News
നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ അന്തരിച്ചു
നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ അന്തരിച്ചു
നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) അന്തരിച്ചു. ബെംഗളൂരു രാജാജി നഗറിലെ വസതിയിലായിരുന്നു അന്ത്യം. നാഡീസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കുകയായിരുന്നു അദ്ദേഹം.
1987-ല്‍ ‘ആരംഭ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. പിന്നീട് രാജ്കുമാര്, വിഷ്ണുവര്ധന്, അനന്ത്നാഗ്, അംബരീഷ് തുടങ്ങിയ കന്നഡ സിനിമയിലെ പ്രതിഭകള്‍ക്കൊപ്പം അഭിനയിച്ചു. ഉദ്ഭവ, അമൃതബിന്ദു, കര്‍മ, അഗ്നിപര്‍വ്വ, ടൈഗര്‍ പ്രഭാകര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.
ഏതുവേഷവും അനായാസമായി കൈകാര്യംചെയ്യുന്ന നടനായിരുന്നു അദ്ദേഹം. അഭിനയത്തോടൊപ്പം ഫോട്ടോഗ്രാഫറെന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു. ബെംഗളൂരുവിലെ രാജാജി നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റുഡിയോ പ്രസിദ്ധമാണ്.
മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഉദയ് സജീവമായിരുന്നു. തീരദേശ ജില്ലകള്‍ കേന്ദ്രീകരിച്ച് ഒട്ടേറെ സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
