Malayalam
‘ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇന്നല്ലേങ്കില്‍ നാളെ എടുത്ത് ഉപയോഗിക്കാന്‍ പാകത്തില്‍ ഈ ദൃശ്യങ്ങള്‍ പോലീസ് കാണാത്ത എവിടേയെങ്കിലും വെച്ചിട്ടുണ്ടാകും; ഏതെങ്കിലും കാലത്ത് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പെണ്‍കുട്ടിയെ അപമാനിക്കാന്‍ അവര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ടാകാം’
‘ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇന്നല്ലേങ്കില്‍ നാളെ എടുത്ത് ഉപയോഗിക്കാന്‍ പാകത്തില്‍ ഈ ദൃശ്യങ്ങള്‍ പോലീസ് കാണാത്ത എവിടേയെങ്കിലും വെച്ചിട്ടുണ്ടാകും; ഏതെങ്കിലും കാലത്ത് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പെണ്‍കുട്ടിയെ അപമാനിക്കാന്‍ അവര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ടാകാം’
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വിശദമായ അന്വഷണങ്ങളും ചോദ്യം ചെയ്യലുകളുമെല്ലാം ആവശ്യമായതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും സമയം അനിവാര്യമാണ്. ഇപ്പോഴിതാ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കെ, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകാന് യാതൊരു സാധ്യതയുമില്ലെന്ന് പറയുകയാണ് സിന്‍സി അനില്‍. ഇന്നല്ലെങ്കില്‍ നാളെ എടുത്ത് ഉപയോഗിക്കാന്‍ പാകത്തില്‍ ഈ ദൃശ്യങ്ങള്‍ പോലീസ് കാണാത്ത എവിടെയെങ്കിലും വെച്ചിട്ടുണ്ടാകും എന്നും സിന്‍സി പറയുന്നു.
‘ബ്ലാക്ക്മെയില്‍ ചെയ്ത് അവളുടെ വിവാഹ ജീവിതവും തൊഴില്‍ ജീവതവും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തിട്ടുള്ളത് എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇന്നല്ലേങ്കില്‍ നാളെ എടുത്ത് ഉപയോഗിക്കാന്‍ പാകത്തില്‍ ഈ ദൃശ്യങ്ങള്‍ പോലീസ് കാണാത്ത എവിടേയെങ്കിലും വെച്ചിട്ടുണ്ടാകും. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുമ്പോഴും ഈ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്’.
‘ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഗാഡ്ജറ്റ് കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നത് വലിയ പരാജയമാണ്. അത് മറച്ച് വെച്ചേ മതിയാകൂവെന്ന് എന്ന് എതിരാളി ചിന്തിച്ചാല്‍ എന്ത് ചെയ്യും, അയാള്‍ ചില്ലറക്കാരനല്ല. ഒരു വീട് മാത്രമേ ഉള്ളൂവെങ്കില്‍ റെയ്ഡ് നടത്തി പരിശോധിക്കാം. എന്നാല്‍ ബന്ധങ്ങളും സ്വാധീനവുമുള്ള ഒരാളില്‍ നിന്നും അതൊക്കെ എങ്ങനെ കണ്ടെത്താന്‍ പോലീസിന് സാധിക്കും എന്നത് വലിയ ചോദ്യം തന്നെയാണ്’.
‘ഫോണ്‍ എക്സ്ചേഞ്ചിന് സമാനമായ കാര്യങ്ങള്‍ വരെ ദിലീപിന് ഉണ്ടെന്നാണ് മുന്‍പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനവും അവരുടെ പക്കല്‍ കാണും. ഈ ദൃശ്യങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ സാധാരണക്കാരനായ പ്രതി തന്നെ പരമാവധി ശ്രമിക്കും. അപ്പോള്‍ പ്രിവിലേജുള്ള ദിലീപിനെ പോലുള്ള പ്രതികളാണെങ്കിലോ?’. ‘ഇവിടെ എല്ലാവരും വേട്ടക്കാരനൊപ്പമാണ്. തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങിയ നടിക്ക് ഇതാണ് നേരിടേണ്ടി വരുന്നതെങ്കില്‍ തങ്ങളുടെ ഒക്കെ സ്ഥിതി എന്തായിരിക്കുമെന്ന് പലരും തന്നോട് സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചിട്ടുണ്ട്. നാട്ടില്‍ ജീവിക്കാന്‍ ഭയം തോന്നുന്നുവെന്നാണ് പലരും പറയുന്നത്’ എന്നും സിന്‍സി അനില്‍ പറഞ്ഞു.
അതേസമയം ദിലീപിന്റെ കൈയ്യില്‍ ഇല്ലേങ്കിലും അദ്ദേഹത്തിന് അടുപ്പമുള്ള ആരുടേയെങ്കിലും കൈയ്യില്‍ ഈ ദൃശ്യങ്ങള്‍ ഉണ്ടായിരിക്കാമെന്നാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥന് സക്കറിയ ജോര്‍ജ് പറയുന്നത്. ‘പൂര്‍ണമായും നശിപ്പിച്ചുവെന്ന് വിശ്വസിക്കുന്നില്ല. ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്യുന്ന വ്യക്തികള്‍ ഒരിക്കലും അത് നശിപ്പിക്കാന്‍ തയ്യാറാകില്ല. പോലീസിന് എത്താന്‍ പറ്റാത്ത എതെങ്കിലും സ്ഥലത്തായിരിക്കും ഇത് സൂക്ഷിച്ചിട്ടുണ്ടാകുക. കോടതി വിധിയൊക്കെ എങ്ങനെയാകും വരുമെന്ന് ഉറപ്പില്ലല്ലോ. അതിനാല്‍ ഏതെങ്കിലും കാലത്ത് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പെണ്‍കുട്ടിയെ അപമാനിക്കാന്‍ അവര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ടാകാം’.
‘മറ്റുള്ളവരെ ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുന്നത് ചില ക്രിമിനലുകളുടെ സ്വഭാവമാണ്. അതിനായി ഇത്തരക്കാര്‍ എന്തുവേണമെങ്കിലും ചെയ്യും. പ്രതികള്‍ എന്തും ചെയ്യും അവര്‍ക്ക് നിയമ വ്യവസ്ഥയോട് യാതൊരു ഭയവുമില്ല. കൂട്ടിവെച്ച സമ്പത്ത് കൊണ്ട് ഈ ഭൂമിയില്‍ എന്തും ചെയ്യാം, അധികാരികളെ സ്വാധീനിക്കാം എന്നതാണ് ചിന്ത’.
‘മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുമായി ദിലീപ് 28 തവണ സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ നിലയ്ക്ക് ഒരു തവണയെങ്കിലും പ്രതി പോലീസിനെ വിളിച്ചെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. എന്നാല്‍ ഇത്രയും തവണ വിളിച്ച മുന്‍ ഡി ജി പിയെ മെട്രോ എംഡിയായി വാഴിച്ചിരിക്കുകയാണ്. ഡി ജി പി ആയിരുന്നപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ചെയ്ത് കൊടുത്ത തെറ്റായ കാര്യങ്ങള്‍ക്കുള്ള പ്രത്യുപകാരമായിട്ടാണ് ഇതൊക്കെ ചെയ്ത് കൊടുക്കുന്നത്’.
‘നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതലെ സൈബര്‍ തെളിവുകള്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. കിട്ടിയ തെളിവ് കോടതിയില്‍ കൊണ്ട് പോയി കൊടുത്ത് കോടതി നിലപാട് എടുക്കട്ടെ എന്നതല്ല, കേസ് പൂര്‍ണതയില്‍ എത്തണമെങ്കില്‍ 100 ശതമാനം ഡെഡിക്കേഷനോട് കൂടി കേസ് അന്വേഷിക്കണം. സൈബര്‍ തെളിവുകളില്‍ ചിലത് തിരിച്ചെടുക്കാന്‍ പറ്റാത്തവയാണ്. ഇക്കാര്യങ്ങളൊക്കെയും പരിശോധിച്ച് വേണം കേസ് കൈകാര്യം ചെയ്യേണ്ടത്. ഇരയ്ക്ക് നീതി കൊടുക്കുന്നതായിരിക്കണം പോലീസിന്റെ ഏറ്റവും പ്രഥമ മുന്‍ഗണന’, എന്നുമാണ് അദ്ദേഹം പറയുന്നത്.
