡിന് എതിരെയുള്ള ജെണി ഡെപ്പിന്റെ മാനനഷ്ടകേസില്‍ കോടതി വിധി വന്നത് ഹേര്‍ഡ് ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഈ വിധി തന്റെ ഹൃദയം തകര്‍ത്തുവെന്നും അത്രയും തുക ഡെപ്പിന് നല്കാന് കഴിയില്ലെന്നും ഹേഡ് പ്രതികരിച്ചിരുന്നു.
ആംബര്‍ ഹേഡിന്റെ ഗാര്‍ഹിക പീഡന പരാമര്‍ശത്തോടെ ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയന്‍’ സിനിമാ പരമ്പരയില്‍നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...