Malayalam
ദിലീപും കാവ്യയും ഒരു ഹോട്ടലില്‍ താമസിച്ചിട്ടുണ്ട്… അന്ന് കാവ്യയുമായുള്ള ബന്ധം ഇത്ര രൂക്ഷതയില്ലായിരുന്നു, കാവ്യയുമായി ബന്ധമുണ്ടെന്ന് മഞ്ജുവിന് അറിയില്ലെന്നായിരുന്നു ദിലീപ് വിചാരിച്ചത്, പകയ്ക്കുള്ള കാരണം ഇതാണ്; വെളിപ്പെടുത്തലുമായി നിർമ്മാതാവ്
ദിലീപും കാവ്യയും ഒരു ഹോട്ടലില്‍ താമസിച്ചിട്ടുണ്ട്… അന്ന് കാവ്യയുമായുള്ള ബന്ധം ഇത്ര രൂക്ഷതയില്ലായിരുന്നു, കാവ്യയുമായി ബന്ധമുണ്ടെന്ന് മഞ്ജുവിന് അറിയില്ലെന്നായിരുന്നു ദിലീപ് വിചാരിച്ചത്, പകയ്ക്കുള്ള കാരണം ഇതാണ്; വെളിപ്പെടുത്തലുമായി നിർമ്മാതാവ്
നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ദിലീപിനെ കുറിച്ചും നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ വ്യക്തിയാണ് ലിബര്‍ട്ടി ബഷീര്‍. ദിലീപും സംഘവും ചേര്‍ന്നാണ് തനിക്കെിരെ ഫിയോക് എന്ന സംഘടന കൊണ്ടുവന്നതെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്ന് പറയുന്നു
ആ സമയത്ത് തന്നെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടിയ സംഘടനയാണത്. ഇപ്പോള്‍ അത് അബദ്ധമാണെന്ന് അവര്‍ക്ക് മനസ്സിലായി. അന്ന് മമ്മൂട്ടിയും മോഹന്‍ലാലും വരെ എനിക്കെതിരെ നീങ്ങിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന് തന്നെ ഇത് തിരിച്ചടിയാവുന്നത് പിന്നീട് കണ്ടു. ഒരിക്കലും ഈ രണ്ട് സൂപ്പര്‍ താരങ്ങളെയും ഞാന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നെ തകര്‍ക്കാന്‍ ശ്രമിച്ചത് ദിലീപ് തന്നെയാണ്. ചെറിയൊരു പ്രശ്നം മാത്രമായിരുന്നു അത്. അന്ന് എകെ ബാലനുമായുള്ള യോഗത്തില്‍ ദിലീപിന്റെ അനിയന് തിയേറ്റര്‍ ലാഭകരമായ കാര്യമാണെന്ന് പറഞ്ഞിരുന്നു. അല്ലെന്നും, നഷ്ടമാണെന്ന് ഞാനും പറഞ്ഞു.
ദിലീപിന്റെ അനിയന് തിയേറ്ററുകള്‍ ലാഭകരമാണെന്ന് പറയുകയാണെങ്കില്‍, അത് കള്ളപണം വെളുപ്പിക്കുന്നത് കൊണ്ടായിരിക്കുമെന്ന് ഞാന്‍ പറയുകയും ചെയ്തു. അതാണ് ദിലീപിന്റെ പകയ്ക്ക് കാരണം. ദിലീപിനെ പല പ്രതിസന്ധി ഘട്ടത്തിലും ഞാന്‍ സഹായിച്ചിട്ടുണ്ട്. ദിലീപിനെ വെച്ച് ആരും സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ച ഘട്ടമായിരുന്നു അത്. ഫിലിം ചേംബര്‍ വരെ ദിലീപിന്റെ സിനിമ വിലക്കി. ആ ഘട്ടത്തിലാണ് ഞാന്‍ സിനിമ നിര്‍മിക്കാന്‍ വന്നത്. അന്ന് എന്റെ സംഘടനയെ ധിക്കരിച്ചാണ് പടം ചെയ്തത്. വണ്ടിച്ചെക്ക് കേസിലായിരുന്നു സംഭവം. ഇന്നത്തെ കാലത്തെ പോലെ എല്ലാ സംഘടനകളും ഒന്നാകുന്ന രീതി ഇല്ലാത്തത് കൊണ്ടാണ് അത് സംഭവിച്ചത്.
ദിലീപിനെതിരായ വിലക്കില്‍ ഒടുവില്‍ സംഘടനകള്‍ക്ക് വഴങ്ങേണ്ടി വന്നത് എന്റെ നിലപാട് കൊണ്ടാണ്. അവര്‍ വിലക്കും പിന്‍വലിച്ചു. എന്നാല്‍ ദിലീപിന് ആ നന്ദി ഒരിക്കലുമുണ്ടായിട്ടില്ല. പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തില്‍ 15 ലക്ഷമാണ് പ്രതിഫലം പറഞ്ഞത്. എന്നാല്‍ പടം കഴിഞ്ഞപ്പോള്‍ 55 ലക്ഷം പ്രതിഫലം ചോദിച്ച വാങ്ങിയയാണ് ദിലീപ്. എന്റെ സംഘടന തകര്‍ക്കാനാണ് ദിലീപ് ശ്രമിച്ചത്. മധ്യസ്ഥതയില്‍ തീരുമായിരുന്നതായിരുന്നു ആ വിഷയം. ദിലീപ് തന്നെ മധ്യസ്ഥത വഹിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ അവരെല്ലാം ഒറ്റക്കെട്ടായി എന്നെയും സംഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ആ പ്രശ്നം എനിക്ക് മനസ്സിലായില്ല. പിന്നീടാണ് ഇതിനെ പിന്നിലെ കളികള്‍ മനസ്സിലായി. അന്ന് ദിലീപിനോട് സംസാരിച്ചിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
മഞ്ജു വാര്യര്‍ക്ക് ആ വീട്ടില്‍ ഒരു സ്വാതന്ത്ര്യവുമില്ലായിരുന്നു. മഞ്ജുവിനെ ഫോണില്‍ കിട്ടണമെങ്കില്‍ പോലും നേരിട്ട് കിട്ടില്ല. ദിലീപിന്റെ അമ്മയാണ് ഫോണ്‍ എടുത്തിരുന്നത്. വിശദമായി എല്ലാം ചോദിച്ചറിഞ്ഞേ ഫോണ്‍ കൊടുക്കൂ. ഒരു സ്വാതന്ത്ര്യവും അവര്‍ക്ക് ആ വീട്ടില്‍ ഇല്ലായിരുന്നു. ഇതൊന്നും മഞ്ജു എന്നോട് എന്നും തുറന്ന് പറഞ്ഞിട്ടില്ല. അന്ന് മഞ്ജു ഹോട്ടലില്‍ വെച്ച് മീനാക്ഷിയെ കെട്ടിപ്പിടിച്ച് കരയുന്നത് ഞാന്‍ കണ്ടിരുന്നു. ദിലീപിനെ കണ്ടില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ ദിലീപിനെ അന്വേഷിച്ച് പോയപ്പോള്‍ ഒരു ബാത്ത് റൂമില്‍ ഇരുന്ന് ദിലീപ് കാവ്യാ മാധവനെ വിളിക്കുകയാണ്. ഇതെല്ലാം മീശമാധവന് നടക്കുന്ന സമയത്താണെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
ദിലീപിനെ അന്ന് ഒരുപാട് ഞാന്‍ തെറി പറഞ്ഞിരുന്നു. മഞ്ജു അവിടെ നില്ക്കുന്ന കാര്യമൊക്കെ ഞാന്‍ പറഞ്ഞു. ഒടുവില്‍ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് അവരെ കാറില്‍ കയറ്റി വിട്ടത്. മീശമാധവന്റെ 125ാം ദിവസമായിരുന്നു സംഭവം. അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന്, മീനാക്ഷി നാല് മാസം മാത്രമാണ് ആ സമയത്തെ പ്രായം. ഇന്ന് പറയുന്നത് പോലെയല്ല കാര്യങ്ങള്‍. സിനിമാ മേഖലയിലുള്ള ഒരുപാട് പേര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാം. അന്ന് കാവ്യയുമായുള്ള ബന്ധം ഇത്ര രൂക്ഷതയില്ലായിരുന്നു. ദിലീപും കാവ്യയും ഒരു ഹോട്ടലില്‍ താമസിച്ചിട്ടുണ്ട്. അമേരിക്കന്‍ പരിപാടിക്കിടെയായിരുന്നു പ്രശ്നങ്ങള്‍ എന്നത് തെറ്റിദ്ധാരണയാണ്. ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്് മഞ്ജുവിന് അറിയില്ലെന്നായിരുന്നു ദിലീപ് വിചാരിച്ചത്.
കാവ്യയുടെ വിവാഹത്തിന്റെ സമയത്ത്, മഞ്ജു നീ രക്ഷപ്പെട്ടല്ലോ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്ന് സംയുക്താ വര്‍മ അടക്കമുള്ളവര്‍ അവിടെയുണ്ടായിരുന്നു. മഞ്ജുവിന് കാര്യങ്ങള്‍ അറിയാമായിരുന്നു എന്ന് ഉറപ്പാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് ഉറപ്പാണ്. ഞാനാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. മമ്മൂട്ടി ഈ കേസില്‍ ഇടപെട്ടില്ലെങ്കില്‍, ദിലീപിനെ അറസ്റ്റ് ചെയ്യുമെന്നും, ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു. ഇതിന് കാരണം മമ്മൂട്ടിയും പിണറായിയും തമ്മിലുള്ള വ്യക്തി ബന്ധമാണ്. പക്ഷേ പിണറായി ഇത് തള്ളുകയാണ് ചെയ്തത്. ദിലീപിനെ ഈ ആക്രമിക്കപ്പെട്ട കുട്ടിയെ ആദ്യമായി പരിചയപ്പെടുത്തുന്നത് ഞാനാണ്. ഫെഡറേഷന്റെ ഉദ്ഘാടന സമയത്തായിരുന്നു ഇത്. അന്ന് അവള് കമലിന്റെ പടത്തില്‍ ചെറിയൊരു വേഷം ചെയ്തതേ ഉണ്ടായിരുന്നൂള്ളൂ.
ദിലീപും അവിടെ വന്നിരുന്നു. ഞാനാണ് നടിയെ പരിചയപ്പെടുത്തിയത്. അന്ന് ദിലീപുമൊത്തുള്ള സിനിമ അവര്‍ക്ക് ചെയ്യാനായില്ല. ഭാവിയില്‍ പരിഗണിക്കാമെന്ന് ദിലീപ് ഉറപ്പ് കൊടുത്തിരുന്നു. ക്രോണിക് ബാച്ചിലറിന്റെ സമയത്ത് ഞാനാണ് ആ പേര് നിര്‍ദേശിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്ന വാദം കള്ളമാണ്. പള്‍സര്‍ സുനിക്ക് ഒരു പടം ചെയ്ത് കൊടുക്കാമെന്നും, കുറച്ച് പണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. സുനി നിര്‍മിച്ച് ദിലീപ് നായകനായി വരുന്ന ചിത്രമായിരുന്നു അത്. അന്നത്തെ കാലത്ത് കൈയില്‍ നിന്ന് കാശിറക്കാതെ ലാഭം പോലും കിട്ടുന്ന സമയമായിരുന്നു അത്. ദിലീപ് പടങ്ങളുടെ മാര്‍ക്കറ്റ് അങ്ങനെയായിരുന്നു. അതിലാണ് പള്‍സര്‍ സുനി വീണുപോയത്. പള്‍സര്‍ സുനിക്ക് സംഭവത്തിന് ശേഷം പണം നല്‍കിയിട്ടില്ല. എന്തെങ്കിലും പണം ദിലീപ് നല്കിയിരുന്നെങ്കില് സുനി കേസ് സ്വയം ഏറ്റെടുക്കുമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.
