Malayalam
തന്റെ മനസിലുള്ള ഏക സൂപ്പര്‍സ്റ്റാർ അദ്ദേഹമാണ്; വെളിപ്പെടുത്തി മുകേഷ്
തന്റെ മനസിലുള്ള ഏക സൂപ്പര്‍സ്റ്റാർ അദ്ദേഹമാണ്; വെളിപ്പെടുത്തി മുകേഷ്
തന്റെ മനസിലുള്ള ഏക സൂപ്പര്‍സ്റ്റാറിനെ കുറിച്ച് വെളിപ്പെടുത്തി മുകേഷ്. ധാരാളം സൂപ്പര്‍സ്റ്റാറുകളെ കണ്ടിട്ടുളള തനിക്ക് അക്കൂട്ടത്തില്‍ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാർ ആയി തോന്നിയത് രജനീകാന്തിനെയാണെന്നാണ് മുകേഷ് പറയുന്നത്
‘രജനീകാന്താണ് ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ എന്ന് പറയാനുള്ള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ മോശം സിനിമ പോലും നൂറ് ദിവസമോടും എന്നതാണ്. സ്റ്റാറിനെ കാണാന്‍ വേണ്ടിയാണ് പോകുന്നത്. സിനിമയില്‍ കാണുന്ന ആളേ അല്ല രജനീകാന്തെന്നും യഥാര്‍ത്ഥത്തില്‍ സിനിമയിലെ സ്റ്റൈല്‍ മന്നന്‍ ജീവിതത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്
കഷണ്ടി തലയും നരച്ച താടിയും സാധാരണ വേഷവുമണിഞ്ഞ് മേക്കപ്പില്ലാതെയേ സിനിമയ്ക്ക് പുറത്ത് അദ്ദേഹത്തെ കാണാന്‍ സാധിക്കൂ. സൂപ്പര്‍ സ്റ്റാറുകളുടെ ഇടയില്‍ നിന്ന് രജനീകാന്തിനെ വേറിട്ട് നിര്‍ത്തുന്നതും ആ ലാളിത്യമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.