Connect with us

തന്റെ കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ വച്ച് വേവിക്കുമെന്ന് പറഞ്ഞു, പലപ്പോഴും തനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടാകാറുണ്ട്; ഗുരുതര ആരോപണവുമായി ആംബര്‍ ഹേര്‍ഡ്‌സ്

News

ഹോളിവുഡ് താരങ്ങളായ ആംബര്‍ ഹേര്‍ഡ്‌സും ജോണി ഡെപ്പും തമ്മിലുള്ള കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്. ഓരോ ദിവസവും ഇരുവരും പുതിയ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായാണ് വിവരം. എന്നാല്‍ ഇപ്പോഴിതാ പുതിയൊരു ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആംബര്‍ ഹേര്‍ഡ്‌സ്.

കേസ് കാരണം തനിക്ക് എല്ലാ ദിവസവും ഭീഷണി കോളുകള്‍ വരാറുണ്ടെന്നും തന്റെ കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍ മൈക്രോവേവ് ഓവനില്‍ വച്ച് വേവിക്കുമെന്ന് പറഞ്ഞ് വരെ ഫോണ്‍ കോള്‍ വന്നെന്നാണ് ആംബര്‍ ഹേര്‍ഡ്‌സ് കോടതിയില്‍ പറഞ്ഞത്. കോടതിയില്‍ കേസ് സംബന്ധമായ വാദം നടക്കുന്നതിനിടയില്‍ താരത്തിന്റെ അഭിഭാഷകനായ ബെന്‍ റോട്ടന്‍ബോര്‍ണ്‍ ആണ് ആംബര്‍ ഹേര്‍ഡ്‌സിന് കേസ് കാരണം ഉണ്ടായിട്ടുള്ള ഭീഷണികളെപ്പറ്റി സൂചിപ്പിച്ചത്.

‘ഞാന്‍ ഓരോ ദിവസവും ലോകത്തിന് മുന്നില്‍ അപമാനിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുകയാണ്. ഇന്ന് ഈ കോടതി മുറിയില്‍ ഇരിക്കുമ്‌ബോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളില്‍ കൂടിയാണ് ഞാന്‍ കടന്ന് പോകുന്നത്. ആളുകള്‍ എന്നെയും എന്റെ കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. എന്റെ കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ വച്ച് വേവിക്കുമെന്ന് വരെ എനിക്ക് ഭീഷണി കാള്‍ ലഭിച്ചു.

ഞാന്‍ തന്നെ ഉണ്ടാക്കിയെടുത്ത കുറച്ച് നിയമങ്ങള്‍ പിന്‍തുടര്‍ന്നാണ് ഇപ്പോള്‍ ജീവിക്കുന്നത്. പലപ്പോഴും ഷൂട്ടിങ്ങിനിടയിലും കൂട്ടുകാര്‍ക്കൊപ്പം സമയെ ചെലവഴിക്കുമ്‌ബോഴും എനിക്ക് പാനിക് അറ്റാക് ഉണ്ടാകാറുണ്ട്. ചിരിക്കുകയോ, തമാശ പറയുകയോ സന്തോഷിക്കുകയോ ചെയ്യാത്ത ഒരു ഞാനാണ് ഇപ്പോള്‍ കോടതിക്കുമുന്നില്‍ ഇരിക്കുന്നത്. ശരിക്കുള്ള എന്റെ സ്വഭാവം ഇങ്ങനെ അല്ലായിരുന്നു. എനിക്ക് എന്നെത്തന്നെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു’ എന്നുമാണ് താരം കോടതിയില്‍ കരഞ്ഞ്‌കൊണ്ട് പറഞ്ഞത്‌.

More in News

Trending

Recent

To Top