serial news
സാന്ത്വനം കുടുംബം എന്നും ഹാപ്പിയാണ്..; ശിവേട്ടന്റെ കുഞ്ഞിപ്പെങ്ങൾ; അഞ്ജലി മാത്രമേയുള്ളൂ ഗോപിക ഇല്ല; ഇൻസ്റ്റാഗ്രാമിൽ മാത്രമായി ആ പേര്; അഞ്ജലിയുടെ വാക്കുകൾ ഏറ്റെടുത്ത് സാന്ത്വനം പ്രേക്ഷകർ !
സാന്ത്വനം കുടുംബം എന്നും ഹാപ്പിയാണ്..; ശിവേട്ടന്റെ കുഞ്ഞിപ്പെങ്ങൾ; അഞ്ജലി മാത്രമേയുള്ളൂ ഗോപിക ഇല്ല; ഇൻസ്റ്റാഗ്രാമിൽ മാത്രമായി ആ പേര്; അഞ്ജലിയുടെ വാക്കുകൾ ഏറ്റെടുത്ത് സാന്ത്വനം പ്രേക്ഷകർ !
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. മിനിസ്ക്രീൻ ആഘോഷമാക്കിയ കൂട്ടുകുടുംബ കഥ. കഥ ആണെന്ന് അറിയാമെങ്കിലും സാന്ത്വനത്തിലെ കഥാപാത്രങ്ങൾക്ക് മലയാളികൾ നിറഞ്ഞ സ്നേഹം ആണ് നൽകുന്നത്. അതിലെ കഥാപാത്രങ്ങളെ സ്നേഹിക്കുന്നതിനൊപ്പം താരങ്ങളെയും വ്യക്തിപരമായി മലയാളികൾക്ക് ഇഷ്ടമാണ്.
സാന്ത്വനം സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഗോപിക അനില്‍. ഗോപിക എന്ന പേരിനേക്കാള്‍ അഞ്ജലിയെന്നാകും കൂടുതല്‍ ആരാധകര്‍ക്കും പരിചിതം. സോഷ്യല്‍ മീഡിയയിലും സജീവമായ ഗോപികയുടെ എല്ലാ പുതിയ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ആരാധകരേറെയാണ്.
ബാലതാരമായിട്ടാണ് ഗോപിക സിനിമയില്‍ എത്തിയത്. ശിവം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് മോഹന്‍ലാല്‍ ചിത്രമായ ബാലേട്ടനിലൂടെയാണ്. സീരിയലിലും ബാലതാരമായി തിളങ്ങിയ ഗോപിക സീ കേരളം സംപ്രേക്ഷണം ചെയ്ത കബനി എന്ന പരമ്പരയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കബനിയ്ക്ക് ശേഷമാണ് സാന്ത്വനത്തില്‍ അഭിനയിക്കുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ അവതരിപ്പിക്കുന്നത്.
സാന്ത്വനം സീരിയല്‍ എന്നതിനേക്കാള്‍ സാന്ത്വനം കുടുംബം എന്നു പറയുന്നതാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം. ഗോപികയ്ക്കും അങ്ങനെ തന്നെ. സെറ്റിലെ വിശേഷങ്ങളും തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഇപ്പോള്‍ ഗോപിക.
‘സാന്ത്വനം സീരിയലിന്റെ സെറ്റ് വലിയൊരു കുടുംബം പോലെയാണ്. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ എല്ലാവരും കൂടിയിരുന്ന് വര്‍ത്തമാനവും കളിതമാശയുമൊക്കെയാണ്. ഈ വര്‍ഷം ഇതുവരെ ഞാന്‍ ഏറ്റവും കൂടുതല്‍ ദിവസം ചിലവഴിച്ചിരിക്കുന്നത് സാന്ത്വനം കുടുംബത്തോടൊപ്പമാണ്. മാസത്തില്‍ പകുതി ദിവസവും സാന്ത്വനത്തിന്റെ ഷൂട്ടിനു വേണ്ടി തിരുവനന്തപുരത്ത് തന്നെയാണ്. എല്ലാവരും തമ്മില്‍ നല്ലൊരു ബന്ധമുള്ളതുകൊണ്ടാണ് സീരിയലിലെ അഭിനയവും നന്നാകുന്നത്.
ഗോപിക എന്നല്ല, എല്ലാവരും അഞ്ജു, അഞ്ജലി എന്നൊക്കെയാണ് പുറത്തു കാണുമ്പോള്‍ വിളിക്കുന്നത്. എന്റെ അടുത്ത സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ പോലും ഗോപിക എന്ന പേര് മറന്നുപോയെന്ന് തോന്നുന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് ഗോപിക എന്ന പേരുള്ളത്. ബാക്കിയെല്ലായിടങ്ങളിലും അഞ്ജു, അഞ്ജലി എന്നാണ് വിളിക്കുന്നത്. എന്നോടുള്ള സ്നേഹത്തേക്കാള്‍ പലപ്പോഴും അവര്‍ അഞ്ജുവിനോടുള്ള സ്നേഹമാണ് പ്രകടിപ്പിക്കുന്നത്. അതില്‍ വലിയ സന്തോഷം തോന്നിയിട്ടുണ്ട്.
ഞാന്‍ കുറച്ച് റിസര്‍വ്വ് ടൈപ്പ് കാരക്ടറാണ്. പക്ഷെ, അടുത്തുകഴിഞ്ഞാല്‍ പിന്നെ വലിയ സംസാരമാണ്. അവസാനം ഒന്നു നിര്‍ത്തിയിട്ട് പോകുമോ എന്ന് കൂട്ടുകാരൊക്കെ ചോദിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്.
ഞാനും സജിന്‍ ചേട്ടനും നല്ല സുഹൃത്തുക്കളാണ്. ഇടവേളയില്‍ തമാശ പറഞ്ഞും കളിയാക്കിയുമൊക്കെയാണ് സമയം കളയുന്നത്. ഒരു അനിയന്-അനിയത്തി ബന്ധം പോലെ എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്നത് കണ്ട് പലപ്പോഴും സെറ്റിലുള്ളവര്‍ നിങ്ങള്‍ ചേട്ടനും അനിയത്തിയുമായി ജനിക്കേണ്ടതായിരുന്നു എന്ന് പറയാറുണ്ട്.
മിക്കപ്പോഴും ഷഫ്ന ചേച്ചിയും കൂടെ കാണും. ചേച്ചിയും എന്റെ നല്ല സുഹൃത്താണ്. എനിക്ക് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും തുറന്നുപറയാന്‍ സാധിക്കുന്ന അടുത്ത സുഹൃത്താണ് ചേച്ചി.
പഠിത്തം കഴിഞ്ഞപ്പോഴാണ് എനിക്കും സഹോദരിക്കും കബനിയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. അച്ഛന്റെ നിര്‍ബന്ധം കാരണമാണ് ഷൂട്ടിന് പോയത്. ആദ്യം എനിക്ക് അഭിനയിക്കാന്‍ താത്പര്യമേ ഇല്ലായിരുന്നു. പഠനം മുന്നോട്ടു കൊണ്ടുപോകണം എന്നായിരുന്നു ചിന്ത മുഴുവന്‍.
പക്ഷെ, അഭിനയിച്ചു തുടങ്ങിയപ്പോള്‍ അതിഷ്ടപ്പെട്ടു തുടങ്ങി. ഇപ്പോള്‍ അഭിനയത്തോട് വലിയ താത്പര്യമാണ്. അത് വളരെ സന്തോഷത്തോടെ ചെയ്യുന്നു.’ ഗോപിക അനില്‍ പറയുന്നു.
about santwhanam
