സ്വപ്നം സാധ്യമായിരിക്കുന്നു, ഇത് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട് ; വിക്രമിലെ റോളിന് കമലിനോട് നന്ദി പറഞ്ഞ് സൂര്യ!
ഉലകനായകന് കമല്ഹാസന് കേന്ദ്രകഥാപത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കമല്‍ഹാസനെ കൂടാതെ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ചിത്രത്തില്‍ സൂര്യയുടെ അഥിതി വേഷത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം മാത്രം ചിത്രത്തില്‍ വന്നു പോകുന്ന സൂര്യയുടെ വേഷം ആഘോഷമാകിരിക്കുകയാണ് ആരാധകര്‍.ഇപ്പോള്‍ കമല്ഹാസന് ഒപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ നന്ദി പറഞ്ഞിരിക്കുകയാണ് സൂര്യ . ട്വിറ്ററിലൂടെയാണ് താരം നന്ദി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വപ്നം സാധ്യമായിരിക്കുന്നു . ഇത് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നുമാണ് താരം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സംവിധായകന് ലോകേഷിനും താരം നന്ദി പറയുന്നുണ്ട്ചിത്രത്തിന്റെ തുടര്‍ ഭാഗങ്ങളില്‍ സൂര്യക്ക് സുപ്രധാന കഥാപാത്രമാകും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
