News
ഷാരൂഖ് ഖാന്റെ വസതിയുടെ ഗേറ്റിലുള്ള 25 ലക്ഷം രൂപ വില വരുന്ന നെയിംപ്ലേറ്റ് കാണാനില്ല; മോഷണം പോയതാണോ എന്ന് ആരാധകര്‍
ഷാരൂഖ് ഖാന്റെ വസതിയുടെ ഗേറ്റിലുള്ള 25 ലക്ഷം രൂപ വില വരുന്ന നെയിംപ്ലേറ്റ് കാണാനില്ല; മോഷണം പോയതാണോ എന്ന് ആരാധകര്‍
ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള ഒരിടമാണ് കിംഗ് ഖാന് ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ‘മന്നത്ത്’ എന്ന വസതി. ഇപ്പോഴിതാ വസതിയുടെ ഗേറ്റിലുള്ള നെയിംപ്ലേറ്റ് കാണാനില്ല എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നത്. ട്വിറ്ററിലൂടെ നിരവധി ആരാധകരാണ് നെയിംപ്ലേറ്റ് കാണാനില്ലെന്ന കാര്യം പങ്കുവെച്ചിരിക്കുന്നത്.
നെയിംപ്ലേറ്റ് മോഷണം പോയതാണോ എന്നാണ് ചിലരുടെ സംശയം. എന്നാല്‍ നെയിം പ്ലേറ്റിന് എന്ത് സംഭവിച്ചു എന്നുള്ളത് ഇതുവരെയും വ്യക്തമായിട്ടില്ല. താരത്തിന്റെ ഭാര്യ ഗൗരി ഖാന് ആണ് നെയിംപ്ലേറ്റ് ഡിസൈന്‍ ചെയ്തത്. 25 ലക്ഷമാണ് ഇതിന്റെ വില.
അതേസമയം, ഈദ് ദിനത്തില്‍ ഷാരൂഖ് ഖാന് വസിതിയില്‍ വെച്ച് ആരാധകരെ അഭിസംബോധന ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഇതാദ്യമാണ് താരം ആരാധകരെ അഭിസംബോധന ചെയ്യുന്നത്.
ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം ‘പത്താനാ’യുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു ട്രെയ്ലര് പോലും റിലീസ് ചെയ്യാത്ത സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് നല്‍കിയിരിക്കുന്നത്. 200കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷന്‍സ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
