Actress
ഇനി ഓരോ ദിവസം കൂടുതൽ മധുരവും സവിശേഷവുമാക്കുന്നൊരാള്…ശാലു കുര്യൻ വീണ്ടും അമ്മയാകുന്നു; സന്തോഷ വാർത്ത പങ്കുവെച്ച് നടി
ഇനി ഓരോ ദിവസം കൂടുതൽ മധുരവും സവിശേഷവുമാക്കുന്നൊരാള്…ശാലു കുര്യൻ വീണ്ടും അമ്മയാകുന്നു; സന്തോഷ വാർത്ത പങ്കുവെച്ച് നടി
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശാലു കുര്യൻ. വില്ലത്തി വേഷങ്ങളിലൂടെയാണ് നടി പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്.വിവാഹശേഷം കുറച്ച് നാള് സീരിയലിൽ സജീവമല്ലാതിരുന്ന നടി അടുത്തിടെയാണ് വീണ്ടും സീരിയൽ ലോകത്ത് സജീവമായത്.
സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് താരം. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാരുണ്ട്. അടുത്തിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു.
ഇപ്പോഴിതാ തന്റെ ജീവത്തിലെ പുതിയൊരു വിശേഷം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ‘ജന്മദിനങ്ങൾ എപ്പോഴും സ്പെഷ്യൽ ആയിരിക്കാറുണ്ട്, ഇത് എന്റെ ഏറ്റവും മികച്ചതാണ്, കാരണം ഇന്ന് മുതൽ ഒരു പുതിയയാള്‍ കൂടിയുണ്ട്, ഇനി ഓരോ ദിവസം കൂടുതൽ മധുരവും സവിശേഷവുമാക്കുന്നൊരാള്. എന്റെ നവജാതശിശുവിനും എനിക്കും ജന്മദിനാശംസകള്’ എന്ന് കുറിച്ചുകൊണ്ടാണ് താൻ രണ്ടാമതും അമ്മയായ വിശേഷം ശാലു പങ്കുവെച്ചിരിക്കുന്നത്.
2017 ൽ ആയിരുന്നു ശാലു കുര്യൻ വിവാഹിതയായത്. പത്തനം തിട്ട റാന്നി സ്വദേശിയായ മെൽവിൻ ഫിലിപ്പ് ആണ് ശാലുവിനെ വിവാഹം ചെയ്തത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആർ മാനോജരാണ് മെൽവിൻ. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. മകനിപ്പോൾ രണ്ട് വയസ്സ് കഴിഞ്ഞിരിക്കുകയാണ്.
