Connect with us

പ്രതിസന്ധിയില്‍ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന മുഖ്യമന്ത്രിയ്ക്ക് സ്‌നേഹാദരങ്ങള്‍

News

പ്രതിസന്ധിയില്‍ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന മുഖ്യമന്ത്രിയ്ക്ക് സ്‌നേഹാദരങ്ങള്‍

പ്രതിസന്ധിയില്‍ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന മുഖ്യമന്ത്രിയ്ക്ക് സ്‌നേഹാദരങ്ങള്‍

മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സഡ് ചാർജ് ഉൾപ്പടെയുള്ളവയിൽ ഇളവ് അനുവദിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് താരങ്ങൾ

കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നതോടെയാണ് തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ജനുവരി 13ന് മാസ്റ്റര്‍ സിനിമയുടെ റിലീസോടെ കേരളത്തിലെ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

മമ്മൂട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്‌നേഹാദരങ്ങള്‍. മമ്മൂട്ടി.

‘മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ’ എന്നാണ് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ‘താങ്ക് യൂ കേരളസർക്കാർ, എന്ന് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞു. ‘ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈകൊണ്ട സംസ്ഥാന സർക്കാരിനും,പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും,ചലച്ചിത്ര മേഖലയുടെ ആകെത്തന്നെയും നന്ദി അറിയിക്കുന്നു’ എന്ന് ദിലീപ് കുറിച്ചു.

More in News

Trending

Recent

To Top