serial
എന്നെ ഇത്രയധികം പിന്തുണച്ചതിനും സ്നേഹിച്ചതിനും നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി; സന്തോഷ വാർത്തയുമായി സജിൻ
എന്നെ ഇത്രയധികം പിന്തുണച്ചതിനും സ്നേഹിച്ചതിനും നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി; സന്തോഷ വാർത്തയുമായി സജിൻ
സാന്ത്വനം പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായെത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു സജിൻ. സ്‌ക്രീനില്‍ ശിവനായെത്തുന്ന സജിനെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. കൂടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിലെ ശിവേട്ടനേയും അഞ്ജലിയേയും വളരെ പെട്ടന്നായിരുന്നു മലയാളികള്‍ ഇഷ്ടപ്പെട്ടത്. മിനിസ്‌ക്രീനില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും സജിന്‍ തരംഗമാണ്.
ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് സജിൻ. ശിവനെന്ന വേഷത്തിന് അംഗീകാരം എത്തിയ വാര്‍ത്തയാണ് സജിൻ പങ്കുവച്ചിരിക്കുന്നത്. തന്നെ അവാര്‍ഡിന് പരിഗണിച്ചതിന് നന്ദിയറിയിച്ച് സജിൻ ഇൻസ്റ്റഗ്രാമിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
‘മലപ്പുറം മിന്നലെ മീഡിയ അവാർഡിന്റെ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങി. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തികളോടും നന്ദിയും കടപ്പാടും തോന്നുന്നു. എന്നെ ഈ പ്രൊജക്റ്റിലേക്ക് കാസ്റ്റ് ചെയ്തതിന് രഞ്ജിത്ത് സാറിനും ചിപ്പി ചേച്ചിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… പലരും എന്നെ വിശ്വസിക്കാത്തപ്പോഴും ശിവനെ അവതരിപ്പിക്കാൻ സഹായിച്ചതിന് സംവിധായകൻ ആദിത്യൻ സാറിന് നന്ദി. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിൽ ശിവനെ സൃഷ്ടിച്ചതിന് എഴുത്തുകാരൻ ജെ. പള്ളാശ്ശേരി സാറിന് നന്ദി.. എന്നെ ഉടനീളം പിന്തുണച്ച ഹപ്രവർത്തകർക്ക് നന്ദി….
എന്നെ ഇത്രയധികം പിന്തുണച്ചതിനും സ്നേഹിച്ചതിനും നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി.. ശിവനെയും സജിനെയും ഏവരും ശ്രദ്ധിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്തതിന് കാരണം നിങ്ങളാണ്. എന്നെ എപ്പോഴും വിശ്വസിക്കുകയും ഇവിടെയുണ്ടാകാൻ എന്റെ നട്ടെല്ലായി നിലകൊള്ളുകയും ചെയ്ത എന്റെ കുടുംബവും സുഹൃത്തുക്കളും അവസാനത്തേത് എന്നാൽ ഏറ്റവും ചെറുതല്ല. എന്നെ ഈ അവാർഡിലേക്ക് പരിഗണിച്ചതിന് പെഗാസസ് ഗ്ലോബലിന് നന്ദി..’- എന്നാണ് സജിൻ കുറിച്ചിരിക്കുന്നത്.
പ്ലസ്ടു എന്ന ചിത്രത്തിലുടെയാണ് സജിന്‍ അഭിനയ രംഗത്തേക്കെത്തിയത്. എന്നാല്‍ സജിനെ ആളുകള്‍ അറിഞ്ഞത് ശിവേട്ടനായാണ്. സജിന്റെ കഥാപാത്രം ഹിറ്റായതോടെയാണ് സിനിമാതാരം ഷഫ്നയുടെ ഭര്‍ത്താവാണ് സജിനെന്നും പ്രേക്ഷകര്‍ അറിയുന്നത്.
