Malayalam
കാണിക്കുകയാണെങ്കിൽ ഇപ്പോൾ വേണം… 60-70 വയസു കഴിഞ്ഞു കാണിച്ചാല്‍ ആര് കാണാനാണ്; ഇനിയുടെ മറുപടി ഞെട്ടിച്ചു
കാണിക്കുകയാണെങ്കിൽ ഇപ്പോൾ വേണം… 60-70 വയസു കഴിഞ്ഞു കാണിച്ചാല്‍ ആര് കാണാനാണ്; ഇനിയുടെ മറുപടി ഞെട്ടിച്ചു
തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് ഇനിയ. തമിഴിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഇനിയ ഇന്ന് മലയാള സിനിമയിലും മികവ് തെളിയിച്ച താരമാണ്.മാമാങ്കം ആണ് ഇനിയ അവസാനം അഭിനയിച്ച ചിത്രം. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ഞൊടിയിടയിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്
അടുത്തിടെ ഒരു എഫ്എമ്മിനു ല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ ഓപ്പണായി ആണ് താരം അവതാരകന്റെ ചോദ്യത്തോടു പ്രതികരിച്ചത്.മലയാളികള്‍ പറയുന്നതുപോലെ തന്നെ ഗ്ലാമര്‍ ലുക്ക്, ഹോട്ട് ഡോള്‍, ഡാമിന് ഹോട്ടാ, സൊ സെക്സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട് എന്ന് താരം അഭിമുഖത്തില്‍ തുറന്നു പറയുകയായിരുന്നു.തന്റെ യവ്വന കാലത്ത് ഗ്ലാമര്‍ കാണിച്ചാലെ ആള്ക്കാറ് കാണുകയുള്ളു.. അറുപതോ എഴുപതോടെ വയസ്സ് കഴിഞ്ഞ് കാണിച്ചാല്‍ ആരും കാണില്ല എന്നായിരുന്നു താരം പറഞ്ഞത്. ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നവര്‍ എന്തിനും തയ്യാറെന്നും, അതുപോലെ എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍ ആണെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.
ജയരാജിന്റെ റെയ്ന്‍ റെയ്ന്‍ കം എഗെയ്ന് എന്ന ചിത്രത്തിലൂടെയാണ് ഇനിയ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സൗത്ത് ഇന്ത്യയില്‍ തിരക്കുള്ള നടിയായി മാറുകയായിരുന്നു. വാഗായി സൂടെ വാ എന്ന സിനിമയിലെ അഭിനയത്തിന് 2011 ല്‍ മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡും താരത്തെ തേടിയെത്തിയിരുന്നു.
