TV Shows
ഞാന്‍ ഫെമിനിസ്റ്റായല്ല, റിയാസായാണ് വന്നത് ; ഞാന്‍ ഷോയുടെ സ്‌പേഷ്യല്‍ ഗസ്റ്റ്; ബ്ലെസ്‌ലിയ്ക്ക് റിയാസ് കൊടുത്ത പണി!
ഞാന്‍ ഫെമിനിസ്റ്റായല്ല, റിയാസായാണ് വന്നത് ; ഞാന്‍ ഷോയുടെ സ്‌പേഷ്യല്‍ ഗസ്റ്റ്; ബ്ലെസ്‌ലിയ്ക്ക് റിയാസ് കൊടുത്ത പണി!
ബിഗ് ബോസ് സാമ്രാജ്യം ടാസ്ക് ആണ് ഇപ്പോൾ മലയാളികളുടെ പ്രധാന ചർച്ചാ വിഷയം . ടാസ്‌ക്കില്‍ നടന്ന പ്രശ്‌നങ്ങള്‍ ബിഗ് ബോസ് വീട്ടിൽ ഇനിയും അവസാനിച്ചിട്ടില്ല. റിയാസുമായി കയ്യാങ്കളി നടത്തിയ റോബിനെ മറ്റൊരു അടച്ചിട്ട മുറിയിലേക്കു മാറ്റിയതിന് പിന്നാലെ മത്സരാര്‍ത്ഥികളെല്ലാം ഇപ്പോള്‍ രണ്ട് ചേരിയായി തിരിഞ്ഞിരിക്കുകയാണ്. ദില്‍ഷ, ബ്ലെസ്‌ലി, ലക്ഷ്മിപ്രിയ, ധന്യ എന്നിവര്‍ ഒരു ഗ്രൂപ്പും റോണ്‍സണ്‍, ജാസ്മിന്‍, അഖില്‍, സൂരജ്, റിയാസ് സലീം, വിനയ് മാധവ് എന്നിവര്‍ മറ്റൊരു ഗ്രൂപ്പുമായി ചേരിതിരിഞ്ഞിരിക്കുകയാണ്.
റോബിന്‍ ഹൗസിനുള്ളില്‍ നിന്ന് മാറിനില്‍ക്കാന്‍ കാരണമായ റിയാസിനോട് ദില്‍ഷയ്ക്ക് വലിയ ദേഷ്യമാണ്. പലപ്പോഴും അത് കാണിക്കുന്നുമുണ്ട്. റിയാസിനും ദില്‍ഷയുടെ മനോഭാവത്തെക്കുറിച്ച് വ്യക്തമായി അറിയാം.
അതേക്കുറിച്ച് തന്നെയായിരുന്നു മോണിങ് ആക്ടിവിറ്റിയില്‍ ഇന്ന് റിയാസ് ഇന്ന് സംസാരിച്ചത്. ദില്‍ഷ ഇടയ്ക്കിടെ തന്റെയടുത്ത് വന്ന് ഗുഡ് മോണിങ് ബിഗ് ബോസ് എന്ന് ഉറക്കെ പറയുന്നുണ്ട്. ഉള്ളിലെ വേദന പോകാനുള്ള മാര്‍ഗ്ഗമാണ് അതെങ്കില്‍ എനിക്ക് വളരെ സന്തോഷമാണെന്ന് ആക്കിപ്പറയുകയാണ് റിയാസ്. എന്നാല്‍ റിയാസിനെ വിഷ് ചെയ്തതാണെന്ന് തിരിച്ചടിക്കുകയാണ് ദില്‍ഷ.
ഇതിനിടയിൽ ദില്‍ഷ ഉന്നയിച്ച ഫെമിനിസ്റ്റ് പ്രയോഗത്തെക്കുറിച്ചും റിയാസിന് മറുപടിയുണ്ട്. ഞാന്‍ ഫെമിനിസ്റ്റായല്ല, റിയാസായാണ് വന്നതെന്ന് പറയുന്നു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഇവിടെ സംസാരിക്കേണ്ടതില്ലെന്ന് ദില്‍ഷയ്ക്ക് താക്കീത് കൊടുക്കുകയാണ് റിയാസ്. മാത്രമല്ല, തന്റെ കുറച്ച് മൂവ്‌മെന്റ്‌സിനെക്കുറിച്ചാണെങ്കില്‍ അതിനുള്ള മറുപടി പിന്നീട് നല്‍കാമെന്നാണ് റിയാസ് വ്യക്തമാക്കുന്നത്.
എനിക്ക് ലക്ഷ്മിപ്രിയ ചേച്ചിയെപ്പോലെ നാടകം കളിക്കാനോ അഭിനയിക്കാനോ താത്പര്യമില്ല. നിങ്ങള്‍ക്കെല്ലാം എന്തുമാകാം, അതെല്ലാം ആയിക്കോട്ടെ, എല്ലാ സംശയങ്ങള്‍ക്കും പിന്നീടൊരവസരത്തില്‍ നല്ല മറുപടി നല്‍കുമെന്നും പറഞ്ഞവസാനിപ്പിച്ചാണ് റിയാസ് പിന്‍വാങ്ങിയത്.
എന്നാല്‍ ദില്‍ഷയെ പിന്തുണയ്ക്കുന്ന ബ്ലെസ്‌ലി റിയാസിനെ വെറുതെവിടുന്നില്ല. ഫെമിനിസ്റ്റ് പ്രയോഗത്തെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിക്കുകയാണ് ബ്ലെസ്‌ലി. എന്ത് പ്രത്യേകത കൊണ്ടാണ് റിയാസ് ഹൗസില്‍ വന്നതെന്ന് വിടാതെ ചോദിക്കുകയാണ് ബ്ലെസ്‌ലി.
റിയാസ് അതിന് ചുട്ടമറുപടിയും കൊടുക്കുന്നു. താന്‍ ഫെമിനിസം പറയുന്നതുകൊണ്ടല്ല, ബിഗ് ബോസിന്റെ പ്രത്യേക അതിഥിയായാണ് ഇവിടെ വന്നതെന്നു പറയുകയാണ് റിയാസ്. രംഗം മോശമാകുമെന്ന് മനസ്സിലാക്കിയ മറ്റ് മത്സരാര്‍ത്ഥികള്‍ ഉടന്‍ തന്നെ ഇരുവരെയും ശാന്തരാക്കുകയായിരുന്നു.
about biggboss
