Malayalam
പ്രണയമുണ്ടോ എന്ന് ആരാധകന്; പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞ് മാളവിക വെയില്‍സ്
പ്രണയമുണ്ടോ എന്ന് ആരാധകന്; പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞ് മാളവിക വെയില്‍സ്
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് മാളവിക വെയില്‍സ്. മലര്‍വാടി ആര്‍ട്സ്ക്ലബ് എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ്സ്ക്രീനിലേയ്ക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളു എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ മാളവിക ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ ക്യു ആന്‍ഡ് എ സെക്ഷനാണ് വൈറലായി മാറിയിരിക്കുന്നത്. പ്രണയമുണ്ടോ എന്നാണ് ഒരു ആരാധകന് അറിയാനുളളത്. ഇല്ല എന്നാണ് നടിയുടെ ഉത്തരം. നിരവധി പേര് മാളവികയോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. കല്യാണത്തെ കുറിച്ചാണ് മറ്റ് ചിലര്‍ക്ക് അറിയേണ്ടത്.
‘വീണ്ടും’ എന്നാണ് ഈ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണം. ഇതുവരെ എത്ര പ്രൊപ്പോസല്‍സ് വന്നു എന്ന ചോദ്യത്തിന് വിരലുകള്‍ എണ്ണിയതിന് ശേഷം അറിയില്ല എന്നും മറുപടി നല്കി. മാളവികയ്ക്ക് ഏത് സ്ഥലത്ത് വീട് വേണമെന്ന് ആരാധകര്‍ തിരക്കുന്നുണ്ട്. എവിടെയായാലും അടുത്ത് വെള്ളം വേണമെന്നാണ് താരത്തിന്റെ മറുപടി. ഉത്തരത്തിനോടൊപ്പം പുഴയുടെ ഒരു വീഡിയോയും മാളവിക പങ്കുവച്ചു.
നേരത്തെ നല്കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള സ്വപ്നം നടി പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരിയറിനാണ് പ്രധാന്യം കൊടുക്കുന്നതെന്നാണ് മാളവിക പറഞ്ഞത്.
വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ വരുന്നത് അമ്പലമുറ്റത്തെ തീര്‍ത്തും ലളിതമായ ഒരു ചടങ്ങാണ്. നെറ്റിയില്‍ ചന്ദനക്കുറിയും ചാര്‍ത്തി കസവ് വസ്ത്രമണിഞ്ഞ് കഴുത്തില്‍ തുളസിമാലയുമായി തന്റെ ആളുടെ കൈ പിടിച്ച് നില്‍ക്കുന്നതാണ് മനസില്‍ വരുന്നതെന്നും മാളവിക അഭിമുഖത്തില്‍ പറഞ്ഞു.
