Malayalam
ഒരിടത്തും അവള്‍ നുണപറഞ്ഞിട്ടില്ല, അനീതിയോട് കൂടെ ഒരു വാക്ക് പോലും ഉച്ഛരിച്ചിട്ടില്ല. ദിലീപ് എന്ന വ്യക്തിയുടെ പേര് ആദ്യമായി പൊലീസിന് മുമ്പാകെ പറഞ്ഞത് അവളല്ല; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
ഒരിടത്തും അവള്‍ നുണപറഞ്ഞിട്ടില്ല, അനീതിയോട് കൂടെ ഒരു വാക്ക് പോലും ഉച്ഛരിച്ചിട്ടില്ല. ദിലീപ് എന്ന വ്യക്തിയുടെ പേര് ആദ്യമായി പൊലീസിന് മുമ്പാകെ പറഞ്ഞത് അവളല്ല; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. തന്റെ അഭിപ്രായങ്ങള്‍ .ാതൊരു മടിയും കൂടാതെയാണ് ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞത്. അതിജീവിതയായും ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യരുമായും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഭാഗ്യലക്ഷ്മി പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു.
ഇപ്പോഴിതാ അതീജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെ പേരിലും കേസെടുക്കാന്‍ നിന്ന് കഴിഞ്ഞാല്‍ ഇവിടെയുള്ള ജയിലില്‍ അവരെയെല്ലാം ഉള്‍ക്കൊള്ളാനുള്ള സ്ഥലം തികയില്ലെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. ഈ ഒരു വിഷയത്തില്‍ നീതി ആവശ്യപ്പെട്ട് അത്രമാത്രം ആളുകളാണ് ഒരുമിച്ച് ഇറങ്ങുന്നത്. കോടതി തീര്‍ച്ചയായും അന്വേഷണത്തിന് ഉത്തരവിടുക തന്നെ വേണം.
അതല്ലാതെ കാര്‍പ്പെറ്റിന്റെ അടിയിലേക്ക് ഇതിനെ തള്ളിക്കളയാന്‍ പറ്റില്ല. അത്രയേ ഉള്ളൂ ഞങ്ങളുടെ ആവശ്യം. അല്ലാത്ത പക്ഷം ഞങ്ങള്‍ ഒരോരുത്തരും ജയിയില്‍ പോകാന്‍ തയ്യാറാണ്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് ഇതിന് ഞങ്ങള്‍ക്കൊരു ഉത്തരം കിട്ടിയേ പറ്റു എന്ന നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
മാനത്തിന്റെ പ്രശ്‌നം എന്ന് പറയുന്ന ആ വേദന അനുഭവിക്കുന്ന വ്യക്തിക്ക് മാത്രമേ മനസ്സിലാവുകയുള്ളു. അതല്ലാത്ത ഒരാള്‍ക്ക് അത് മനസ്സിലാവില്ല. എന്റെ വേദന എന്ന് പറയുന്നത് എന്റെ മാത്രം വേദനയാണ്. അങ്ങനെയാണ് കോടതികളിലും കാണുന്നത്. ‘ അത് നിന്റെ മാനം, നിന്റെ വേദന, എനിക്കത് അന്വേഷിക്കേണ്ടതോ ചിന്തിക്കേണ്ടതിന്റെയോ ആവശ്യമില്ല’ എന്ന ലൈനിലാണ് കോടതി ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്.
സാധാരണക്കാരായ പൊതുജനങ്ങളുടെ ഗുരുതരമായ സംശയങ്ങളാണ് ഇവിടെയുള്ളത്. സാധാരണഗതിയില്‍ പരമാവധി ആറ് മണിവരെയാണ് കോടതിയുണ്ടാവാറുള്ളത്. അല്ലാതെ രാജ്യത്തിന്റെ സുരക്ഷ പ്രശ്‌നങ്ങളൊക്കെ നേരിടുന്ന സാഹചര്യത്തിലാണ് രാത്രിയൊക്കെ കോടതി ചേരാറുള്ളത്. ഈ ഒരു കേസില്‍ രാത്രിസമയത്ത് എങ്ങനെയാണ് ഈ ദൃശ്യങ്ങള്‍ ഓപ്പണ്‍ ചെയ്യപ്പെട്ടതെന്ന് നമ്മള്‍ ചോദിച്ചാല്‍ അതിന് ഉത്തരം നല്‍കാന്‍ യഥാര്‍ത്ഥത്തില്‍ ബാധ്യസ്ഥര്‍.
വളരെ ഗൗരവമുള്ള ഒരു സംശയമാണ് നമ്മുടെ വക്കീല് കോടതി മുന്പാകെ വെക്കുന്നത്. ദയവ് ചെയ്ത് ഇതിനൊരു അന്വേഷണ വേണമെന്ന് പറയുമ്പോള്‍ ‘തീര്‍ച്ചയായും നിങ്ങളുടേത് ജനുവിനായ സംശയമാണ്, അതിന് കോടതി ഉത്തരിവിടുന്നു’ എന്ന് പറയാന്‍ എന്തിനാണ് കോടതി മടിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. എന്റെ ചോദ്യം മുഴുവന്‍ അതാണ്. ആ സങ്കടവും രോഷവുമാണ് പലപ്പോഴും രൂക്ഷമായ വാക്കുകളിലൂടെ നമ്മള്‍ പ്രകടിപ്പിക്കുന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു
ഞങ്ങളുടെ സംശയം തീര്‍ത്ത് തരിക എന്നുള്ളത് കോടതിയുടെ ഉത്തരവാദിത്തമാണ്. അത് പൊതുജനത്തിന്റേയും അതിജീവിതയുടേയും സംശയമാണ്. അതില്ലാതെ യാതൊരു കാരണവശാലും ഇക്കാര്യം അന്വേഷിക്കില്ലെന്ന് പറയുമ്പോള്‍ ഇനിയെങ്ങോട്ടാണ് നമ്മള്‍ പോവേണ്ടത്, ആരെയാണ് വിശ്വസിക്കേണ്ടതെന്നും എനിക്കൊന്നും മനസ്സിലാവുന്നില്ല ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം തടസ്സപ്പെടുത്തുന്നത്.
അതിജീവിതയുടെ ഭാഗത്ത് നിന്നുള്ള ഓരോ നീക്കങ്ങളേയും തടസ്സപ്പെടുത്തി, തടസ്സപ്പെടുത്തി മുന്നോട്ട് പോവുന്നത് എന്ത് നീതിയാണെന്ന് എനിക്ക് ഒരിക്കലും മനസ്സിലാവുന്നില്ല. തനിക്കെതിരെ കേസ് വരുന്നതിനെ ഞാന്‍ ഭയപ്പെടുന്നില്ല. ഒരാള്‍ക്ക് കേസ് കൊടുക്കാന്‍ അവകാശമുണ്ടെങ്കില്‍ അതിനെ നേരിടുക എന്നുള്ളത് എന്റെ കടമയാണ്. അത് ഞാന്‍ ചെയ്യും. ഏതായാലും ഞാന്‍ ഒരു യുദ്ധത്തിന് നമ്മള്‍ ഇറങ്ങി. ഇനിയിപ്പോള്‍ അങ്ങോട്ട് പടപൊരുതുക എന്ന് തന്നെയാണ്. എന്ത് തന്നെ വന്നാലും മുന്നോട്ട് പോവും. ജീവപരന്ത്യം ശിക്ഷിക്കാനോ തൂക്കിക്കൊല്ലാനോ ഏതായാലും പറ്റില്ല.
കുറച്ച് ദിവസമല്ലേ, അവള്‍ക്ക് വേണ്ടി അത് ഞാന്‍ ചെയ്‌തോളാം. അതിപ്പോള്‍ എത്ര ദിവസമായാലും പ്രശ്‌നമില്ല. ഒരിടത്തും അവള്‍ നുണപറഞ്ഞിട്ടില്ല, അനീതിയോട് കൂടെ ഒരു വാക്ക് പോലും ഉച്ഛരിച്ചിട്ടില്ല. ദിലീപ് എന്ന വ്യക്തിയുടെ പേര് ആദ്യമായി പൊലീസിന് മുമ്പാകെ പറഞ്ഞത് അവളല്ല. അതേസമയം ഈ അക്രമണം കാണിച്ചവരുടെ ഭാഗത്ത് നിന്നും എന്തെല്ലാമാണ് വന്നിരിക്കുന്നതെന്ന് ആലോച്ചിച്ച് നോക്കൂ. മൊഴി മാറ്റുന്നു, ദൃശ്യങ്ങള്‍ ആവിഷ്‌കരിക്കുന്നു, എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയ്ക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഹൈക്കോടതിയിലെ അഭിഭാഷകനായ എംആര്‍ ധനിലാണ് ഹര്‍ജി നല്‍കിയത്. അഡ്വക്കേറ്റ് ജനറലിനാണ് കോടതിയലക്ഷ്യനടപടി സ്വീകരിക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത്.
