Malayalam
എനിക്ക് എത്രദൂരം പോകാനാകുമെന്ന് നോക്കാം എന്ന് ഭാമ; വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുന്നുവോ..?; കമന്റുകളുമായി ആരാധകര്‍
എനിക്ക് എത്രദൂരം പോകാനാകുമെന്ന് നോക്കാം എന്ന് ഭാമ; വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുന്നുവോ..?; കമന്റുകളുമായി ആരാധകര്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഭാമ. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം തിരിച്ചുവരവിനൊരുങ്ങുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചതോടെയാണ് മടങ്ങിവരവ് ഉടന്‍ ഉണ്ടാകുമെന്ന് ആരാധകര്‍ പറയുന്നത്. എനിക്ക് എത്രദൂരം പോകാനാകുമെന്ന് നോക്കാം എന്ന അടിക്കുറിപ്പോടു കൂടിയാണ് ഭാമ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഇടയ്ക്ക് മകള്‍ ഗൗരിയുടെ വിശേഷങ്ങള്‍ ഭാമ ആരാധകരോട് പങ്കുവെച്ച് എത്തിയിരുന്നു. 2021 മാര്‍ച്ച് 12നാണ് ഭാമയ്ക്ക് കുഞ്ഞ് പിറന്നത്. ‘മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതു പോലെയാണ് അനുഭവപ്പെട്ടത്.
വളരുമ്ബോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍ എന്നുമാണ് ഭാമ അന്ന് കുറിച്ചിരുന്നത്. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രമാണ് ആദ്യ ചിത്രം. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും നിരവധി ചിത്രങ്ങളിലും ഭാമ തിളങ്ങിയിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രമാണ് ഭാമയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.
