അത് എനിക്ക് ബ്രേക്ക് ചെയ്യണം, ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും നമുക്ക് എന്ത് ഇല്ലെന്ന് തോന്നുന്നോ അതിനെ മറികടന്ന് ആളുകളില്‍ എത്തിക്കണം ശിവദ പറയുന്നു !
2009 ൽ കേരളകഫേ എന്ന ആന്തോളജി മൂവിയിലഭിനയിച്ചുകൊണ്ടാണ് ശിവദ അഭിനയരംഗത്തേക്ക് കടന്നു വരുന്നത് .2012 ൽ ഫാസില്‍ സംവിധാനം ചെയ്‌ത ലിവിംഗ് ടുഗതർ എന്ന ചിത്രത്തിലെ നായിക ശ്രീലേഖയായിരുന്നു. തുടർന്ന് സു സു സുധി വാത്മീകം, ശിക്കാരീ ശംഭൂ, ലക്ഷ്യം,, അച്ചായൻസാ, ലൂസിഫർ എന്നിവയുൾപ്പെടെ മുപ്പതോളം മലയാളസിനിമകളിൽ ശിവദ അഭിനയിച്ചു.ഇപ്പോഴിതാ തന്നെക്കുറിച്ച് പറയുന്ന ‘മലയാളി ഗേള്‍’ എന്ന ടാഗ്‌ലൈന്‍ മാറ്റിപ്പിടിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നടി ശിവദ.
ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്ന സോഷ്യല്‍ മീഡിയ കമന്റുകള്‍ക്ക് മറുപടി പറയുകയായിരുന്നു താരം. ഇത്തരത്തില്‍ വന്ന ‘ഒരു പെര്‍ഫക്ട് മലയാളി ഗേള്‍’ എന്ന കമന്റിനാണ് ശിവദ മറുപടി പറയുന്നത്.മലയാളിത്തമുള്ള ട്രോളുകളില്‍ നിന്ന് മാറി മോഡേണ്‍ വേഷങ്ങള്‍ ചെയ്യണമെന്നുണ്ടെന്നും എന്നാല്‍ മോഡേണ്‍ വേഷങ്ങളില്‍ സാരിയിലുള്ളത് പോലെ താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്നും പക്ഷെ അത് മാറ്റണമെന്നുമാണ് ശിവദ പറയുന്നത്.
”അത് എനിക്കൊന്ന് ബ്രേക്ക് ചെയ്യണം. കാരണം അത് എപ്പോഴും എല്ലാവരും പറയാറുണ്ട്. ഇച്ചിരി മോഡേണ്‍ ആയി ഡ്രസ് ഇടണമെന്ന് വെച്ചാലും, എന്റെ മൈന്‍ഡ്‌സെറ്റ് കുറച്ച് ട്രഡീഷണല്‍ ആയിപ്പോയത് കൊണ്ടാണോ എന്നറിയില്ല.ഞാന്‍ എപ്പോഴും പറയുന്നതാണ്. ഞാന്‍ ഒരു സെറ്റും മുണ്ടും ഉടുത്താലോ സാരി ഉടുത്താലോ കിട്ടുന്ന ആ കംഫര്‍ട്ടബിള്‍ ഫീലിങ്ങ് ചിലപ്പോള്‍ എനിക്ക് മോഡേണ്‍ ഡ്രസ് ഇട്ടുകഴിഞ്ഞാല്‍ വരാറില്ല. സാരി ഉടുത്ത് കഴിഞ്ഞാല്‍ ഞാന്‍ ഭയങ്കര കോണ്‍ഫിഡന്റാണ്.
പക്ഷെ അത് എനിക്ക് ബ്രേക്ക് ചെയ്യണം. കാരണം, ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും നമുക്ക് എന്ത് ഇല്ലെന്ന് തോന്നുന്നോ അതിനെ മറികടന്ന് ആളുകളില്‍ എത്തിക്കണം. ആര്‍ടിസ്റ്റ് എന്ന നിലയില്‍ എന്നെക്കൊണ്ട് ഒരു കാര്യം ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍, അത് നിങ്ങളുടെ അടുത്ത് ചെയ്ത് കാണിച്ച്, നിങ്ങള്‍ക്കും അത് ഇഷ്ടപ്പെട്ടാല്‍ ഒരുപാട് സന്തോഷമാണ്.അതുകൊണ്ട് മലയാളിത്തം ഫീലിങ്ങ് എന്നുള്ളത് എപ്പോഴെങ്കിലും മാറ്റിപ്പിടിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. നടക്കുമായിരിക്കും,” ശിവദ പറഞ്ഞു.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ 12th മാന്‍ ആണ് ശിവദയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.
