Connect with us

മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർഥി അദ്ദേഹമാണ് ഒട്ടും ടോക്സിക് അല്ല, ദൈവത്തിൻറെ പ്രിയപ്പെട്ട മകൻ ആണ് അദ്ദേഹം ; റോബിൻ കുറിച്ച് ഗായത്രി സുരേഷ് !

TV Shows

മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർഥി അദ്ദേഹമാണ് ഒട്ടും ടോക്സിക് അല്ല, ദൈവത്തിൻറെ പ്രിയപ്പെട്ട മകൻ ആണ് അദ്ദേഹം ; റോബിൻ കുറിച്ച് ഗായത്രി സുരേഷ് !

മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർഥി അദ്ദേഹമാണ് ഒട്ടും ടോക്സിക് അല്ല, ദൈവത്തിൻറെ പ്രിയപ്പെട്ട മകൻ ആണ് അദ്ദേഹം ; റോബിൻ കുറിച്ച് ഗായത്രി സുരേഷ് !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സൗന്ദര്യ മത്സര വേദികളിലൂടെ ആണ് താരം സിനിമയിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം മലയാള സിനിമയിൽ അവതരിപ്പിച്ചു. ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് ഗായത്രി സുരേഷ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഗായത്രി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗായത്രിയുടെ പോസ്റ്റുകൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഗായത്രിയുടെ ഏറ്റവും പുതിയ പോസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥി ആരാണ് എന്ന് ഉള്ള തൻറെ അഭിപ്രായം പറയുകയാണ് ഗായത്രി.

എൻറെ അഭിപ്രായത്തിൽ ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ് മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർഥി. ഒട്ടും ടോക്സിക് അല്ല. ഏറ്റവും കൂടുതൽ പോസിറ്റിവിറ്റി ഉള്ള ആൾ. ഇദ്ദേഹം ഫേക്ക് ആണെന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല. പലതരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടും ഇദ്ദേഹം വളരെ മികച്ച രീതിയിൽ അത് കൈകാര്യം ചെയ്തു. ഒരു തവണ പോലും പരിധിവിട്ട് പെരുമാറിയിട്ടില്ല. വിവരവും ബുദ്ധിയും ഉള്ള ആളുകൾ എപ്പോഴും ഇങ്ങനെ ആയിരിക്കും. അവർ ഒരിക്കലും അവരുടെ ആറ്റിറ്റ്യൂഡ് വിട്ട് കളിക്കുകയില്ല” – ഇതാണ് ഗായത്രി സുരേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ദൈവത്തിൻറെ പ്രിയപ്പെട്ട മകൻ ആണ് അദ്ദേഹം എന്നും ഗായത്രി കൂട്ടിച്ചേർത്തു. 95% ആളുകളെയും പോലെ അല്ല അദ്ദേഹം എന്നതിനർത്ഥം അദ്ദേഹം ഫേക്ക് ആണ് എന്നല്ല എന്നും ഗായത്രി സുരേഷ് കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അങ്ങനെ ആദ്യമായി ഗായത്രി ഒരു കാര്യം ഉള്ള കാര്യം പറഞ്ഞു എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്. ഇത്തവണത്തെ ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആവാൻ ഏറ്റവും കൂടുതൽ സാധ്യത കാണുന്നത് റോബിന് ആണ്.

ഈ സീസണില്‍ ബിഗ് ബോസ് ആരാധകരുടെ മനം കവര്‍ന്ന താരമായി മാറിയിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഗെയിം തന്ത്രങ്ങള്‍ പഠിച്ച് വന്ന റോബിന് വിജയസാധ്യത ഏറെയുണ്ടായിരുന്നു. ഏറ്റവുമധികം വോട്ട് ലഭിക്കുന്ന താരം കൂടിയാണങ്കിലും മത്സരം പൂര്‍ത്തിയാക്കാതെ പുറത്ത് പോകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

റിയാസിനെ ശാരീരികമായി ഉപദ്രവിച്ചു എന്ന പേരിലാണ് റോബിനെ ബിഗ് ബോസിനുള്ളില്‍ നിന്നും സീക്രട്ട് റൂമിലേക്ക് മാറ്റിയത്. അവതാരകനായ മോഹന്‍ലാല്‍ വരുമ്പോള്‍ കാര്യങ്ങളിലൊരു വ്യക്തത വരികയും ചെയ്യും. എന്നാല്‍ റോബിന്‍ പുറത്തായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്ഗായത്രി മാത്രമല്ല റോബിന്‍ പുറത്ത് പോവുന്നത് ശരിയായ കാര്യമല്ലെന്ന് ചൂണ്ടി കാണിച്ച് താരങ്ങളും രംഗത്ത് വന്നിരുന്നു. മത്സരത്തിന്റെ ഭാഗമായിട്ടുണ്ടായ പ്രശ്‌നത്തില്‍ റോബിന്‍ മാത്രമല്ല മറ്റ് പലരും അവിടെ കുറ്റക്കാരാണ്. അങ്ങനെയുള്ളപ്പോള്‍ ഒരാള്‍ക്ക് മാത്രം ശിക്ഷ ലഭിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്തായാലും ശനിയാഴ്ചത്തെ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ വന്ന് കഴിയുമ്പോള്‍ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വരും. റോബിൻ പുറത്തായെന്നും അതല്ല റീ എൻട്രി ഉണ്ടാവും എന്നൊക്കെയുള്ള രണ്ട് രീതിയിലാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ജനവികാരം മനസിലാക്കിയുള്ള തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷകൾ.

More in TV Shows

Trending

Recent

To Top