Connect with us

സമയം പാഴാക്കാനില്ല… അന്വേഷണം സംഘം രാമൻപിള്ളയുട കോട്ടയിലേക്കോ? തുടർനടപടികൾ ആലോചിക്കാൻ അന്വേഷണ സംഘം ഉടൻ യോഗം ചേരും

News

സമയം പാഴാക്കാനില്ല… അന്വേഷണം സംഘം രാമൻപിള്ളയുട കോട്ടയിലേക്കോ? തുടർനടപടികൾ ആലോചിക്കാൻ അന്വേഷണ സംഘം ഉടൻ യോഗം ചേരും

സമയം പാഴാക്കാനില്ല… അന്വേഷണം സംഘം രാമൻപിള്ളയുട കോട്ടയിലേക്കോ? തുടർനടപടികൾ ആലോചിക്കാൻ അന്വേഷണ സംഘം ഉടൻ യോഗം ചേരും

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി ലഭിച്ചതോടെ ക്രൈംബ്രാഞ്ച് സംഘം നടപടികള്‍ വേഗത്തിലാക്കുകയാണ്. പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ഓട്ടത്തിലാണ് അന്വേഷണ സംഘം. ഒട്ടേറെ പേരെ പോലീസിന് ചോദ്യം ചെയ്യാനുണ്ട്, നിരവധി രേഖകള്‍ പരിശോധിച്ച് തെളിവുകള്‍ ക്രമീകരിക്കണം, കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. ദിലീപിന്റെ ബന്ധുക്കളായവരെയും വിളിപ്പിക്കാനാണ് ആലോചന.തുടർനടപടികൾ ആലോചിക്കാൻ അന്വേഷണ സംഘം ഉടൻ യോഗം ചേരും

തുടരന്വേഷണത്തിന് സമയം നീട്ടി നൽകിയെങ്കിലും അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിൽ ഇപ്പോഴും അനിശ്ചിതത്വം ഉണ്ട്. കേസിൽ ഇനി ചോദ്യം ചെയ്യാനുള്ള പ്രധാന സാക്ഷികൾ അഭിഭാഷകരാണ്. മുബൈയിലേക്ക് ദിലീപിന്‍റെ ഫോണുമായി തെളിവ് നീക്കം ചെയ്യാൻ പോയ നാല് അഭിഭാഷകർ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച സീനിയർ അഭിഭാഷകൻ അടക്കം ചോദ്യം ചെയ്യലിന് വിധേയരാകേണ്ടതുണ്ട്. എന്നാൽ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിന് ഉന്നത അനുമതി ആയിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കും. ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണുകളിൽ നിന്ന് ലഭിച്ച് തെളിവുകളുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കാവ്യമാധവനെ ചോദ്യം ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരങ്ങള്‍ തേടുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.സിനിമാ മേഖലയിലുള്ളവരടക്കം ദിലീപിപിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ അടുത്ത നീക്കം. നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് എത്തിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണിത്. കൂടാതെ സിനിമാ രംഗത്തുള്ളവരല്ലാത്ത ദിലീപിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യേണ്ടവരുടെ നീണ്ട പട്ടികയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.

തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്ന് അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടി രംഗത്ത് വന്നതോടെയാണ് സർക്കാർ ഹൈക്കോടതിയിൽ സാവകാശം തേടിയത്. അടുത്ത മാസം 15 വരെ അധിക കുറ്റപത്രം നൽകാൻ ഹൈക്കോടതി അനുമതിയും നൽകിയിട്ടുണ്ട്.

ഇതിനിടെ ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസിൽ ഹാക്കർ സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാ‌ഞ്ച് പിടിച്ചെടുത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിട്ട് നൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഐ ഫോൺ, ടാബ്, ഐമാക് അടക്കമുള്ളവയാണിത്. ഫോറൻസിക് പരിശോധനയിൽ ഇവയിൽ നിന്ന് കേസിനെ ബന്ധിപ്പിക്കാൻ തെളിവുകളൊന്നും കിട്ടിയില്ലെന്ന് ക്രൈം ബ്രാ‌ഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് സായ് ശങ്കർ കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ പ്രതിയായ സായ് സങ്കറിനെ പിന്നീട് ക്രൈം ബ്രാ‌ഞ്ച് മാപ്പുസാക്ഷിയാക്കിയിരുന്നു.

More in News

Trending

Recent

To Top