Connect with us

സ്വാസികയുടെ ക്രഷ് പൊളിഞ്ഞു; ഫോട്ടോ പുറത്തുവിട്ട് ശ്രീനാഥ്; ഇതൊക്കെ എപ്പോൾ സംഭവിച്ചു?; ആശംസയുമായി പ്രിയപ്പെട്ടവര്‍!

serial news

സ്വാസികയുടെ ക്രഷ് പൊളിഞ്ഞു; ഫോട്ടോ പുറത്തുവിട്ട് ശ്രീനാഥ്; ഇതൊക്കെ എപ്പോൾ സംഭവിച്ചു?; ആശംസയുമായി പ്രിയപ്പെട്ടവര്‍!

സ്വാസികയുടെ ക്രഷ് പൊളിഞ്ഞു; ഫോട്ടോ പുറത്തുവിട്ട് ശ്രീനാഥ്; ഇതൊക്കെ എപ്പോൾ സംഭവിച്ചു?; ആശംസയുമായി പ്രിയപ്പെട്ടവര്‍!

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ തുടക്കസമയത്ത് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ ഗായകരിലൊരാളാണ് ശ്രീനാഥ് ശിവശങ്കരന്‍. വിജയ് യുടെ പാട്ടും മാനറിസങ്ങളും ഹൃദിസ്ഥമാക്കിയ ശ്രീനാഥിന് മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.

റിയാലിറ്റി ഷോയ്ക്ക് ശേഷമായി സിനിമകളില്‍ നിന്നുള്ള അവസരങ്ങളും ശ്രീയെ തേടിയെത്തിയിരുന്നു. മിനിസ്‌ക്രീനിൽ നിരവധി ഷോകളിലൂടെ പലപ്പോഴും ശ്രീനാഥ്‌ തിളങ്ങാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീനാഥ് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ
ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചുകൊണ്ട് ഒരു വിശേഷമാണ് ശ്രീനാഥിന്റേതായി പുറത്തുവരുന്നത്.

എന്‍ഗേജ്‌മെന്റ് കഴിഞ്ഞ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് പ്രിയഗായകന്‍. അശ്വതി സേതുനാഥാണ് ശ്രീക്ക് കൂട്ടായെത്തുന്നത്. ഫോര്‍ എവര്‍ എന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. സയനോര ഫിലിപ്പായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം കമന്റുമായെത്തിയത്. സ്വാസിക, എലീന പടിക്കല്‍, ആദില്‍ ഇബ്രാഹിം, രചന നാരായണന്‍കുട്ടി, അമൃത നായര്‍, സഞ്ജു ശിവറാം, ഗായത്രി അശോകന്‍ തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിട്ടുള്ളത്. ഞങ്ങളെ അറിയിച്ചില്ലെങ്കിലും സന്തോഷമാണെന്നായിരുന്നു ആരാധകരും പറഞ്ഞത്.

വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും കല്യാണത്തീയതി എന്നാണെന്ന് അറിയിക്കാത്തതിന്റെ പരിഭവവും പ്രിയപ്പെട്ടവര്‍ പങ്കുവെച്ചിരുന്നു. എന്‍ഗേജ്ഡായെന്നല്ലാതെ പ്രതിശ്രുത വധുവിനെക്കുറിച്ച് ശ്രീനാഥ് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രഞ്ജിനി ഹരിദാസും അനൂപ് കൃഷഅണനുമെല്ലാം ശ്രീനാഥിന്റെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

ശ്രീനാഥിനോട് ക്രഷ് തോന്നിയിരുന്നുവെന്ന് ഇടയ്ക്ക് സ്വാസിക ഒരിക്കൽ ഒരു വേദിയിൽ തുറന്നുപറഞ്ഞിരുന്നു. . അധികം വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്ന് ശ്രീനാഥ് പറഞ്ഞപ്പോള്‍ എന്നോട് പറഞ്ഞില്ലല്ലോ, ശ്രീയെ കല്യാണം കഴിക്കാനായി ഞാനെത്ര പേരെ തേച്ചെന്ന് അറിയുമോയെന്നായിരുന്നു സ്വാസിക ചോദിച്ചത്. ഒരു തമാശയ്ക്ക് തള്ളിയതാണെങ്കിലും സോഷ്യൽ മീഡിയയിൽ രസകരമായ ട്രോളുകൾ വൈറലായിരുന്നു. സ്വാസിക ബിഗ് സ്ക്രീനിലെ തേപ്പിസ്റ്റ് ആണ് എന്നും ആരാധകർ പറയാറുണ്ട്…

about swasika

More in serial news

Trending

Recent

To Top