Connect with us

ബാലചന്ദ്ര കുമാര്‍ ചുമ്മാ തള്ളുകയാണ്. അതില്‍ പലരും വീണുപോയി, ആ ഒരൊറ്റ തെളിവ് ദിലീപിനെതിരെ ഉണ്ടെങ്കില്‍ പൂട്ടാന്‍ പറ്റും; ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവുകളില്ലെന്ന് രാഹുല്‍ ഈശ്വര്‍

Malayalam

ബാലചന്ദ്ര കുമാര്‍ ചുമ്മാ തള്ളുകയാണ്. അതില്‍ പലരും വീണുപോയി, ആ ഒരൊറ്റ തെളിവ് ദിലീപിനെതിരെ ഉണ്ടെങ്കില്‍ പൂട്ടാന്‍ പറ്റും; ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവുകളില്ലെന്ന് രാഹുല്‍ ഈശ്വര്‍

ബാലചന്ദ്ര കുമാര്‍ ചുമ്മാ തള്ളുകയാണ്. അതില്‍ പലരും വീണുപോയി, ആ ഒരൊറ്റ തെളിവ് ദിലീപിനെതിരെ ഉണ്ടെങ്കില്‍ പൂട്ടാന്‍ പറ്റും; ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവുകളില്ലെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടനായ ദിലീപ്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഈ കേസിന്റെ ചര്‍ച്ചകളിലെല്ലാം ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു രാഹുല്‍ ഈശ്വര്‍. ഇപ്പോഴിതാ ഒരു മാധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കവെ രാഹുല്‍ ഈശ്വര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദിലീപിനെതിരെ നിരവധി തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞതിനെ കുറിച്ചാണ് രാഹുലിന്റെ പ്രതികരണം.

അതിജീവിതയെ ബഹുമാനിക്കുന്നു. അവരെ അപമാനിക്കുന്നതിന് തുല്യമാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് വന്നപ്പോള്‍ അവരെ ഒരു പൊളിറ്റിക്കല്‍ ഫുട്ബോള്‍ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടുന്നത്. എംഎം മണി പറഞ്ഞത് സത്യമാണ്. മുഖ്യമന്ത്രിക്കോ ഭരണകൂടത്തിനോ എന്ത് ചെയ്യാന്‍ സാധിക്കും. ദിലീപിനെതിരെ കടുകുമണിയോളം തെളിവുകളില്ല. ദിലീപ് നിരപരാധിയാണ്. അത് പോലീസുകാരുടേയും കുറ്റമൊന്നുമല്ല. പോലീസിന് കള്ളത്തെളിവ് ഉണ്ടാക്കാന്‍ സാധിക്കുമോ. ദിലീപിനെതിരെ ഒരു തെളിവും ഇല്ലെന്നതാണ് സത്യം. രണ്ട് ലക്ഷം ഓഡിയോ ക്ലിപ്പ് കേള്‍ക്കാനുണ്ടെന്ന് പറയുന്നു. ഒരു ദിവസം പോലീസുകാര്‍ 100 ക്ലിപ്പ് കേള്‍ക്കുന്നുവെന്ന് വെക്കുക. രണ്ട് ലക്ഷം ക്ലിപ്പ് കേട്ട് തീരാന്‍ അഞ്ച് വര്‍ഷമെടുക്കും. അപ്പോള്‍ മൂന്ന് മാസം നീട്ടിച്ചോദിക്കുന്നതില്‍ എന്താണ് കാര്യം.

ബാലചന്ദ്ര കുമാര്‍ ചുമ്മാ തള്ളുകയാണ്. അതില്‍ പലരും വീണുപോയി. 120 ബി ഗൂഢാലോചനയാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഗൂഢാലോചന തെളിയിക്കാന്‍ ഒരു തെളിവ് മതി. രണ്ട് തെളിവ് വേണ്ട, ഒരൊറ്റ തെളിവ് ദിലീപിനെതിരെ ഉണ്ടെങ്കില്‍ പൂട്ടാന്‍ പറ്റും. കാവ്യ മാഡമാണെന്ന് പറഞ്ഞു. കാവ്യയ്ക്ക് നോട്ടീസ് കൊടുത്തു. ഇപ്പോള്‍ എന്തേ കാവ്യയെ വേണ്ടേ. ചുമ്മാ ഗോള്‍ പോസ്റ്റ് മാറ്റി കളിച്ച് കൊണ്ടിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ ഇവിടെ അധിക്ഷേപിക്കപ്പെടുന്നത് നട്ടെല്ലുളള, ഉരുക്ക് വനിതയായ ജഡ്ജി ഹണി വര്‍ഗീസ് ആണ്. കഴിഞ്ഞ തവണ ജഡ്ജി പറഞ്ഞത് തന്റെ അച്ഛനേയും ഭര്‍ത്താവിനേയും വലിച്ചിഴച്ചു. ഇനി മകള്‍ മാത്രമേ ഉളളൂ ഇതിലേക്ക് വലിച്ചിഴക്കാന്‍ എന്നാണ്. ഇത് പൊതുസമൂഹം കേള്‍ക്കണം. നാളെ ദിലീപ് പറയുന്നു തനിക്ക് ഒരു ജഡ്ജിയെ വിശ്വാസമില്ലെന്ന്, അത് കഴിഞ്ഞ അടുത്ത ആള്‍ വരുമ്പോള്‍ അതിജീവിത പറയുന്നു വിശ്വാസം ഇല്ലെന്ന്. അങ്ങനെ ആണെങ്കില്‍ കേസ് തീരില്ല.

പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത് കോടതിയെ വിശ്വാസക്കുറവൊന്നും ഇല്ല. വിശ്വാസം ഇല്ലാത്തത് കോടതിയുമായി ബന്ധപ്പെട്ടവരെ ആണെന്നാണ്. ഹാഷ് വാല്യൂ മാറിയോ എന്നതില്‍ ഹൈക്കോടതിയില്‍ പോകാവുന്നതാണ്. എന്തുകൊണ്ടാണ് പോകാത്തത്. ആകെയൊരു സംശയത്തിന്റെ പുകമറയുണ്ടാക്കുകയാണ്. ദിലീപ് പേടിപ്പിച്ചുവെന്ന് ബൈജു പൗലോസ്് പറഞ്ഞ ദിവസം കോടതിയില്‍ കേസ് പോലും നടന്നിട്ടില്ല.

സായ് ശങ്കര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് നിനക്ക് കുടുംബം വേണോ രാമന്‍പിളള വേണോ എന്ന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്നാണ്. എന്തുകൊണ്ടാണ് ബൈജു പൗലോസിനെതിരെ അന്വേഷണം ഇല്ലാത്തത്. കേസ് തോല്‍ക്കുമെന്ന് പോലീസിന് നന്നായിട്ട് അറിയാം. ആ തോല്‍വി പരമാവധി വൈകിപ്പിക്കുക എന്നതാണ് ലക്ഷ്യം. 2021ല്‍ ദിലീപ് ഉപയോഗിച്ച ഫോണ്‍ വഴി 2017ലെ ഗൂഢാലോചന എങ്ങനെ തെളിയിക്കാനാണ്. ഭരണകൂടം, പ്രോസിക്യൂഷന്‍, മാധ്യമങ്ങള്‍ എല്ലാവരും ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്’ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യില്‍ ഉണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് അന്വേഷണ സംഘം. ദൃശ്യങ്ങളുടെ നിമിഷംപ്രതിയുള്ള കമന്ററി എഴുതിയ നോട്ട് പിടിച്ചെടുത്തു. ദൃശ്യങ്ങളുടെ റണ്ണിംഗ് കമന്ററി അനൂപിന്റെ ഫോണില്‍ നിന്നാണ് പിടിച്ചെടുത്തത്. ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ടാണ് കണ്ടെടുത്തത്. സെക്കന്ററി റണ്ണറി കമന്ററികള്‍ വിവരിക്കുന്ന രേഖകളാണിത്.

ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് പ്രോസിക്യൂഷന്‍ കൃത്യമായി പറയുന്നുണ്ട്. അല്ലാതെ ഇത്തരം കമന്ററി എഴുതാന്‍ കഴിയില്ല. ഒന്നുകില്‍ ഒറിജിനല്‍ ഫോണ്‍, അല്ലെങ്കില്‍ മെമ്മറി കാര്‍ഡിന്റെ കോപ്പി ദിലീപിന്റെ കൈയ്യില്‍ ഉണ്ടെന്നാണ് നിഗമനം. കേസിലെ ഒറിജിനല്‍ ഫോണ്‍ ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നടിയെ വാഹനത്തില്‍ പീഡിപ്പിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചതില്‍ പീഡന ദൃശ്യങ്ങളെ കുറിച്ചും സൂചനകള്‍ ഉണ്ടായിരുന്നു.

നടിയെ ആക്രമിച്ച അതേ സമയവും അതേ റോഡും സമാനരീതിയിലുള്ള വാഹനവും ഉപയോഗിച്ച് യാത്ര പുനരാവിഷ്‌കരിക്കുമ്പോള്‍ നടിയെ ക്രൂരമായി പീഡിപ്പിച്ച സമയത്തെ സാഹചര്യങ്ങളും സംഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. നടിയെ ആക്രമിച്ച സംഭവം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള യാത്രയില്‍ ദിലീപ്, ശരത്, അഭിഭാഷകരായ സുജേഷ് മേനോന്‍ ഫിലിപ്പ് വര്‍ഗീസ് എന്നിവരാണ് വാഹനത്തിലുള്ളത്. ഇതില്‍ ദിലീപാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്.

More in Malayalam

Trending

Recent

To Top