Connect with us

പണമെറിഞ്ഞ് കൊണ്ട് എല്ലാ അധികാരവും സ്വന്തമാക്കിക്കൊണ്ട് ഒടുവിൽ ഞാൻ അവരുടെ കാലു പിടിച്ച് കൊണ്ട് ക്ഷമ ചോദിക്കണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ലെന്ന് ദിലീപ്, ആ ശ്രമം പാളി.. കാവ്യയെ കൊണ്ട് സമ്മതിപ്പിച്ചു, നടിയുടെ കാലിൽ പിടിച്ച് വീഴാൻ ദിലീപ്, പക്ഷെ സംഭവിച്ചത്, നടിയുടെ നിർണ്ണായക നീക്കം,നടുക്കുന്ന വെളിപ്പെടുത്തൽ

News

പണമെറിഞ്ഞ് കൊണ്ട് എല്ലാ അധികാരവും സ്വന്തമാക്കിക്കൊണ്ട് ഒടുവിൽ ഞാൻ അവരുടെ കാലു പിടിച്ച് കൊണ്ട് ക്ഷമ ചോദിക്കണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ലെന്ന് ദിലീപ്, ആ ശ്രമം പാളി.. കാവ്യയെ കൊണ്ട് സമ്മതിപ്പിച്ചു, നടിയുടെ കാലിൽ പിടിച്ച് വീഴാൻ ദിലീപ്, പക്ഷെ സംഭവിച്ചത്, നടിയുടെ നിർണ്ണായക നീക്കം,നടുക്കുന്ന വെളിപ്പെടുത്തൽ

പണമെറിഞ്ഞ് കൊണ്ട് എല്ലാ അധികാരവും സ്വന്തമാക്കിക്കൊണ്ട് ഒടുവിൽ ഞാൻ അവരുടെ കാലു പിടിച്ച് കൊണ്ട് ക്ഷമ ചോദിക്കണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ലെന്ന് ദിലീപ്, ആ ശ്രമം പാളി.. കാവ്യയെ കൊണ്ട് സമ്മതിപ്പിച്ചു, നടിയുടെ കാലിൽ പിടിച്ച് വീഴാൻ ദിലീപ്, പക്ഷെ സംഭവിച്ചത്, നടിയുടെ നിർണ്ണായക നീക്കം,നടുക്കുന്ന വെളിപ്പെടുത്തൽ

മലയാള സിനിമയെ വിവാദത്തിലാക്കുന്ന ആരോപണങ്ങളുയര്‍ത്തി സിനിമാ അണിയറ കഥകള്‍ എഴുതി വിവാദനായകനായ ലേഖകനാണ് രത്‌നകുമാര്‍ പല്ലിശ്ശേരി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപിനെ ഏറ്റവും അധികം ആക്രമിച്ചതും പല്ലിശ്ശേരി ആയിരുന്നു. ആരും അമ്പരക്കുന്ന കാര്യങ്ങളാണ് പല്ലിശ്ശേരി തന്റെ അഭ്രലോകം എന്ന പംക്തിയില്‍ എഴുതിയത്. അതില്‍ പലതും പിന്നീട് സത്യമാണ് എന്ന രീതിയിലും വാര്‍ത്തകള്‍ വന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന് ആദ്യം പറഞ്ഞതും പല്ലിശ്ശേരി തന്നെ ആയിരുന്നു. എന്നാല്‍ പല ആരോപണങ്ങളും അതിരുവിട്ടവയായിരുന്നു

ദിലീപിന്റെ കുടുംബ ജീവിതത്തില്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ പോകുന്നതും ദിലീപിന്റെ സ്വഭാവത്തെക്കുറിച്ചുമെല്ലാം ഉള്ള പല്ലിശേരിയുടെ പ്രവചനങ്ങളും വെളിപ്പെടുത്തലും സത്യമാകാറുണ്ട് എന്നാണ് പൊതുവെയുള്ള അഭിപ്രായം.

ഇപ്പോഴിതാ പല്ലിശ്ശേരി തന്റെ യുട്യൂബ് ചാനലിലൂടെ വീണ്ടും വിവാദ പ്രസ്താവനകൾ കൊണ്ട് നിറയ്ക്കുകയാണ്. ഞെട്ടിക്കുന്ന പുതിയ ഒരു വാർത്തയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പല്ലിശ്ശേരി ഇപ്പോൾ പുറത്ത് വിട്ടത്

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു..

ഇത്രയും വർഷമായിട്ട് പണം കൊണ്ടും, രേഖകൾ കൊണ്ടും, അധികാരം കൊണ്ടും, അമ്മാനമാടി കൊണ്ടിരിക്കുന്ന ദിലീപും സംഘവും ഓരോ ദിവസവും ഒരു ക്രൈം സിനിമ പോലെ ഇങ്ങനെ ഹിറ്റിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ എല്ലാവരും നടിയുടെ ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. സഹതാപം മാത്രമല്ല ഇത്രമാത്രം തെളിവുകളുണ്ടായിട്ടും പ്രതിസ്ഥാനത്തുള്ളവരെ അറസ്റ്റ് ചെയ്യാനോ തയ്യാറാവത്തതിന്റെ പേരിലുള്ള അമർഷം. ആ അമർഷം വ്യക്തമായി ശക്തമായി എല്ലാവരും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

അവസാനം മുഖ്യമന്ത്രിയെ നടി കണ്ടു. മുഖ്യമന്ത്രിയും നടിയും തമ്മിൽ കണ്ടപ്പോൾ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. ഈ ചതി ആര് ചെയ്താലും അവർക്ക് മാപ്പില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് മുഖ്യമന്ത്രി കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞത്. സത്യത്തിനും നീതിക്കും വേണ്ടി അല്ലാതെ താൻ നിൽക്കില്ല. താനിപ്പോഴും നടിയുടെ ഭാഗത്താണ്. ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ നടിയ്ക്ക് നീതി കിട്ടാൻ തന്നെയാണ് ഒരു മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഒരു സഖാവ് നിൽക്കും നടപ്പിലാക്കും. ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥനോടും അത് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ നിങ്ങൾ വ്യക്തമായി അന്വേഷിച്ചു സത്യസന്ധമായ തെളിവുകൾ ശേഖരിച്ചു കുറ്റം ചെയ്തവർ ആരാണോ അവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള സഹായങ്ങൾ ചെയ്തു കൊടുക്കണം എന്ന് പറഞ്ഞിട്ടുള്ളൂ. ഇത്രയും കാര്യങ്ങൾ കഴിഞ്ഞപ്പോൾതന്നെ അന്തരീക്ഷം ആകെ മാറി. കാരണം മുഖ്യമന്ത്രിയുടെ വാക്ക് കേട്ടപ്പോൾ പലരും മാറി.

നമ്മൾ എത്ര ശക്തനായിരുന്നാലും ശരി രണ്ടിറ്റ് കണ്ണ് നീര് വന്നു കൊണ്ട് എതിർ കക്ഷിയുടെ അടുത്ത് ചെന്നുകണ്ടു കരഞ്ഞു കാലു പിടിച്ച് അപേക്ഷിക്കാൻ . എന്നെ രക്ഷിക്കണമേ എൻറെ തെറ്റുകൾ പൊറുക്കണേ എന്നുപറഞ്ഞാൽ പൊറുക്കാവുന്ന അല്ലേ ഉള്ളൂ എന്നൊരു സൂചന ദിലീപിന്റെ ഉറ്റവർ നൽകി. അപ്പോൾ ദിലീപിൻറെ ഭാഗത്തുനിന്നുണ്ടായ ചോദ്യമിതായിരുന്നു. എന്റെ തെറ്റുകളെല്ലാം ക്ഷമിക്കണേ പൊറുക്കനെ എന്ന് പറഞ്ഞാൽ ഞാൻ തെറ്റ് ചെയ്തു എന്ന അർഥം വരില്ലേ. അതിനു വേണ്ടിയാണോ ഇത്രയും ഇത്രയും കോടികൾ ചെലവഴിച്ച്. അതിനു വേണ്ടിയാണോ 20 പേരെ കൊണ്ടുവന്നത് , 5 വർഷമായി ഞാൻ സമരം ചെയ്യുകയാണ്. പണമെറിഞ്ഞ് കൊണ്ട് എല്ലാ അധികാരവും സ്വന്തമാക്കിക്കൊണ്ട് ഒടുവിൽ ഞാൻ അവരുടെ കാലു പിടിച്ച് കൊണ്ട് ക്ഷമ ചോദിക്കണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല . അതിലും ഭേദം എനിക്ക് ജയിൽ ജീവിതമാണ് എന്നാണ് ദിലീപ് പറഞ്ഞതെന്ന് ദിലീപുമായി അടുത്ത ബന്ധമുള്ളവരിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞു. അതിലും തീർന്നില്ല, എന്നാൽ മറ്റു പലരും പറഞ്ഞു ദിലീപ് മാത്രം പോയാൽ പോര കാവ്യയെ കൂടി കൊണ്ടു പോണം. കാരണം ഈ കേസിൽ നടിയ്ക്ക് കൂടുതൽ എതിരായി നിന്നത് കാവ്യയുടെ പേരാണ്. എന്നാൽ കാവ്യയെ ചോദ്യം ചെയ്യുന്നില്ല അറസ്റ്റ് ചെയ്യുന്നില്ല പ്രതി സ്ഥാനത്തില്ല എന്നൊക്കെ ആണെങ്കിലും ജനങ്ങൾക്ക് അറിയാം ചെയ്തവർക്ക് അറിയാം ഏറ്റവും കൂടുതൽ ശത്രുത കാവ്യയ്ക്കാണെന്ന്.

അതുകൊണ്ട് തന്നെ നിങ്ങൾ രണ്ടുപേരും തൽക്കാലം ജയിക്കാൻ വേണ്ടി, അത് അഭിമാനത്തിന് പ്രശ്നമായി കരുതണ്ട! തൽക്കാലം ജയിക്കാൻ വേണ്ടി കണ്ണീരെങ്കിൽ കണ്ണീര്, ക്ഷമായെങ്കിൽ ക്ഷമ .. രക്ഷിക്കണേ എന്ന് പറയാൻ ഇത്രയും അല്ലെ നഷ്ടപ്പെടാനുള്ളത്. അതിന് കോടികൾ ഒന്നും ചിലവാക്കണ്ടല്ലോ? അങ്ങനെ നിങ്ങൾ രണ്ടു പേരും കൂടി ഒരു തീരുമാനമെടുത്തു കൊണ്ട് നടിയെ കാണാൻ പോകണം എന്നാണ് ദിലീപിനോട് അടുത്ത ചിലർ പറഞ്ഞത്. എന്നാൽ ദിലീപും കാവ്യയും അത് സമ്മതിച്ചില്ല. എന്നാൽ ഒരു ഐഡിയ വച്ചു ഞങ്ങൾക്കു പകരം ഞങ്ങളുടെ ഒരു പ്രതിനിധി നടിയെ പോയി കാണട്ടെ, സംസാരിക്കട്ടെ, അവർക്ക് എത്ര കോടി വേണമെങ്കിലും നഷ്ടപരിഹാരമായി കൊടുക്കാമെന്നു പറഞ്ഞു.

ആ ഒരു നിർദ്ദേശം വെച്ചപ്പോൾ അത് മാന്യമായ നിർദ്ദേശമാണെന്ന് തോന്നി. ആ ഇടനിലക്കാരൻ ഈ നടിയെയും അവരുടെ ബന്ധുക്കളെയും കണ്ടു സംസാരിക്കാൻ തീരുമാനിച്ചു. അങ്ങനെ സംസാരിക്കാൻ പോയെന്നും അങ്ങനെ സംസാരിച്ചു വെന്നാണ് അറിയാൻ കഴിഞ്ഞതെന്നും പല്ലിശ്ശേരി പറയുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ അവർ ഒരു ചോദ്യം ചോദിച്ചു. എല്ലാം ക്ഷമിക്കണം എന്ന് പറയുമ്പോൾ ക്ഷമിക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്. അതായത് ആ വാഹനത്തിൽ വെച്ച് നടിയെ തടഞ്ഞുനിർത്തി വാഹനത്തിനുള്ളിലേക്ക് കേറ്റി അതിനുള്ളിൽ നടന്ന റേപ്പ്.

ആ ക്രൂരമായ റേപ്പ്, ഇത്രയും പേര് തന്നെ റേപ്പ് ചെയ്യാൻ വന്നിരിക്കുന്നു എന്ന് മനസ്സിലാക്കിയ നിമിഷം ആ പെൺകുട്ടിയുടെ മാനസിക അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ക്രൂരമായ ബലാത്സംഗം നടന്നത് പറഞ്ഞുറപ്പിച്ച രീതിയിൽ ഒരു സിനിമയുടെ തിരക്കഥ പോലെ അല്ലേ എടുത്തത്? ആ കുട്ടി അനുഭവിച്ച മണിക്കൂറുകൾ എത്ര വര്ഷം കഴിഞ്ഞാൽ ക്ഷമിക്കും. ക്ഷമിക്കാൻ കഴിയുമോ? നഷ്ടപ്പെട്ടതിന്റെ ഒരു ശതമാനമെങ്കിലും തിരിച്ച് കൊടുക്കാൻ കഴിയുമോ? തിരിച്ചു നിങ്ങളുടെ കൂടെ നിൽക്കുന്ന സ്വന്തം ഭാര്യയെയോ സഹോദരിയോയാണ് ഇങ്ങനെ ചെയ്തതെങ്കിൽ നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുമോ? ഇവിടെ ക്ഷമയുടെ പരിപാടി ഇനി ഇല്ല. കാരണം ഇത് മുൻപേ ചെയ്യാമായിരുന്നു.

എന്നിട്ടു ഇത് നിങ്ങൾ ചെയ്തിട്ടില്ല അറിഞ്ഞിട്ടില്ല എന്ന് പറയുക മാത്രമല്ല ഈ നടിയെ മോശമായി ചിത്രീകരിക്കുക കൂടി ചെയ്തിരിക്കുന്നു. ഗത്യന്തരമില്ലാതെ ആയപ്പോഴാണ് നിങ്ങളെ അയച്ചിരിക്കുന്നത്. ആ മധ്യസ്ഥൻ നടിയുടെ വീട്ടുകാരോട് പറഞ്ഞു… ഇനി ഞാൻ വന്നതുകൊണ്ടാണ് ഈ ഒത്തു തീർപ്പിനു നിങ്ങൾ തയ്യാറാകാത്തത് കൊണ്ടാണ് എങ്കിൽ ദിലീപിനോടും കാവ്യയോടും പറയാം. അവര് വന്നിട്ട് നിങ്ങളെ കാണട്ടെ സംസാരിക്കട്ടെ, കാലുപിടിക്കട്ടെ, പിന്നെ കോടികളൊക്കെ തരാം എന്ന് പറയട്ടെ! എന്നൊക്കെ പറയാം എന്നു പറഞ്ഞപ്പോൾ ആ വീട്ടുകാര് പറഞ്ഞതിങ്ങനെയാണ്. ഞങ്ങൾക്ക് ആരെയും ഇനി കാണണ്ട!ഇനി ഈ കേസുമായി മുന്നോട്ടു പോവുകയാണ്. നിങ്ങൾക്ക് വാങ്ങാവുന്ന വിലയ്ക്കുവാങ്ങുന്ന നിങ്ങളുടെ നഷ്ടം നികത്താൻ കഴിയില്ല. നിങ്ങൾ തന്നെ കോടികൾ പറ്റുകയില്ല . അതുകൊണ്ട് കാണുകയും വേണ്ട എന്ന് പറഞ്ഞു മൂന്നാമത്തെ തിരിച്ചു എന്നാണ് പറയുന്നത് അങ്ങനെ തന്നെ മൂന്നാമനെ തിരിച്ചയച്ചു. ആ മൂന്നാമൻ അങ്ങനെ തന്നെ ദിലീപിനെ കണ്ട് സംസാരിച്ചു.

അങ്ങനെയാണെങ്കിലും ആരെയും കാണുന്നില്ലെന്ന് ദിലീപ് പറഞ്ഞു. പക്ഷെ അങ്ങനെയല്ല ഇത് പിടിവാശിയുടെ സമയമല്ല ജയിലിൽ കിടക്കാതിരിക്കാൻ വേണ്ടി, കുറ്റവാളിയല്ല എന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇതു വരെ എത്തിയത്. ഇത്തിരിനാണം കേട്ടാലും ചെലവഴിച്ച ഒരു പിടി കോടികൾ പോയാലും ഒരു പരീക്ഷണം നല്ലതാണെന്ന് പോയി നോക്കണം എന്ന് പറഞ്ഞു സമ്മതിപ്പിച്ചു. അങ്ങനെ ദിലീപ് സമ്മതിച്ചു, കാവ്യയെ കൊണ്ട് സമ്മതിപ്പിച്ച്‌. അങ്ങനെ നടിയെയും വീട്ടുകാരെയും കാണാൻ ഇരുവരും തയ്യാറായി. പക്ഷെ നടി അപ്പോൾ കേരളത്തിൽ ഇല്ല, നടി താമസിക്കുന്നത് ചെന്നൈയിലാണ്. എങ്കിൽ ശെരി അവിടേയ്ക്ക് പോകാമെന്ന് തീരുമാനിച്ചു. അവിടെ ചെല്ലുന്നതിന്റെ അറിയിപ്പും ഈ വീട്ടുകാര് കൊടുത്തു. അപ്പൊ കിട്ടിയ ഒരേയൊരു വാക്ക് കാണരുത്, എന്നെ കാണാൻ വരരുത്. കാരണം ഇനി നിങ്ങളെ എനിക്ക് കാണേണ്ട ആവശ്യമില്ല. കരഞ്ഞാൽ കരച്ചിൽ കാണാനോ കേൾക്കാനോ എനിക്ക് കഴിയില്ല. എന്റെ മുൻപിൽ നിങ്ങളുടെ രൂപം ഭീകരമായ രൂപമാണ്. കേസ് കേസിന്റെ വഴിക്ക് നടക്കട്ടെ! നിങ്ങൾ നിങ്ങളുടെ വഴിക്കും എന്നാണ് നടിയുമായി ബന്ധപ്പെട്ട് അവർ അവസാനിപ്പിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത് എന്നാണ് പല്ലിശ്ശേരി പറയുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top