Connect with us

ദൂരെ നിന്നു നോക്കുമ്പോള്‍ വളരെ ചെറുത്, അടുക്കുമ്പോള്‍ അറിയാം വിശാലത; സിനിമാ സെറ്റിന്റെ ചിത്രം പങ്ക് വെച്ച് അലി അക്ബര്‍

Malayalam

അടുത്തകാലത്തായി നിരവധി വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പാത്രമായ വ്യക്തിയാണ് സംവിധായകന്‍ അലി അക്ബര്‍. ഇപ്പോഴിതാ 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന് വേണ്ടി സ്വന്തം വീടിന് മുന്നില്‍ ഒരുക്കുന്ന സിനിമാ സെറ്റിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. ഈ സ്ഥലത്ത് വലിയ ഷൂട്ടിങ് ഫ്‌ലോര്‍ തയ്യാറാക്കി ചിത്രമൊരുക്കാനുളള പദ്ധതിയിലാണ് സംവിധായകന്‍.

‘ദൂരെ നിന്നു നോക്കുമ്പോള്‍ മമധര്‍മ്മ വളരെ ചെറുതാണ്. അടുക്കുമ്പോള്‍ അതിന്റെ വിശാലത തൊട്ടറിയാം. ഒരു സമൂഹത്തിന്റെ വിയര്‍പ്പിനോടൊപ്പം എന്റെ വിയര്‍പ്പും കൂടിച്ചേരുമ്പോള്‍ ഉയരുന്ന തൂണുകള്‍ക്ക് ബലം കൂടും.’എന്ന് അലി അക്ബര്‍ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. പണി നടക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ച്, ‘1921’ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകന് വലിയ പിന്തുണയായിരുന്നു ആളുകളുടെ ഇടയില്‍ നിന്നും ലഭിച്ചത്. സിനിമ പ്രഖ്യാപിച്ച ശേഷം ആദ്യ ദിവസം പത്തുലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് എത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഏകദേശം 50 ലക്ഷം രൂപയുടെ കണക്കുവരെ സംവിധായകന്‍ വെളിപ്പെടുത്തുകയുണ്ടായി.

More in Malayalam

Trending

Recent

To Top