Connect with us

‘ഞാൻ ഇനി ക്യാപ്റ്റനായാൽ അടിവസ്ത്രം വരെ മറ്റുള്ളവരെക്കൊണ്ട് കഴുകിപ്പിക്കും’; അങ്ങനെ ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് അപ്പോൾ പവറുണ്ടാകും; ജാസ്മിൻ വീണ്ടും കളിതുടങ്ങി!

TV Shows

‘ഞാൻ ഇനി ക്യാപ്റ്റനായാൽ അടിവസ്ത്രം വരെ മറ്റുള്ളവരെക്കൊണ്ട് കഴുകിപ്പിക്കും’; അങ്ങനെ ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് അപ്പോൾ പവറുണ്ടാകും; ജാസ്മിൻ വീണ്ടും കളിതുടങ്ങി!

‘ഞാൻ ഇനി ക്യാപ്റ്റനായാൽ അടിവസ്ത്രം വരെ മറ്റുള്ളവരെക്കൊണ്ട് കഴുകിപ്പിക്കും’; അങ്ങനെ ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് അപ്പോൾ പവറുണ്ടാകും; ജാസ്മിൻ വീണ്ടും കളിതുടങ്ങി!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ വളരെ മികച്ച രീതിയിൽ അറുപത് ദിവസം പിന്നിടുകയാണ്. ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ‌ പന്ത്രണ്ട് മത്സരാ‍ർഥികളാണ്. ഒരു കൂട്ടം മത്സരാർഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തവണ ബിഗ് ബോസിൽ ഇരുപത്തിനാല് മണിക്കൂറും ലൈവ് സ്ട്രീമിങ് അടക്കം നടക്കുന്നതിനാൽ നാലാം സീസൺ ആരംഭിച്ചത് മുതൽ ബി​ഗ് ബോസ് പ്രേക്ഷകരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. ഈ സീസണിലും മത്സരങ്ങളും മത്സരാർഥികളുമെല്ലാം വ്യത്യസ്ത നിറഞ്ഞതാണ്. അതിനാൽ തന്നെ പ്രിയപ്പെട്ട മത്സരാർഥിയെ ഉറപ്പിക്കുന്ന കാര്യത്തിൽ പ്രേക്ഷകർ പോലും കൺഫ്യൂഷനിലാണ്. ഒമ്പതാം ആഴ്ചയിലൂടെയാണ് നാലാം സീസൺ സഞ്ചരിക്കുന്നത്.

ഈ ആഴ്ചയിലെ നാണയവേട്ട എന്ന വീക്കിലി ടാസ്ക്ക് അവസാനിച്ചതോടെ വീടൊരു യുദ്ധകളമായി മാറിയിരിക്കുകയാണ്. ഇപ്പോൾ വീട്ടിലെ ക്യാപ്റ്റൻ ബ്ലെസ്ലിയാണ്. പുതിയ ക്യാപ്റ്റനായി അധികാരമേറ്റപ്പോൾ ബ്ലെസ്ലി കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ വീട്ടിലെ മറ്റ് അം​ഗങ്ങളിൽ ചിലർക്കൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

പ്രത്യേകിച്ച് സുചിത്ര, ജാസ്മിൻ, റിയാസ് തുടങ്ങിയവർക്ക്. അതിന്റെ പേരിലൊരു വഴക്ക് വീട്ടിൽ നടന്ന് കഴിഞ്ഞു. വീക്കിലി ടാസ്ക്കിൽ വിജയിയായത് ജാസ്മിനാണ്. വിജയം ലഭിച്ചതിനാൽ അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻസിയിലേക്ക് മത്സരിക്കാൻ ജാസ്മിന് സാധിക്കും. താൻ ഒരു വട്ടം കൂടി ക്യാപ്റ്റനായാൽ വീട്ടിൽ നടപ്പാക്കാൻ പോകുന്ന ചില പരിഷ്കാരങ്ങളെ കുറിച്ച് സുചിത്ര അടക്കമുള്ളവരോട് സംസാരിക്കുന്ന ജാസ്മിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ക്യാപ്റ്റനായി കഴിഞ്ഞാൽ വീട്ടിലുള്ളവരുടെ വസ്ത്രങ്ങൾ കഴുകാൻ ഒരാളെ തെരഞ്ഞെടുക്കുമെന്നും അയാളെകൊണ്ട് അടിവസ്ത്രം വരെ കഴുകിപ്പിക്കുമെന്നുമാണ് ജാസ്മിൻ സുചിത്രയോട് പറഞ്ഞത്.’ഇനി ഞാൻ ക്യാപ്റ്റനായാൽ പുതിയ റൂളിടും. ഇവിടെയുള്ള എല്ലാവരുടേയും വസ്ത്രങ്ങൾ അലക്കാൻ ഒരാൾക്ക് ഡ്യൂട്ടി കൊടുക്കും. എല്ലാവരുടേയും അ‌ടിവസ്ത്രം ഉൾപ്പടെ അയാളെ കൊണ്ട് കഴുകിപ്പിക്കും.’

‘കാരണം അങ്ങനെ ഒരാളെകൊണ്ട് ചെയ്യിപ്പിക്കാൻ ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് അപ്പോൾ പവറുണ്ടാകും. എല്ലാവരുടേയും തുണി അലക്കുന്നത് നല്ല കാര്യമല്ലേ… വ്യക്തി ശുചിത്വത്തിന്റെ ഭാ​ഗമാണത്. ‘ഇതാണ് ഞാൻ കൊണ്ടുവരാൻ പോകുന്ന പുതിയ നിയമം. അടിവസ്ത്രങ്ങളുടെ കാര്യത്തിൽ ശുചിത്വം അത്യാവശ്യമാണ്. ബെഡ് മടക്കിവെക്കണമെന്ന് ബ്ലെസ്ലി കൊണ്ടുവന്ന നിയമം പോലെ തന്നെയാണിതും’ ജാസ്മിൻ വിശദമാക്കി.

സുചിത്രയും റിയാസും സൂരജുമെല്ലാം ഇതുകേട്ട് ചിരിക്കുകയും ഒരു മറുപടി പോലും പറയാതെ കേട്ടിരിക്കുകയുമാണ് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ ജാസ്മിനെതിരെ പ്രേക്ഷകർ രം​ഗത്തെത്തിയിട്ടുണ്ട്.

വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ പലപ്പോഴും ഹൗസിനുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് ജാസ്മിൻ. റോബിൻ, ബ്ലെസ്ലി എന്നിവരോടാണ് ജാസ്മിൻ വീട്ടിൽ ഏറ്റവും കൂടുതൽ വൈരാ​ഗ്യം പുലർത്തുന്നത്. ബ്ലെസ്ലി പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും കൂടുതൽ അതൃപ്തിയുള്ളതും ജാസ്മിനും റിയാസിനുമായിരുന്നു.

about bigg boss

More in TV Shows

Trending

Recent

To Top