റോണ്‍സന്‍ പറഞ്ഞതുപോലെ സംഭവിച്ചു ;ദിൽഷയോട് അവസാനമായി അത് പറഞ്ഞ് റോബിൻ പടിയിറങ്ങി !
ബിഗ് ബോസിന്റെ നാലാം സീസണ്‍ വിന്നറെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയ റോബിന്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് വീടിന് പുറത്തേക്ക് പോയിരിക്കുകയാണ്. ശക്തനായി മത്സരം തുടങ്ങിയ റോബിന്‍ റിയാസിനെ ഉപദ്രവിച്ചതിന്റെ പേരില്‍ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു. അവതാരകനായ മോഹന്‍ലാല്‍ വരുമ്പോള്‍ വിധി എന്താവുമെന്ന് അറിയാമെന്ന് കരുതിയെങ്കിലും റോബിന്‍ പുറത്തേക്കാണെന്ന് അവതാരകന്‍ വ്യക്തമാക്കി.
ഒത്തിരി നിയമങ്ങളുള്ള ഷോ ആണിത്. അത് അനുസരിക്കാമെന്ന വാക്ക് നല്‍കിയാണ് നിങ്ങള്‍ ഓരോരുത്തരും ബിഗ് ബോസിലേക്ക് വന്നത്. എന്നിട്ടും ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് റോബിനോട് മോഹന്‍ലാല്‍ പറഞ്ഞത്. അന്ന് നടന്ന സംഭവത്തെ കുറിച്ച് റോബിനോട് ചോദിച്ചപ്പോള്‍ താരം അതിലുള്ള വിശദീകരണം നല്‍കിയിരുന്നു.
റിയാസിനെ ശാരീരികമായി ഉപദ്രവിച്ചത് ശരിയായോ എന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇല്ലെന്ന് പറഞ്ഞ താരം അതിനുള്ള വിശദീകരണവും നല്‍കി. എന്നാല്‍ റോബിന് ഈ വീട്ടില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും പുറത്തേക്ക് പോവണമെന്നുമാണ് തീരുമാനം എന്നും അറിയിച്ചു. ചെയ്ത തെറ്റിന്റെ ഫലമായി റോബിന്‍ പുറത്തേക്കാണെന്ന കാര്യം അവതാരകന്‍ ഉറപ്പിച്ചു. ഇതോടെ ബിഗ് ബോസിനുള്ളില്‍ ബാക്കിയുള്ളവരെ കാണണോ എന്ന അവതാരകന്റെ ചോദ്യത്തിന് വേണമെന്ന് റോബിന്‍ പറഞ്ഞു.
അകത്തേക്ക് പോയതിന് ശേഷം മോഹന്‍ലാല്‍ റോബിന്‍ ഇനി ഷോ യില്‍ തുടരില്ലെന്ന കാര്യം വ്യക്തമാക്കി. എല്ലാവരോടും സംസാരിക്കാനുള്ള അവസരവും റോബിന് ലഭിച്ചു. ബ്ലെസ്ലിയോട് നന്നായി കളിക്ക് മോനെ എന്നുള്ള ഉപദേശം നല്‍കി. ലക്ഷ്മിപ്രിയയോടും ബാക്കിയുള്ളവരോടും പുറത്തിറങ്ങിയ ശേഷം കാണാമെന്ന് പറഞ്ഞു.
റിയാസിനോട് ചെയ്ത പ്രവൃത്തിയ്ക്കുള്ള മാപ്പും പറഞ്ഞു. ശേഷം റോണ്‍സന്‍ പറഞ്ഞ വാക്കിനെ പറ്റിയും റോബിന്‍ ഓര്‍മ്മിപ്പിച്ചു.ഈ സീസണ്‍ റോബിന്റേത് അല്ലെന്നാണ് റോണ്‍സന്‍ പറഞ്ഞിട്ടുള്ളത്. അത് സത്യമായെന്നാണ് റോബിന്‍ പറഞ്ഞത്. ഏറ്റവുമൊടുവിലാണ് ദില്‍ഷയുടെ അടുത്തേക്ക് റോബിനെത്തിയത്. ദില്‍ഷാ.. മിസ് യൂ എന്ന ഒറ്റ വാക്കില്‍ പറഞ്ഞപ്പോള്‍ തിരിച്ചും മിസ് ചെയ്യും എന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം. ഒടുവില്‍ റോബിനെ മോഹന്‍ലാല്‍ പുറത്തേക്ക് തന്നെ പറഞ്ഞ് വിട്ടു. റോബിന്‍ യാത്ര പറയുമ്പോഴും പോയതിന് ശേഷവുമൊക്കെ ദില്‍ഷ കരയുകയാണ് ചെയ്തത്.
എന്തായാലും വിജയസാധ്യത ഏറെ ഉണ്ടായിരുന്ന ഡോക്ടര്‍ റോബിന്‍ ബിഗ് ബോസ് ഷോ യില്‍ നിന്നും പുറത്തായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്താണ് നടക്കാന്‍ പോവുന്നത് എന്നോര്‍ത്ത് ആരാധകര്‍ ആശങ്കയിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് പോലെ എല്ലാം സത്യമാവുകയായിരുന്നു. റോബിനെ പുറത്താക്കിയത് ശരിയായില്ലെന്ന് ചൂണ്ടി കാണിച്ച് സോഷ്യൽ മീഡിയ പേജുകളിൽ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. മാത്രമല്ല ഇനി മുന്നോട്ടുള്ള മത്സരത്തിൽ ആര് ജയിക്കും എന്ന തരത്തിലുള്ള പ്രവചനങ്ങളും നടക്കുന്നുണ്ട്.
