ഒരാളോടും പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാന്‍.., എന്നാല്‍ കണ്ട അഞ്ചു മിനിറ്റിനുള്ളില്‍ ആ നടിയുമായി കൂട്ടായി; തന്റെ ബെസ്റ്റ് ഫ്രണ്ടിനെ കുറിച്ച് തുറന്ന് പറഞ്ഞ് അനു സിത്താര
ഒരാളോടും പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാന്‍.., എന്നാല്‍ കണ്ട അഞ്ചു മിനിറ്റിനുള്ളില്‍ ആ നടിയുമായി കൂട്ടായി; തന്റെ ബെസ്റ്റ് ഫ്രണ്ടിനെ കുറിച്ച് തുറന്ന് പറഞ്ഞ് അനു സിത്താര
ഒരാളോടും പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാന്‍.., എന്നാല്‍ കണ്ട അഞ്ചു മിനിറ്റിനുള്ളില്‍ ആ നടിയുമായി കൂട്ടായി; തന്റെ ബെസ്റ്റ് ഫ്രണ്ടിനെ കുറിച്ച് തുറന്ന് പറഞ്ഞ് അനു സിത്താര
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് അനു സിത്താര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിത നിമിഷ സജയനുമായി വേഗം സൗഹൃദത്തിലായതിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം.
‘എന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിമിഷ. ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ലൊക്കേഷനില്‍ വച്ചാണ് നിമിഷയെ ആദ്യം കാണുന്നത്. ഒരാളോടും പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാന്‍. കുറച്ചുനാള്‍ കണ്ട് സംസാരിച്ച് കഴിയുമ്പോഴേ ഒരാള്‍ എന്റെ സുഹൃത്താണെന്നു തോന്നുകയുള്ളൂ. കണ്ട അഞ്ചു മിനിറ്റിനുള്ളില്‍ നിമിഷയും ഞാനും തോളില്‍ കയ്യിട്ടു നടക്കാന്‍ തുടങ്ങി. സംവിധായകന് മധുപാല്‍ സര് ഇതുകണ്ട് ‘ഇവരിത്ര വേഗം കൂട്ടായോ’ എന്ന് ചോദിക്കുകയും ചെയ്തു.’
‘ഞങ്ങള്‍ രണ്ടും വ്യത്യസ്ത സാഹചര്യത്തില്‍ വളര്‍ന്നവരാണ്. മുംബൈയില്‍ വളര്‍ന്ന, സ്വയം പര്യാപ്തതയുള്ള ഒരാളാണ് നിമിഷ. ഞാന്‍ വയനാട്ടില്‍. എല്ലാ കാര്യത്തിനും അച്ഛനെയും അമ്മയെയും ആശ്രയിച്ചു വളര്‍ന്നു. ഇപ്പോഴും നിമിഷയെ പോലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യുന്ന ആളല്ല ഞാന്‍.’
‘നിമിഷ എന്നെ അദ്ഭുതപ്പെടുത്തുന്നത് അവളുടെ സിനിമകള്‍ കൊണ്ടാണ്. തുടര്‍ച്ചയായി നൈറ്റ് ഷൂട്ടൊക്കെ വരുമ്പോള്‍ എനിക്ക് മടുക്കും. പക്ഷേ, എത്ര വൈകി ഷൂട്ടു കഴിഞ്ഞാലും അവള്‍ക്ക് എനര്‍ജി ബാക്കിയാണ്. ആ കഷ്ടപ്പാടിനു കിട്ടുന്ന റിസല്‍റ്റാണ് അവളുടെ സിനിമകള്‍. നിമിഷ വന്നു കഴിഞ്ഞാല്‍ ഒരു തട്ടുകടയില്‍ കട്ടന്‍ ചായ കുടിക്കാന്‍ പോയാലും അതില്‍ ഒരു രസം ഉണ്ട്’ എന്നും അനു സിത്താര പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
മനസ്സിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിൻ്റെയും, അവൻ്റെ മനസ്സിൽ നിറഞ്ഞുനിന്ന ഷെറിൻ്റേയും മനോഹരമായ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...