TV Shows
ചിലര്‍ പറയും ഗെയിമിന് വേണ്ടി പ്രണയം നടിക്കുകയാണെന്ന്.. എന്നാല്‍ അങ്ങനെയല്ല, റോബിന്റെയും ദിൽഷയുടേയും ഉള്ളില്‍ ഇഷ്ടമുണ്ട്; തെളിവുകൾ പുറത്തുവിട്ട് മനോജ്
ചിലര്‍ പറയും ഗെയിമിന് വേണ്ടി പ്രണയം നടിക്കുകയാണെന്ന്.. എന്നാല്‍ അങ്ങനെയല്ല, റോബിന്റെയും ദിൽഷയുടേയും ഉള്ളില്‍ ഇഷ്ടമുണ്ട്; തെളിവുകൾ പുറത്തുവിട്ട് മനോജ്
ബിഗ് ബോസ്സിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിൽ ഒന്നാണ് ഡോക്ടര്‍ റോബിന്‌റേയും ദില്‍ഷയുടേയും. റോബിൻ തന്റെ പ്രണയം ദിൽഷയോട് തുറന്ന് പറഞ്ഞെങ്കിലും ദിൽഷ ഇതുവരെ പിടികൊടുത്തിട്ടില്ല. ഹൗസില്‍ ആരേയും പ്രണയിക്കില്ലെന്നും ലവ് ട്രാക്ക് പിടിച്ച് ഇവിടെ നില്‍ക്കില്ലെന്നുമാണ് ദില്‍ഷ പറഞ്ഞത്.
പ്രണയമില്ലെന്ന് ദിൽഷ പറഞ്ഞതോടെ ഡോക്ടറും കാല് മാറി. തനിക്ക് നേരത്തെ ഇഷ്ടം തോന്നിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയില്ലെന്നും ഡോക്ടര്‍ മാറ്റി പറഞ്ഞു.
എന്നാല്‍ ഇടയ്ക്കിടയ്ക്ക് ദില്‍ഷയോട് ഡോക്ടര്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്. ശരിക്കും റോബിനും ദില്‍ഷയ്ക്കും പരസ്പരം ഇഷ്ടമുണ്ടെന്നാണ് നടന്‍ മനോജ് പറയുന്നത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘ഇവരുടെ കണ്ണില്‍ നിന്ന് ആ പ്രണയം വ്യക്തമാണ്. ചിലര്‍ പറയും ഗെയിമിന് വേണ്ടി പ്രണയം നടിക്കുകയാണെന്ന്. എന്നാല്‍ അങ്ങനെയല്ല. രണ്ടു പേരുടേയും ഉള്ളില്‍ ഇഷ്ടമുണ്ട്’; മനോജ് തറപ്പിച്ചു പറയുന്നു. ‘നമ്മള്‍ക്ക് പ്രണയം തോന്നുന്ന ആളോട് സംസാരിക്കുമ്പോഴുള്ള കണ്ണിന്റെ ചലനം വേറൊരു രീതിയിലാണ്. സാധാരണ പോലെയല്ല. അത് ഇവരെ ശ്രദ്ധിച്ചാല്‍ അറിയാം’; മനോജ് കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസ് ഷോയുടെ വലിയ ആരാധകനാണ് മനോജ്. തന്റെ യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസ് വിശേഷവുമായി എത്താറുണ്ട്.
ഇത്തവണത്തെ എവിക്ഷനില്‍ ഡോക്ടറും ദില്‍ഷയുമില്ല. സ്ഥിരമായി നോമിനേഷനില്‍ വരാറുള്ള എല്ലാവരും ഇക്കുറി രക്ഷപ്പെട്ടിട്ടുണ്ട്. സുചിത്ര, അഖില്‍, സൂരജ്, വിനയ് എന്നിവരാണ് നോമിനേഷനില്‍ ഇടം പിടിച്ചിരിക്കുന്നത്. വിനയ് ഒഴികെ ബാക്കി മൂന്ന് പേരും വളരെ വിരളമായി മാത്രമേ നോമിനേഷനില്‍ എത്താറുള്ളൂ. നിലവില്‍ ബിഗ് ബോസ് ഹൗസില്‍ 12 പേരാണുള്ളത്. അപര്‍ണ മള്‍ബറിയാണ് ഏറ്റവും ഒടുവില്‍ പുറത്തായത്.
