Connect with us

പൊലീസുകാരൻ അർച്ചന കവിയോട് മോശമായി പെരുമാറി; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് !

Actress

പൊലീസുകാരൻ അർച്ചന കവിയോട് മോശമായി പെരുമാറി; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് !

പൊലീസുകാരൻ അർച്ചന കവിയോട് മോശമായി പെരുമാറി; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് !

അർച്ചന കവിയോട് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഇസ്‌പെക്ടർ വി എസ് ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു.

രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ തന്നോട് പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന നടി അര്‍ച്ചന കവി ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച നടിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായത്. പിന്നാലെ സംഭവത്തില്‍ പൊലീസ് ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

ആ അന്വേഷണത്തിലാണ് അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും പൊലീസ് ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നിരിക്കുന്നത് . ഇന്‍സ്‌പെക്ടര്‍ വി.എസ്.ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എ.സി.പി ശുപാര്‍ശ ചെയ്തു. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൊച്ചി കമ്മീഷണര്‍ക്ക് കൈമാറി. ഞായര്‍ രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന് ഓട്ടോയില്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നടി അര്‍ച്ചന കവിക്കും സുഹൃത്തുക്കള്‍ക്കും ദുരനുഭവമുണ്ടായത്.

നടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ഇന്‍സ്‌പെക്ടര്‍ വി.എസ്.ബിജു നല്കിയ വിശദീകരണം. രാത്രി പട്രോളിങ്ങിന്റെ ഭാഗമായുള്ള പതിവ് വിവരങ്ങള്‍ മാത്രമാണ് ആരാഞ്ഞതെന്ന് പൊലീസുകാരന്‍ അന്വേഷണ ചുമതലയുള്ള മട്ടാഞ്ചേരി എസിപിക്ക് മറുപടി നല്‍കി. വിശദമായ അന്വേഷണത്തില്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തി.

Continue Reading
You may also like...

More in Actress

Trending

Recent

To Top