കഴിഞ്ഞ ദിവസമായിരുന്നു സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തിയ ഹോം എന്ന ചിത്രത്തിനും ഇതിലെ അഭിനയത്തിന് ഇന്ദ്രന്‍സിനും മഞ്ജു പിള്ളയ്ക്കും യാതൊരു പുരസ്കാരവും ലഭിച്ചില്ല.
ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ജൂറിക്ക് എതിരെ ഉണ്ടായത്. ഇതിനോടകം തന്നെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു.
ന്യായീകരണ തൊഴിലാളികള്‍ കുറച്ച് നന്നായി വിയര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള ഈ ചിരിയെ തോല്പിക്കാന് എന്നുമാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്കുറിച്ചത്. തന്റെ കാഴ്ചപ്പാടില്‍ മികച്ച നടന് ഇന്ദ്രന്‍സ് ആണെന്ന് അദ്ദേഹം നേരത്തെ കുറിച്ചിരുന്നു.
2021ലെ മികച്ച നടനുള്ള പുരസ്കാരം ബിജുമേനോനും ജോജു ജോര്‍ജുമാണ് പങ്കിട്ടത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനു പുരസ്കാരം ലഭിച്ചത്.
നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെയാണ് തിരഞ്ഞെടുത്തത്. സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....