TV Shows
ബിഗ് ബോസിൽ ഇത് ആദ്യസംഭവം ; ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ; മനംനൊന്ത് പൊട്ടിക്കരഞ്ഞ് ജാസ്മിന്‍; മോഷ്ടിക്കുക എന്ന സംഗതി ഒട്ടും ഇഷ്ടമില്ലാത്ത ജാസ്മിനോട് ഈ ചെയ്തത് കൂടിപ്പോയി!
ബിഗ് ബോസിൽ ഇത് ആദ്യസംഭവം ; ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ; മനംനൊന്ത് പൊട്ടിക്കരഞ്ഞ് ജാസ്മിന്‍; മോഷ്ടിക്കുക എന്ന സംഗതി ഒട്ടും ഇഷ്ടമില്ലാത്ത ജാസ്മിനോട് ഈ ചെയ്തത് കൂടിപ്പോയി!
ബിഗ് ബോസ് സീസണ്‍ 4 ഒരു വികാരമായി മാറിയിരിക്കുകയാണ് പലർക്കും. 60 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോൾ മത്സരാര്‍ത്ഥികള്‍ തികഞ്ഞ മത്സരവീര്യത്തോടെ വാശിയോടെ പോരാടുകയാണ്.നൂറ് ദിവസം ബിഗ് ബോസ് വീട്ടിൽ ഉറച്ചു നിൽക്കും എന്ന ആത്മവിശ്വാസത്തിലാണ് എല്ലാ മത്സരാർത്ഥികളും .
വലിയ ബഹളങ്ങള്‍ക്കിടയാക്കുകയാണ് പുതിയ വീക്ക്‌ലി ടാസ്‌ക്ക് നടന്നത് . ക്യാപ്റ്റനായ ബ്ലെസ്‌ലിക്ക് പോലും പലപ്പോഴും പുതിയ ടാസ്‌ക്കിന്റെ പേരിലുള്ള വഴക്ക് നിയന്ത്രിക്കാന്‍ സാധികാത്ത അവസ്ഥയിൽ മാറി. ബ്ലെസ്ലിയെ ക്യാപ്റ്റൻ ആയി അംഗീകരിക്കാൻ സാധിക്കകത്തവരാണ് ഇന്നും ബിഗ് ബോസ് വീട്ടിൽ
ഉള്ള പല മത്സരാർത്ഥികളും .
നാണയനിധി ശേഖരണത്തിന് വേണ്ടി നടത്തുന്ന വീക്ക്‌ലി ടാസ്‌ക്കില്‍ കഴിഞ്ഞ ദിവസം വലിയ വഴക്കിലും ഒടുവില്‍ ജാസ്മിന്റെ പൊട്ടിക്കരച്ചിലുമാണ് അവസാനിച്ചത്. നാണയങ്ങള്‍ താന്‍ മനപൂര്‍വ്വം മോഷ്ടിച്ചതാണ് എന്ന് എല്ലാവരും ചേര്‍ന്ന് പറഞ്ഞപ്പോള്‍ കൈവിട്ടു പോവുകയായിരുന്നു ജാസ്മിന്.
അത് ഞാന്‍ ചെയ്യൂല എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു ജാസ്മിന്‍. ഫേക്ക് ആയിട്ടുള്ള കാര്യങ്ങള്‍ പറഞ്ഞ് ഫേക്ക് നാവുമായി ഇവിടെ നില്‍ക്കേണ്ട കാര്യം തനിക്കില്ലെന്ന് ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറയുകയാണ്. ദില്‍ഷയാണ് ജാസ്മിനെ പിന്നെ പറഞ്ഞു സമാധാനിപ്പിക്കുന്നത്.
മോഷ്ടിക്കുക എന്ന സംഗതി തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണെന്ന് പറയുകയാണ് ജാസ്മിന്‍. അഖില്‍ തന്റെ ബോക്‌സ് തട്ടിത്തെറിപ്പിച്ചതിനെക്കുറിച്ചും ജാസ്മിന്‍ പറഞ്ഞ് കരയുന്നു. ഇതില്‍ കൂടുതല്‍ എന്ത് അന്തസ്സാണ് താന്‍ കാണിക്കുക എന്നും എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാനേ അറിയൂ എന്നും ജാസ്മിന്‍ നിലവിളിച്ച് കരയുകയാണ്. ഹൗസ്‌മേറ്റ്‌സ് എല്ലാവരും ജാസ്മിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും പലതും പറഞ്ഞ് ജാസ്മിന്‍ കരയുകയാണ്.
ടാസ്‌ക്കിനിടെ ജാസ്മിന്‍ ഫെയര്‍ ഗെയിം കളിച്ച് ജയിക്കണമെന്ന് സുചിത്ര പല തവണ ആവശ്യപ്പെട്ടിരുന്നു. ജാസ്മിന്‍ നാണയങ്ങള്‍ മോഷ്ടിച്ചു എന്ന സൂരജിന്റെ പരാതിയിലായിരുന്നു അങ്ങനെ പറഞ്ഞത്. ജാസ്മിന്‍ മോഷ്ടിക്കുമെന്ന് ആരും കരുതുന്നില്ലെന്നും സുചിത്ര ജാസ്മിനോട് പറഞ്ഞിരുന്നു. ഇതെല്ലാം മനസ്സില്‍ വെച്ചാണ് താന്‍ ഫെയ്ക്ക് ആയി കളിക്കില്ലെന്നും മോഷ്ടിക്കില്ലെന്നും ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറയുന്നത്. ഇനി എന്തിന് താന്‍ ഇവിടെ നില്‍ക്കണം എന്നാണ് ജാസ്മിന്‍ തന്നെ ആശ്വസിപ്പിക്കാനായി ചുറ്റു കൂടി നില്‍ക്കുന്നവരോട് ചോദിക്കുന്നത്.
ഇതിനിടെ, അഖിലും ജാസ്മിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ ചെയ്തത് ശരിയായില്ലെന്നും അതെല്ലാം കഴിഞ്ഞ കാര്യമല്ലേ, മറന്നേക്ക് എന്ന് സമാധാനിപ്പിക്കുന്നതും കാണാം. വാശിയേറിയ പോരാട്ടമായിരുന്നു ഇത്തവണ വീക്ക്‌ലി ടാസ്‌ക്കില്‍. എല്ലാവരും മത്സരവീര്യത്തോടെ പോരാടുന്ന കാഴ്ചയാണ് കണ്ടത്.
about bigg boss
